ദിലീപിനെ ജനപ്രിയനാക്കാന്‍ സൈബര്‍ ക്വട്ടേഷന്‍; കമന്റിട്ടവര്‍ക്ക് പണി വരുന്നു, പോലീസ് പിന്നാലെ

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ പിന്തുണച്ച് സോഷ്യല്‍ മീഡിയയിലും അല്ലാതെയും പ്രതികരിക്കുന്നവരെ പോലീസ് നോട്ടമിടുന്നു. ദിലീപിനെ പിന്തുണച്ചും അന്വേഷണ സംഘത്തെ അപകീര്‍ത്തിപ്പെടുത്തിയും നവമാധ്യമങ്ങളില്‍ പ്രചാരണം നടത്താന്‍ ഒരു സ്ഥാപനം ക്വട്ടേഷന്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. ഈ സ്ഥാപനത്തിനെതിരേയും പോലീസ് നടപടി സ്വീകരിക്കുമെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു.

ദിലീപിനെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നവരുടെ വിവരങ്ങള്‍ പോലീസിന്റെ സൈബര്‍ വിഭാഗം ശേഖരിച്ചുതുടങ്ങി. ആദ്യഘട്ടത്തില്‍ പോലീസ് അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നതിനിടെയാണ് നവമാധ്യമങ്ങളില്‍ ദിലീപ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്ന് പോലീസ് കരുതുന്നു.

ഇത്തരം പ്രചാരണം ആദ്യം

ഇത്തരം പ്രചാരണം ആദ്യം

ദിലീപ് അനുകൂല തരംഗമുണ്ടാക്കാന്‍ ഒരു സ്ഥാപനം ക്വട്ടേഷന്‍ എടുത്തിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ക്രമിനല്‍കേസ് അന്വേഷണം നടക്കവെ പ്രതിയെ പിന്തുണച്ച് പ്രചാരണം നടക്കുന്നത് കേരള പോലീസിന് ആദ്യ അനുഭവമാണ്.

മനോവീര്യം തകര്‍ക്കാനുള്ള നീക്കം

മനോവീര്യം തകര്‍ക്കാനുള്ള നീക്കം

അന്വേഷണ സംഘത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ചില കമന്റുകളും പ്രചരിക്കുന്നുണ്ട്. പോലീസിന് പ്രത്യേക ലക്ഷ്യമുണ്ടെന്ന തരത്തിലും പ്രചാരണം നടക്കുന്നു. ഇതെല്ലാം അന്വേഷണ സംഘത്തിന്റെ മനോവീര്യം തകര്‍ക്കാനുള്ള നീക്കമാണെന്ന് പോലീസ് കരുതുന്നു.

പോലീസ് നിരീക്ഷിക്കുന്നു

പോലീസ് നിരീക്ഷിക്കുന്നു

ദിലീപിനെതിരെ ആദ്യം പ്രതികരിച്ച സിനിമാ ലോകത്തുള്ളവരെ മോശമായി ചിത്രീകരിക്കാനും സോഷ്യല്‍ മീഡിയയില്‍ ശ്രമം നടന്നിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്.

പല പ്രമുഖര്‍ക്കും പണം വാഗ്ദാനം ചെയ്തു

പല പ്രമുഖര്‍ക്കും പണം വാഗ്ദാനം ചെയ്തു

ദിലീപിന് അനുകൂലമായി മാധ്യമങ്ങളില്‍ അഭിപ്രായം പറയാന്‍ പല പ്രമുഖര്‍ക്കും പണം വാഗ്ദാനം ചെയ്തതായും പോലീസ് കണ്ടെത്തി. പോലീസിനെ അവഹേളിക്കുന്ന ട്രോളുകളുടെ ഉറവിടവും സൈബല്‍ സെല്‍ തേടുന്നുണ്ട്.

ഓണ്‍ലൈന്‍ പത്രങ്ങളിലും

ഓണ്‍ലൈന്‍ പത്രങ്ങളിലും

ഇതിനിടെ നിരവധി ഓണ്‍ലൈന്‍ പത്രങ്ങളിലും ദിലീപ് അനുകൂല വാര്‍ത്തകള്‍ വരുന്നുണ്ട്. ഇതിന് പിന്നില്‍ പണം വാങ്ങിയ സംഘങ്ങളാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. വിദേശത്ത് ഇന്റര്‍നെറ്റ് വിലാസം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ദിലീപിന് വേണ്ടി പ്രചാരണം നടത്തുന്നുണ്ട്.

പ്രതികരണങ്ങളില്‍ മാറ്റം

പ്രതികരണങ്ങളില്‍ മാറ്റം

ദിലീപിനെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുമ്പോഴും കോടതിയില്‍ ഹാജരാക്കുമ്പോഴും തെളിവെടുപ്പിന് കൊണ്ടു വരുമ്പോഴുമെല്ലാം ജനങ്ങള്‍ കൂകിവിളിച്ചാണ് സ്വീകരിച്ചിരുന്നത്. ഇതില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചത് കഴിഞ്ഞ ദിവസം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

അങ്കമാലി കോടതിയില്‍ സംഭവിച്ചത്

അങ്കമാലി കോടതിയില്‍ സംഭവിച്ചത്

ശനിയാഴ്ച വൈകീട്ട് അങ്കമാലി കോടതിയില്‍ കൊണ്ടുവരുമ്പോള്‍ ആളുകള്‍ ദിലീപിനോട് കൈവീശി കാണിക്കുകയായിരുന്നു. ദിലീപ് തിരിച്ചും. ഇതെല്ലാം അനുകൂല തരംഗമുണ്ടാക്കുന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തന ഫലമാണോ എന്നും പോലീസ് പരിശോധിക്കും.

അതും തിരിച്ചടിയായി

അതും തിരിച്ചടിയായി

പക്ഷേ, സോഷ്യല്‍ മീഡിയയില്‍ ദിലീപ് അനുകൂല തരംഗമുള്ളത് ചൂണ്ടിക്കാട്ടി തന്നെയാണ് പോലീസ് ജാമ്യത്തെ എതിര്‍ത്തത്. ദിലീപിന് വേണ്ടി അനുകൂല തരംഗമുണ്ടാക്കുന്ന ഏജന്‍സി മുമ്പ് തിരഞ്ഞെടുപ്പ് വേളയില്‍ നടത്തിയ നീക്കങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

ദിലീപ് ചിത്രങ്ങളുടെ നിര്‍മാതാക്കള്‍

ദിലീപ് ചിത്രങ്ങളുടെ നിര്‍മാതാക്കള്‍

അറസ്റ്റിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ചില ദിലീപ് ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ക്ക് ഈ പ്രചാരണത്തില്‍ പങ്കുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ തിരിച്ചടി നേരിടുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍മാതാക്കളുടെ ഇടപെടല്‍.

പുതിയ പ്രചാരണം ഇങ്ങനെ

പുതിയ പ്രചാരണം ഇങ്ങനെ

ഒരു കേസില്‍ കുടുങ്ങിയാല്‍ ഇത്ര കുറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്നും കോടതി കുറ്റവാളിയായി പ്രഖ്യാപിക്കുന്നത് വരെ ദിലീപ് തെറ്റ് ചെയ്തുവെന്ന് അര്‍ഥമില്ലെന്നുമാണ് പരക്കുന്ന പുതിയ വാദം. ഇത്തരം അഭിപ്രായം സിനിമാ മേഖലയിലുള്ളവരും മുന്നോട്ട് വച്ചിട്ടുണ്ട്.

English summary
PR agency cyber quotation for Dileep police to probe
Please Wait while comments are loading...