Get Updates
Get notified of breaking news, exclusive insights, and must-see stories!

എം ഗണേശനെ നേരിട്ട് കുടുക്കുന്ന ഓഡിയോയും പുറത്ത്; രണ്ടും കല്‍പിച്ച് പ്രസീത... ആര്‍എസ്എസ് ഇനി എന്ത് ചെയ്യും?

കണ്ണൂര്‍: കെ സുരേന്ദ്രനും സികെ ജാനുവിനും എതിരെ പ്രസീത അഴീക്കോട് തുറന്ന യുദ്ധ മുഖം ഇപ്പോള്‍ നേരിട്ട് ആര്‍എസ്എസിലേക്കും എത്തുന്നു. എം ഗണേശിന്റെ പേര് കെ സുരേന്ദ്രന്‍ പരാമര്‍ശിക്കുന്ന ടെലിഫോണ്‍ ശബ്ദരേഖ ആയിരുന്നു കഴിഞ്ഞ തവണ പ്രസീത പുറത്ത് വിട്ടത്.

എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്ത് വിട്ടിരിക്കുന്നത് എം ഗണേശുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ്. ഇതോടെ ആര്‍എസ്എസ് നേരിട്ട് പ്രതിസന്ധിയില്‍ ആകുന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞ് വന്നിരിക്കുന്നത്. പരിശോധിക്കാം...

സ്ത്രീധനത്തിനെതിരെ പ്രതിഷേധമുയർത്തി എസ്എഫ്ഐ- ചിത്രങ്ങൾ

പ്രസീത വിളിച്ചത്

പ്രസീത വിളിച്ചത്

എം ഗണേശനെ പ്രസീത വിളിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്ത് വിട്ടിരിക്കുന്നത്. കെ സുരേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം ആണ് വിളിക്കുന്നത് എന്നും സികെ ജാവുന്റെ കാര്യത്തിന് വേണ്ടിയാണെന്നും പ്രസീത പറയുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്. ഇതിന് ഗണശന്‍ കൃത്യമായ മറുപടിയും നല്‍കുന്നുണ്ട്.

എല്ലാം റെഡിയാണ്

എല്ലാം റെഡിയാണ്

സികെ ജാനു തന്നെ വിളിച്ചിരുന്നതി എം ഗണേശന്‍ പറയുന്നുണ്ട്. സുരേഷ് എന്ന ആളെ കാര്യങ്ങള്‍ നടത്താന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. സുരേഷുമായി സികെ ജാനു സംസാരിച്ച് ധാരണത്തില്‍ എത്തിയിട്ടുണ്ട് എന്നും ഗണേശന്റേതായി പുറത്ത് വന്ന ഓഡിയോയില്‍ പറയുന്നുണ്ട്.

ആ 25 ലക്ഷം

ആ 25 ലക്ഷം

സികെ ജാനുവിന് ബത്തേരിയില്‍ വച്ച് 25 ലക്ഷം രൂപ കൈമാറി എന്നതായിരുന്നു കഴിഞ്ഞ ഓഡിയോയ്‌ക്കൊപ്പം പ്രസീത ഉയര്‍ത്തിയ ആരോപണം. ഇത് സാധൂകരിക്കുന്ന കെ സുരേന്ദ്രനുമായുള്ള സംഭാഷണം ആയിരുന്നു അവര്‍ അന്ന് പുറത്ത് വിട്ടത്. അതിലാണ് എം ഗണേശനാണ് അതിന്റെ ചുമതല എന്ന് പറഞ്ഞിരുന്നത്.

പാര്‍ട്ടി വിഭാഗീയതയും

പാര്‍ട്ടി വിഭാഗീയതയും

സികെ ജാനുവുമായി ആദ്യം ചര്‍ച്ച നടത്തിയിരുന്നത് പികെ കൃഷ്ണദാസ് ആയിരുന്നു. എന്നാല്‍ ആ ചര്‍ച്ചകളില്‍ തീരുമാനം ആയിരുന്നില്ല. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ പണമിടപാടുകള്‍ കൃഷ്ണദാസ് അറിയരുത് എന്നും പുറത്ത് വന്ന ശബ്ദരേഖയില്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

 ലക്ഷ്യമിട്ടത് ജാനുവിനെ, പക്ഷേ...

ലക്ഷ്യമിട്ടത് ജാനുവിനെ, പക്ഷേ...

സികെ ജാനുവിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന ട്രഷറര്‍ ആണ് പ്രസീത അഴീക്കോട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ബിജെപിയില്‍ നിന്ന് ലഭിച്ച പണം സികെ ജാനു സ്വന്തം ആവശ്യങ്ങള്‍ക്കുന്നയിച്ചു എന്നതായിരുന്നു പ്രസീതയുടെ ആരോപണം. എന്നാല്‍ ആ ആരോപണം ഇപ്പോള്‍ പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നത് ബിജെപിയേയും ആര്‍എസ്എസിനേയും ആണ്.

പൂജയുടെ പ്രസാദം

പൂജയുടെ പ്രസാദം

പൂജയുടെ പ്രസാദം എന്ന മട്ടിലാണ് 25 ലക്ഷം തുണിസഞ്ചിയില്‍ എം ഗണേശ് വഴി സികെ ജാനുവിന് എത്തിച്ചത് എന്നാണ് പ്രസീത പറയുന്നത്. ആചാര, വിശ്വാസങ്ങളെ പോലും ഇത്തരത്തില്‍ കള്ളപ്പണ ഇടപാടുകള്‍ക്കായി ആര്‍എസ്എസ് നേതാവ് ഉപയോഗിച്ചു എന്ന രീതിയിലുള്ള പ്രചാരണം സംഘടനയ്ക്ക് വലിയ തോതില്‍ നാണക്കേട് സൃഷ്ടിച്ചിരിക്കുകയാണ് ഇപ്പോള്‍.

മിണ്ടാതെ നേതൃത്വം

മിണ്ടാതെ നേതൃത്വം

പുറത്ത് വന്ന ശബ്ദേരഖയിലെ ശബ്ദം തന്റേതല്ലെന്ന് കെ സുരേന്ദ്രന്‍ ഇതുവരെ നിഷേധിച്ചിട്ടില്ല. എന്നാല്‍ ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടുണ്ട് എന്നാണ് ആക്ഷേപം. ഫോണ്‍ ശബ്ദരേഖയെ കുറിച്ച് എം ഗണേശനും പ്രതികരിച്ചിട്ടില്ല. ബിജെപിയുടെ സംഘടനാ ജനറല്‍ സെക്രട്ടറിയായ എം ഗണേശന്‍ പരസ്യ പ്രതികരണങ്ങള്‍ പൊതുവേ നടത്തുന്ന ആളല്ല. ബിജെപിയിലെ ആര്‍എഎസ്എസ് നിയമനം ആണ് സംഘടനാ ജനറല്‍ സെക്രട്ടറിയുടേത്.

പ്രതിച്ഛായയ്ക്ക് കോട്ടം

പ്രതിച്ഛായയ്ക്ക് കോട്ടം

ബിജെപിയേക്കാളേറെ ഇപ്പോഴത്തെ വിവാദങ്ങളില്‍ പ്രതിച്ഛായാ നഷ്ടം സംഭവിച്ചിരിക്കുന്നത് ആര്‍എസ്എസിനാണ്. സാമ്പത്തിക വിഷയങ്ങളില്‍ കടുത്ത അച്ചടക്കം പാലിക്കുന്ന സംഘടന എന്ന അവരുടെ തന്നെ അവകാശവാദത്തെ പൊളിക്കുന്ന കാര്യങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. എം ഗണേശനെ കേരളത്തിലെ ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് ഉടന്‍ നീക്കിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബെഡ് റൂമില്‍ ഹോട്ട് ലുക്കുമായി പൂനം ബജ്വ; അടിപൊളി ഫോട്ടോഷൂട്ട് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+