ശ്രീറാമിന്റെ സ്ഥലം മാറ്റത്തെ ട്രോളി കളക്ടര്‍ ബ്രോ; ഈയുള്ളവനും ഇരുന്ന കസേരയാണേ...

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: മൂന്നാറിലെ ഭൂമി കൈയേറ്റത്തിനെതിരേ ശക്തമായ നടപടിയെടുത്ത ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലത്തെ ട്രോളി കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ ഐപിഎസ്. ശ്രീറാമിന്റെ നടപടിയെ ചൊല്ലി സിപിഎം-സിപിഐ കക്ഷികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. തുടര്‍ന്നാണ് സ്ഥലം മാറ്റ ഉത്തരവ് വന്നത്. ഇതുസംബന്ധിച്ച ചര്‍ച്ചകളും പ്രതികരണങ്ങളും തുടരവെയാണ് കളക്ടര്‍ ബ്രോ വിഷയത്തില്‍ 'ഇടപെട്ടത്'.

Photo

പണ്ട് ഈയുള്ളവനും ഇരുന്ന പോസ്റ്റാണ് എംപ്ലോയ്‌മെന്റ് ഡയറക്ടര്‍. എപ്ലോയ്‌മെന്റ് എന്നാല്‍ തൊഴില്‍, ജോലി, പണി എന്നൊക്കെ അര്‍ഥം വരും. നൂറുനൂറാശംസകള്‍ എന്നാണ് പ്രശാന്ത് ഐഎഎസിന്റെ ഫേസ്ബുക്ക് പ്രതികരണം. ശ്രീറാമിനെ എംപ്ലോയ്‌മെന്റ് ഡയറക്ടറായാണ് സ്ഥലം മാറ്റിയത്.

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ശ്രീറാമിനെ സ്ഥലം മാറ്റാനുള്ള തീരുമാനമെടുത്തത്. ഇത് മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണെന്നാണ് ആരോപണം. എന്നാല്‍ ശ്രീറാമിനെ മാറ്റിയത് ഭരണപരമായ നടപടിയാണെന്നാണ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചത്. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥാനക്കയറ്റത്തോടെയാണ് സ്ഥലമാറ്റമെന്ന് സര്‍ക്കാര്‍ പറയുന്നു. സ്ഥലം മാറ്റത്തില്‍ അപാകതയില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്ന വിഷയത്തില്‍ ശ്രീറാമിനെതിരേ സിപിഎം പ്രാദേശിക നേതൃത്വം രംഗത്തുവന്നിരുന്നു. സിപിഐയുമായി അഭിപ്രായ വ്യത്യാസത്തിലേക്കും ഇതു നയിച്ചു.

English summary
Prashanth Nair response on transfer of Sreeram Vengittaraman
Please Wait while comments are loading...