ശബരിമലയിൽ യുവതികൾ കയറിയാൽ പുലിയും പുരുഷനും പിടിക്കും, തായ്ലൻഡ് ആക്കരുതെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍
പത്തനംതിട്ട: ശബരിമലയിലേക്ക് വരുന്ന യുവതികളെ രണ്ടായി വലിച്ച് കീറി ഒരു ഭാഗം ദില്ലിയിലേക്കും രണ്ടാമത്തെ ഭാഗം പിണറായി വിജയന്റെ മുറിയിലേക്കും അയച്ച് കൊടുക്കണമെന്നാണ് ബിജെപിക്കാരനും നടനുമായ കൊല്ലം തുളസിയുടെ പ്രസംഗം. ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ അവരെ പുരുഷനും പുലിയും പിടിക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ടായ പ്രയാര്‍ ഗോപാലകൃഷ്ണന്റെ കണ്ടെത്തല്‍.
ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതോടെ അയ്യപ്പന്റെ ചൈതന്യം ഇല്ലാതാകുമെന്നും പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശബരിമലയെ തായ്‌ലന്‍ഡ് ആക്കി മാറ്റരുതെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

അത്തരമൊരു സാഹചര്യം വന്നാല്‍ പിന്നെ ക്ഷേത്രങ്ങളില്‍ കാണിക്ക ഇടേണ്ടെന്ന് ദേവസ്വം ബോര്‍ഡിന് പറയേണ്ടി വരുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ അതോടെ താന്‍ ശബരിമലയില്‍ പോകുന്നത് നിര്‍ത്തുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.
ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് എതിരെ ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ക്ക് രാഷ്ട്രീയമില്ല. ഈ സമരം ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുളളതാണ്. സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും മുന്‍കൈയെടുത്ത് ഓര്‍ഡിനന്‍സ് ഇറക്കണമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications