• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗര്‍ഭിണിയായ ഡോക്ടര്‍ക്ക് നടുറോഡില്‍ നേരിടേണ്ടി വന്ന ക്രൂരത... ഇത് കേരളം തന്നെ അല്ലേ?

  • By രശ്മി നരേന്ദ്രൻ

കോട്ടയം: രാഷ്ട്രീയ പാര്‍ട്ടികള്‍ ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് പൊതുയോഗവും മാര്‍ച്ചവും സമരവും ഒക്കെ നടത്തുമ്പോള്‍ പ്രതിഷേധവുമായി പലരും എത്താറുണ്ട്. പലപ്പോഴും എതിര്‍ കക്ഷിക്കാരായിരിക്കും മുന്നില്‍. പാതയോരത്തെ പൊതുയോഗങ്ങള്‍ കോടതി ഇടപെട്ട് നിരോധിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ പേരില്‍ കോടതിയെ വിമര്‍ശിച്ച എംവി ജയരാജന്റെ കഥയും എല്ലാവര്‍ക്കും അറിയാം.

എന്നാല്‍ വിശ്വാസത്തിന്റേയും മതത്തിന്റേയും പേരില്‍ പൊതുനിരത്തുകള്‍ കൈയ്യേറി ഗതാഗതം തടസ്സപ്പെടുത്തുന്നതിനെതിരെ ആളുകള്‍ കാര്യമായൊന്നും പ്രതികരിക്കാറില്ല. അങ്ങനെ പ്രതികരിക്കുന്നവര്‍ക്ക് കിട്ടുന്ന മറുപടിയും അത്ര സഹിഷ്ണുതയുള്ളതൊന്നും ആകാറില്ലെന്നതാണ് സത്യം.

ക്ഷേത്ര ഘോഷായതാത്രക്കിടെ ഗര്‍ഭണിയായ വനിത ഡോക്ടര്‍ക്കും കുടുംബത്തിനും നേരിടേണ്ടിവന്ന ക്രൂരതയാണ് ഇവിടെ പറയുന്നത്. ഡോക്ടര്‍ ആതിര തന്നെ ആണ് ആ സംഭവങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുള്ളത്.

ഡോ ആതിര ദര്‍ശന്‍

ഇന്നലെ ജീവിതത്തില്‍ ഐദ്യമായി ഒരുപറ്റം മനുശഷ്യത്ത്വമില്ലാത്ത ജന്തുക്കളുടെ ഇടയില്‍ പെട്ടുപോയി എന്ന് പറഞ്ഞുകൊണ്ടാ് ഡോക്ടര്‍ ആതിര തന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ചങ്ങനാശേരിയില്‍ വച്ചായിരുന്നു സംഭവം.

രാത്രിയിൽ

രാത്രി 8.30 യോടെ ചങ്ങനാശ്ശേരി ടൗണിൽ നിന്ന് വീട്ടിലേക് പോകും മദ്ധ്യേ ആണ് സംഭവം. റോഡ് മുഴുവൻ ബ്ളോക് ആക്കി ശ്രീ ഗുരു ഗുഹാനന്ത ക്ഷേത്രത്തിലെ താലപ്പൊലി കടന്നു പോകുകയാണ്. ഗതാഗതം പൂർണമായി സ്തംഭിപ്പിച്ചിട്ടാണ് ഈ ഏർപ്പാട് എന്ന ഓർക്കണം....

മാറാത്ത ബ്ലോക്ക്

2 മണിക്കൂറോളം ക്ഷമയോടെ ഘോഷയാത്ര തീരുവനായി കാത്ത കിടന്നു. വണ്ടിയിൽ ഞാനും ഭർത്താവും 3 ചെറിയ കുട്ടികളും എന്റെ അമ്മയും ഉണ്ടായിരുന്നു. 2 മണിക്കൂർ വാഹനത്തിനുള്ളിൽ ഇരുന്ന് മക്കൾ കരച്ചിലും തുടങ്ങി. എന്നാൽ ഘോഷയാത്ര കടന്നു പോയ ശേഷവും ഗതാഗതം പഴയ പടി ആയില്ല

പോലീസിനെ വിളിച്ചു

ആളുകകൾ റോഡിൽ കുത്തിയിരുന്ന് വീണ്ടും ബ്ളോക് സൃഷ്ടിച്ചപ്പോൾ 100 ഇൽ വിളിച്ചു വിവരം അറിയിച്ചു. അവർ തന്ന number വെച്ച് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചപ്പോൾ ഘോഷ്യാത്ര നിയന്ത്രിക്കുവാനായി പോലീസ് അവിടെ തന്നെയുണ്ട് അവരോടു വിവരം പറയുവാൻ പറഞ്ഞു. അത് പ്രകാരം ഭർത്താവ് ഇറങ്ങി പോയി മുന്നിൽ നിന്നു ഏമാനോട് കാര്യങ്ങൾ പറഞ്ഞപ്പോൾ വാഹനങ്ങൾ പോകുവാനുള്ള നീക്ക പോക്ക് പുള്ളി ഉണ്ടാക്കി

അപ്പോൾ തുടങ്ങി

മുന്നിലുള്ള വാഹനങ്ങൾ പോയ പുറകെ ഞങ്ങളുടെ കാർ സ്റ്റാർട്ട് ചെയ്യാൻ ആരംഭിച്ചതും അസഭ്യ വർഷവുമായി ഒരു പറ്റം സാമൂഹിക ദ്രോഹികൾ കാർ വളഞ്ഞു. ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഭർത്താവിനെ കഴുത്തിൽ പിടിച്ചു വലിച്ചു ഇറക്കാൻ നോക്കി.

തെറിവിളി , അതിക്രമം

"നിനക്ക് മാത്രം എന്താ ഡാ ക#പ്പ.. &^#*%×മോനെ" എന്നൊക്കെ ആക്രോശിച്ചു കൊണ്ട് ബലമായി കാറിന്റെ ചാവി ഊരി എടുക്കുവാനും നോക്കി.. ഈ സമയം മുന്സീറ്റിലിരുന്ന എന്റെ ഡോർ ഒരാൾ വലിച്ചു തുറക്കുകയും തടയാൻ ശ്രമിച്ചപ്പോൾ എന്റെ കയ്യിൽ കടന്നു പിടിച്ചു തിരിക്കുകയും സീറ്റിൽനിന്നും വലിച്ചു ഇഴച്.റോഡിൽ ഇറക്കാൻ ശ്രമിക്കുകയും ചെയ്തു.

എല്ലാവരും കാഴ്ചക്കാർ

ഈ കാഴ്ചകൾ ഒകെ കണ്ടു ഭീതിയിലായി എന്റെ മകളും ചേച്ചിയുടെ കുഞ്ഞുങ്ങളും വാവിട്ട കരയാൻ തുടങ്ങി. ഈ അക്രമി സംഘത്തിലെ എല്ലാ നാരാധമൻമാരും ശ്രീ ഗുരു ഗുഹാനന്ത ക്ഷേത്ര കമ്മിറ്റി ബാഡ്ജ് ധരിച്ചിരുന്നു. റോഡ് അരികിൽ നിന്ന മറ്റു പൊതു ജനങ്ങളും, കടകളിലെ ജീവനക്കാരും കാഴ്ചക്കാരായി നിന്നതല്ലാതെ ഈ അക്രമിച്ചവരെ പിടിച്ചു മാറ്റാൻ ആരും ശ്രമിച്ചില്ല.

പോലീസിന്റെ നിസ്സഹായത

അവിടുന്ന് ഒരു വിധം വണ്ടി മുന്നിലേക്ക് എടുത്ത് 200 മീറ്റർ ചെന്നപ്പോൾ പൊലീസുകാർ കയ്യും കെട്ടി നിൽക്കുന്നത് കണ്ടു.അവരോടു വിവരം ബോധിപ്പിക്കുവാനായി വണ്ടി നിർത്തിയപ്പോൾ അക്രമി സംഘം വീണ്ടും കാര് വളഞ്ഞു അതിക്രമങ്ങൾ തുടർന്ന്."നിങ്ങൾ വേഗം ഇവിടുന്നു പോക്.. വേഗം പോ " എന്നൊക്കെ പോലീസ് ഏമാൻമാർ പറയുന്നത് കേട്ട്... ഒരു വിധത്തിൽ അവിടുന്ന് വണ്ടി വിട്ട് വീട്ടിൽ എത്തി

ആശുപത്രിയിൽ

പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ തിരിച്ചു ചങ്ങനാശ്ശേരിയിൽ എത്തി ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണു വീട്ടിലേക് മടങ്ങിയത്.. 34 ആഴ്ച ഗർഭിണി കൂടി ആണ് ഞാൻ എന്ന കാര്യം കൂടി ഓർക്കണം... ശരീരത്തിന് ഏറ്റ മുറിവുകൾ നിസ്സാരം ആയിരിക്കാം.. പക്ഷെ ഇത് മൂലം അനുഭവിച്ച മാനസീക സംഘർഷം അത് ഏൽപിച്ച മുറിവുകളും ഒരുപാട് ആഴം ഏറിയതാണ്..

ഒരാളുടെ മാത്രം അല്ല ഈ അനുഭവം

ഇത് എന്റെ ഒരാളുടെ മാത്രം അനുഭവം അല്ല എന്നറിയാം..പൊതു വഴിയിലെ ഈ ആഭാസാ പ്രകടനം ഒരു മതത്തിന്റെയോ പാര്ടിയുടേയോ മാത്രം കുത്തക അല്ല എന്നും അറിയാം.. പക്ഷെ ഇത്തരം സന്ദര്ഭങ്ങള് ഇനിയെങ്കിലും ഒരു അറുതി വരണം.. നമ്മുടെ ഈ പ്രബുദ്ധ കേരളത്തിൽ ഒരു പൊതു സ്ഥലത് വെച്ച് സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും എന്ത് സുരക്ഷയാണ് ഉള്ളതെന്ന് നോക്കണം... നിയമപരമായി തന്നെ ഇതിനെ നേരിടാൻ ആണ് തീരുമാനം... ഇതിനായി എല്ലാ സുഹൃത്തുക്കളുടെയും പിന്തുണ ഞാൻ അഭ്യർത്ഥിക്കുന്നു.

ഇതാണ് ഡോ ആതിരയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Pregnant doctor attacked in Kottayam. Dr Athira Dasan expressed her experience through facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more