വിഎസിന്റെ തണലില്‍ ബെന്നറ്റിന്റെ പ്രചാരണം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശശി തരൂരിന് വെല്ലുവിളി ഉയര്‍ത്തിയാണ് സിപിഐ സ്ഥാനാര്‍ത്ഥി ഡോ ബെന്നറ്റ് എബ്രഹാം മുന്നോട്ട് കുതിക്കുന്നത്. ഇടതുപക്ഷത്തിന്റെ പടക്കുതിര വിഎസ് അച്യുതാനന്ദനെ തന്നെ തുടക്കത്തില്‍ രംഗത്തിറക്കിയായിരുന്നു ബെന്നറ്റിന്റെ പ്രചാരണം.
മാര്‍ച്ച് 25 ന് അഞ്ചിടങ്ങളിലാണ് വിഎസ് അച്യുതാനന്ദന്‍ ബെന്നറ്റിന് വേണ്ടിയുള്ള പ്രചാരണ പരിപാടികളില്‍ പങ്കെടുത്തത്. എല്ലായിടത്തും ആവശ്യത്തിന് ആളെക്കൂട്ടാനും വിഎസിന്റെ സാന്നിധ്യം കൊണ്ട് കഴിഞ്ഞു.

ശശി തരൂരിനെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു വിഎസിന്റെ പ്രസംഗങ്ങള്‍. സുനന്ദ പുഷ്‌കറിന്റെ മരണകാരണം വ്യക്തമാക്കേണ്ടതിന്റെ ഉത്തരവാദിത്തം തരൂരിന് മാത്രമാണെന്നും വിഎസ് പറഞ്ഞു. കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണം അവസാനിക്കേണ്ട സമയം അതിക്രമിച്ചുവെന്നും വിഎസ് പറഞ്ഞു.
തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും വിഎസ് എത്തി. രാവിലെ 10 മണിക്ക് പാറശ്ശാലയില്‍ നിന്നായിരുന്നു തുടക്കം. ഉച്ചക്ക് മുമ്പ് തന്നെ നെയ്യാറ്റിന്‍കരയിലും പ്രചാരണയോഗത്തില്‍ വിഎസ് സംസാരിച്ചു. വൈകീട്ട് കോവളം, നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലും വിഎസ് പങ്കെടുത്ത യോഗങ്ങള്‍ നടന്നു.
വിഎസിന്റെ പരിപാടികളുടെ ഇടവേള നോക്കിയായിരുന്നു ബെന്നറ്റിന്റെ മണ്ഡല പര്യടനം. രാവിലെ നെയ്യാറ്റിന്‍കരയിലും വൈകുന്നേരം വട്ടിയൂര്‍ക്കാവിലും എത്തി ബെന്നറ്റ് വോട്ടര്‍മാരെ കണ്ടു.












Click it and Unblock the Notifications