കേരളത്തിന് തിരിച്ചടി: മണ്ണെണ്ണയ്ക്കും വില കൂട്ടി; വിഹിതം വെട്ടിക്കുറച്ച് കേന്ദ്ര ഇടപെടൽ
തിരുവനന്തപുരം: കേരളത്തിൽ മണ്ണെണ്ണ വില വർധിപ്പിച്ചു. ഒരു ലിറ്ററിന് 22 രൂപയാണ് കൂട്ടിയത്. 59 രൂപയായിരുന്നു കേരളത്തിലെ മണ്ണെണ്ണയുടെ വില. എന്നാൽ വില വർധന ഉണ്ടായ സാഹചര്യത്തിൽ 81 രൂപ ഇനി മുതൽ നൽകേണ്ടി വരും.
കേരളത്തിനുള്ള മണ്ണെണ്ണയുടെ വിഹിതം കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. 40 ശതമാനമാണ് കേന്ദ്ര സർക്കാർ നിലവിൽ വെട്ടി കുറച്ചിരിക്കുന്നത്.
കെറോസിന്‍ ഡീലേഴ്‌സ് അസോസിയേഷന് എണ്ണ കമ്പനികൾ ആണ് വിതരണത്തിനായി മണ്ണ് നൽകുന്നത്. ഈ വിലയിലാണ് വർധനവ് ഉണ്ടായത്. അതേസമയം , ആകെ വ്യാപാര വില എന്നത് 77 രൂപയായി വർധിച്ചു.

മണ്ണെണ്ണയുടെ വില ഉയരുന്നതിലൂടെ മത്സ്യ ബന്ധന മേഖലയ്ക്ക് കനത്ത തിരിച്ചടി ലഭിക്കും. സംസ്ഥാന സർക്കാരിനും എണ്ണ വില ഉയർന്നത് പ്രതിസന്ധി സൃഷ്ടിക്കും. മിക്കവാറുനുളള എല്ലാ നിത്യോപയോഗ വസ്തുക്കൾക്കും വില ഉയർന്ന സാഹചര്യത്തിൽ സാധാരണ ജനങ്ങളെ ബാധിക്കാതെ കൈകാര്യം ചെയ്യുന്നതിലാണ് സർക്കാർ പ്രതിസന്ധി നേരിടുന്നത്. എന്നാൽ, ഒരു വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ മണ്ണ് വില 28 രൂപയായിരുന്നു.

കേരളത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കാതെയാണ് വില വർധനവ് ഉണ്ടായിരിക്കുന്നത്. ഇതിന് പിന്നാലെ കേന്ദ്രം വിഹിതം വെട്ടിക്കുറച്ചതും തിരിച്ചടിയാണ്. അതേസമയം, രാജ്യത്ത് ഇന്ധന വില ഇന്നും ഉയർന്നിരുന്നു. ഒരു ലിറ്റർ പെട്രോളിന് 87 പൈസയും ഡീസൽ ലിറ്ററിന് 84 പൈസയുമാണ് ഇന്ന് ഉയർന്നത്. വില ഉയർന്ന സാഹചര്യത്തിൽ കൊച്ചിയിലെ നിലവിലെ പെട്രോളിന്റെ വില 112 രൂപ 15 പൈസയും ഡീസലിന് 99 രൂപ 13 പൈസയുമായി.

തിരുവനന്തപുരം ജില്ലയിൽ ഇന്നത്തെ ഡീസൽ വില 100 രൂപ 98 പൈസയും 114 രൂപ 14 പൈസയും ആണ് പെട്രോളിന്റെ വില. കോഴിക്കോടും നിരക്ക് ഉയർന്നു. പെട്രോളിന് കോഴിക്കോട് 112 രൂപ 32 പൈസയും ഡീസലിന് 99 രൂപ 31 പൈസയുമാണ് ഈടാക്കുന്നത്. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഇന്ധന വിലയിൽ വീണ്ടും വർധനവ് പ്രകടമായി തുടങ്ങിയത്. നവംബർ 4, 2021 മുതൽ വില മരവിപ്പിച്ചിരുന്നു. ഈ കാലയളവിൽ ക്രൂഡ് ഓയിലിന്റെ വില എന്നത് ബാരലിന് 30 ഡോളർ വർധിച്ചിരുന്നു.

യുക്രൈൻ - റഷ്യ പ്രതിസന്ധിയും, വിതരണ ശൃംഖലയിലെ തടസ്സവും ആഗോള എണ്ണ വിലയിൽ ഉണ്ടായ വര്‍ധനയുമാണ് ഇന്ധനവില ഉയരാന്‍ കാരണം എന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമൻ വ്യക്തമാക്കുന്നത്. അതേസമയം, രാജ്യത്തുടനീളം ഇന്ധന വില വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഓരോ സംസ്ഥാനത്തിന്റെയും വിലയിൽ വ്യത്യാസം ഉണ്ടാകും. പ്രാദേശിക നികുതിയുടെ സംഭവ വികാസങ്ങള്‍ക്ക് അനുസരിച്ച് ആണിത്.

അതേസമയം, ഇന്ധന വില വർധനവ് വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന് എതിരെ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വില വർധനയ്ക്ക് പിന്നിൽ കേന്ദ്രത്തിന്റെ കടുത്ത ലാഭക്കൊതി ആണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിൽ രാജ്യാന്തര വിപണിയിൽ ഇന്ധന വില കുറയുകയാണ്. എന്നാൽ കേന്ദ്രം നികുതി വർധിപ്പിക്കാനുള്ള ശ്രമമാണ് നടപ്പിലാക്കുന്നത്. കേന്ദ്ര സർക്കാർ കോർപ്പറേറ്റ് നികുതി എഴുതിത്തള്ളുന്നുണ്ട്. എന്നാൽ സാധാരണക്കാരായ ജനങ്ങളുടെ സബ്സിഡി നൽകുന്നില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

പെട്രോളിന് 7.01 രൂപയും ഡീസലിന് 5.76 രൂപയുമാണ് മാർച്ച് മാസത്തിൽ മാത്രം ഉയർത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് എതിരെ വിമർശനം ആരംഭിച്ച് തുടങ്ങിയത്. ഇവിടെ ആഗോളവൽക്കരണ നയം തുടങ്ങുന്നതിന് മുൻപ് 9.8 രൂപ ആണ് പെട്രോളിന് ഈടാക്കിയിരുന്ന വില. ഡീസലിന് 4.8 രൂപയായിരുന്നു ഇതിനൊപ്പം ഈടാക്കിയത്. എന്നാൽ നിലവിലെ സ്ഥിതി മാറിയിരിക്കുകയാണ്. 100 രൂപ കഴിഞ്ഞിരിക്കുന്ന സ്ഥിതിയാണ് - മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications