കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി കേരളത്തിലെത്തുന്നത് വാര്‍ റൂം മീറ്റിംഗില്‍ പങ്കെടുക്കാന്‍,എന്താണ് വാര്‍ റൂം മീറ്റിംഗ്?

Google Oneindia Malayalam News

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസംബര്‍ 14, 15 തീയതികളില്‍ കേരളം സന്ദര്‍ശിയ്ക്കും. ശിവഗിരിമഠം സന്ദര്‍ശനം, കൊല്ലത്ത് ആര്‍ ശങ്കര്‍ പ്രതിമയുടെ അനാച്ഛാദനം, കൊച്ചിയില്‍ സൈനിക മേധാവികളുടെ സംയുക്ത യോഗത്തില്‍ പങ്കെടുക്കല്‍, തൃശൂരില്‍ ബിജെപിയുടെ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യല്‍ തുടങ്ങി തിരക്കിട്ട ഒട്ടേറെ പരിപാടികളുമായാണ് മോദി കേരളത്തില്‍ എത്തുന്നത്.

പതിനാലിന് വൈകിട്ട് 4.10 ന് പ്രത്യേക വ്യോമസേന വിമാനത്തില്‍ കൊച്ചിയിലെ ഐഎന്‍എസ് ഗരുഡ നേവല്‍ എയര്‍ സ്‌റ്റേഷനില്‍ എത്തും. പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഒദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിലെ പ്രധാന പരിപാടികള്‍ ഇങ്ങനെ...

14 ന്

14 ന്

പതിനാലിന് വൈകിട്ട് 4.10 ന് പ്രത്യേക വ്യോമസേന വിമാനത്തില്‍ കൊച്ചിയിലെ ഐഎന്‍എസ് ഗരുഡ നേവല്‍ എയര്‍ സ്‌റ്റേഷനില്‍ എത്തും.

കുട്ടനെല്ലൂര്‍

കുട്ടനെല്ലൂര്‍

ഹെലികോപ്ടറില്‍ കുട്ടനല്ലൂര്‍ ഗവണ്‍മെന്റ് കൊളെജ് ഗ്രൗണ്ടില്‍ എത്തിച്ചേരും. തേക്കിന്‍കാട് മൈതാനത്തില്‍ അഞ്ച് മണിയ്ക്ക് ബിജെപി സംഘടിപ്പിയ്ക്കുന്ന പൊതു സമ്മേളനത്തില്‍ പങ്കെടുക്കും.

കൊച്ചിയില്‍

കൊച്ചിയില്‍

രാത്രി 7.15 ഓടെ കൊച്ചിയിലെത്തുന്ന മോദി താജ് മലബാറില്‍ തങ്ങും

15 ന്

15 ന്

ചൊവ്വാഴ്ച രാവിലെ 8.50 ന് ഐഎന്‍എസ് ഗരുഡയില്‍ എത്തിച്ചേരും, ഒന്‍പത് മണിയ്ക്ക് മൂന്ന് സേനയുടേയും ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിയ്ക്കും. 9.30ന് ഐഎന്‍എസ് വിക്രമാദിത്യയില്‍ എത്തും. 9.40 മുതല്‍ ഉച്ചയ്ക്ക് 1.15 വരെ സൈനിക മേധാവികളുടെ വാര്‍ റൂം മീറ്റിംഗില്‍ പങ്കെടുക്കും. ദില്ലിയ്ക്ക് പുറത്ത് ആദ്യമായാണ് വാര്‍ റൂം മീറ്റിംഗ് നടത്തുന്നത്

കൊല്ലത്ത്

കൊല്ലത്ത്

2.45 ന് മോദി കൊല്ലം എസ്എന്‍ കൊളെജില്‍ ഹെലികോപ്ടര്‍ മാര്‍ഗം എത്തും. ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും

ശിവഗിരിമഠം

ശിവഗിരിമഠം

4.15 ന് ഹെലികോപ്ടര്‍ മാര്‍ഗം അദ്ദേഹം ശിവഗിരി മഠത്തിലെത്തും. ശിവഗിരിയില്‍ വൃക്ഷത്തൈ നടും. 5.10 ന് ശംഖുമുഖം വ്യോമസേന ടെക്‌നിക്കല്‍ ഏരിയയില്‍ എത്തിച്ചേരും. തുടര്‍ന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ദില്ലിയ്ക്ക് മടങ്ങും.

English summary
PM Narendra Modi to visit Kerala on December 14-15
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X