വിഴിഞ്ഞം രാജ്യാന്തര തുറമുഖം നാളെ രാജ്യത്തിനു സമര്‍പ്പിക്കും; പ്രധാനമന്ത്രി തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാനപദ്ധതി വിഴിഞ്ഞം രാജ്യാന്തര തുറമുഖം നാളെ രാജ്യത്തിന് സമര്‍പ്പിക്കും. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാത്രി രാജ്ഭവനിലാണ് പ്രധാനമന്ത്രി താമസിക്കുന്നത്. നാളെ രാവിലെ 10.15നു ഹെലികോപ്റ്ററില്‍ വിഴിഞ്ഞം തുറമുഖത്തെത്തും. പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ബെര്‍ത്ത് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി 11നു തുറമുഖം രാജ്യത്തിനു സമര്‍പ്പിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടോടെ മടങ്ങും.
ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ സോനോവാള്‍, ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, സജി ചെറിയാന്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ.എ.റഹിം, എം.വിന്‍സന്റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ഗൗതം അദാനി, കരണ്‍ അദാനി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ വേദിയിലുണ്ടാകും. പ്രതിപക്ഷനേതാവ് വിഡി സതീശന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ല.

പ്രധാനമന്ത്രിയെ കാണാനും അഭിവാദ്യം അര്‍പ്പിക്കാനും റോഡിന്റെ ഇരുവശത്തും ബിജെപി പ്രവര്‍ത്തകരും പൊതുജനങ്ങളും തിങ്ങിനിറഞ്ഞു. നഗരത്തിലെങ്ങും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനിടെ തലസ്ഥാനത്ത് മണക്കാട്ടുള്ള യുഎഇ കോണ്‍സുലേറ്റില്‍ ബോംബ് ഭീഷണിയുണ്ടായി. വ്യാഴാഴ്ച്ച മാത്രം തിരുവനന്തപുരത്ത് 5 ബോംബ് ഭീഷണി സന്ദേശങ്ങളാണ് ഉണ്ടായത്.












Click it and Unblock the Notifications