സ്വകാര്യസ്ഥാപനങ്ങളില്‍ നിക്ഷേപിച്ച് പ്രവാസികള്‍ വഞ്ചിതരാവരുതെന്ന് മന്ത്രി കെ.ടി ജലീല്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: വന്‍ ലാഭം വാഗ്ദാനം നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തി പ്രവാസികള്‍ വഞ്ചിതാരാവരുതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. മഞ്ചേരി ടൗണ്‍ ഹാളില്‍ കെ എസ് എഫ് ഇ നടത്തിയ പ്രവാസി ബന്ധു സംഗമം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ ജ്വല്ലറികളും മറ്റു സ്ഥാപനങ്ങളും സാധാരണ ജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് വന്‍ ലാഭം ഉണ്ടാക്കുകയും അവസാനം മുതലും ലാഭ വിഹിതവും നല്‍കാതെ മുങ്ങുകയും ചെയ്യുന്നുണ്ട്. സാമ്പത്തിക കുറ്റ കൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് ലഭിക്കുന്ന ശിക്ഷ വളരെ കുറവാണ്.

സൗദി അറേബ്യ പൊട്ടിത്തെറിയുടെ വക്കില്‍; പഞ്ചനക്ഷത്ര ഹോട്ടലില്‍ 49 പ്രമുഖര്‍!! വിപണി കൂപ്പുകുത്തി

ഇത് മനസ്സിലാക്കിയാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത്. കെ എസ് എഫ് ഇ യില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ നാടിന്റെ പുരോഗതിക്ക് കൂടിയാണ്. കൂടാതെ ഈ നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അഡ്വ. എം ഉമ്മര്‍ എം എല്‍ എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍,

ktjaleel

നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി എം സുബൈദ, നഗരസഭാ വൈസ് ചെയര്‍മാന്‍ വി പി ഫിറോസ്, അഡ്വ. ഫിറോസ് ബാബു, മെമ്പര്‍ കെ സി കൃഷ്ണദാസ് രാജ, കെ എസ് എഫ് ഇ ഡയറക്റ്റര്‍ മുഹമ്മദ് ഷാ, കേരളാ സംസ്ഥാന പ്രവാസി സംഘം ജില്ലാ സെക്രട്ടറി അബ്ദുള്‍ റസാക്ക്, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് ടി എം കുഞ്ഞാലി,

കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഇ. അബ്ദുള്‍ റസാക്ക്, എമിറേറ്റ് മഞ്ചേരി അസോസിയഷന്‍ മുസ്ഥഫ വി എം, കേരള പ്രവാസി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ഇ പി ബഷീര്‍, കെ എസ് എഫ് ഇ ആര്‍ ആര്‍ ഡെപ്യൂട്ടി കളക്റ്റര്‍ പി മുരളീധരന്‍, കെ എസ് എഫ് ഇ (എ ജി എം) ശ്രീകല ശര്‍മ്മ, കെ എസ് എഫ് ഇ മലപ്പുറം സീനിയര്‍ മാനേജര്‍ ബേബി ജോസഫ്, കെ എസ് എഫ് ഇ മഞ്ചേരി മാനേജര്‍ ജവഹര്‍ പി, തുടങ്ങിയവര്‍ പങ്കെടുത്തു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
expats beware of big profitable private agencies minster kt jaleel. minister says ksfe pravasi meet inauration programme in malappuram.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്