Get Updates
Get notified of breaking news, exclusive insights, and must-see stories!

ആത്മാര്‍ത്ഥതയ്ക്കുള്ള അംഗീകാരമായി ഈ പദവിയെ കരുതുന്നു; പ്രതികരണവുമായി വിപി സജീന്ദ്രന്‍

പാലക്കാട്: കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ വൈസ് പ്രസിഡന്റ് എന്ന പദവി എന്നെ കൂടുതല്‍ ചുമതലാബോധം ഉള്ളവനാക്കുകയാണെന്ന് വി പി സജീന്ദ്രന്‍ പറഞ്ഞു. കെപിസിസി വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തതിന് പിന്നാലെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

2001 ല്‍ കെ.പി.സി.സി. സെക്രട്ടറിയായപ്പോഴും പിന്നീട് എ.ഐ.സി.സി. അംഗമായപ്പോഴും സ്വതന്ത്ര ചുമതലകള്‍ ഏല്‍പ്പിച്ചപ്പോഴുമെല്ലാം ഏറ്റവും സത്യസന്ധതയോടെയും ഉത്സാഹത്തോടെയും സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കാനായി എന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിപി സജീന്ദ്രനെ കൂടാതെ, വിടി ബല്‍റാം , എന്‍ ശക്തന്‍, വി ജെ പൗലോസ് എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാര്‍. വിപി സജീന്ദ്രന്റെ ഫേ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

kerala

പ്രിയപ്പെട്ടവരേ, കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ വൈസ് പ്രസിഡന്റ് എന്ന പദവി എന്നെ കൂടുതല്‍ ചുമതലാബോധം ഉള്ളവനാക്കുകയാണ്. 2001 ല്‍ കെ.പി.സി.സി. സെക്രട്ടറിയായപ്പോഴും പിന്നീട് എ.ഐ.സി.സി. അംഗമായപ്പോഴും സ്വതന്ത്ര ചുമതലകള്‍ ഏല്‍പ്പിച്ചപ്പോഴുമെല്ലാം ഏറ്റവും സത്യസന്ധതയോടെയും ഉത്സാഹത്തോടെയും സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കാനായി എന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകളെല്ലാം തികഞ്ഞ അര്‍പ്പണ ബോധത്തോടെയും ആത്മാര്‍ത്ഥതയോടെയും ചെയ്യാന്‍ സാധിച്ചതിനുള്ള അംഗീകാരമായി ഈ പദവിയെ ഞാന്‍ കരുതുന്നു.

കേന്ദ്രത്തിലും കേരളത്തിലും പ്രതിപക്ഷ രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസ് ഏറ്റവും ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ട സമയമാണിത് എന്ന ബോധ്യമുണ്ട്. കെ.പി.സി.സി. അധ്യക്ഷന്‍ ശ്രീ.കെ.സുധാകരന്‍ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ ഏറ്റവും വിശ്വസ്തതയോടെയും ആത്മാര്‍ത്ഥതയോടെയും ചെയ്യും എന്നതാണ് എന്റെ ഉറപ്പ്. എന്നില്‍ വിശ്വാസമര്‍പ്പിച്ച പ്രിയപ്പെട്ട നേതാക്കളും സഹപ്രവര്‍ത്തകരും കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവരുമാണ് എന്റെ ഊര്‍ജം. ഒപ്പമുണ്ടാകണം. സ്‌നേഹം..നന്ദി- സജീന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അനിഖ.... ഇത് എന്തൊരു മാറ്റം; ജൂനിയര്‍ നയന്‍താരയെന്ന് ആരാധകര്‍; കിടിലന്‍ ഫോട്ടോഷൂട്ട് വൈറല്‍

അതേ സമയം, വലിയൊരു ഉത്തരവാദിത്തമാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഞാനടക്കമുള്ള പുതിയ കെ പി സി സി ഭാരവാഹികളെ ഏല്‍പ്പിച്ചിട്ടുള്ളതെന്ന് വിടി ബല്‍റാം പ്രതികരിച്ചു. അതൊരു വലിയ വിശ്വാസപ്രഖ്യാപനം കൂടിയാണെന്നത് കൃത്യമായി തിരിച്ചറിയുന്നുണ്ട്. സംസ്ഥാനമെമ്പാടുമുള്ള സഹപ്രവര്‍ത്തകരുടെ സഹകരണത്തോടെ ആ പ്രതീക്ഷകളെ യാഥാര്‍ത്ഥ്യത്തിലേക്ക് നയിക്കുക എന്നതാണ് ഇനി നമുക്ക് മുന്നിലുള്ള ദൗത്യം. നമ്മുടെ പ്രവര്‍ത്തന വിജയം ഈ പ്രസ്ഥാനത്തിന് മാത്രമല്ല, നാടിന്റെ മതേതര ജനാധിപത്യത്തിനും കരുത്തുപകരുമെന്നും വി ടി ബല്‍റാം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
    കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+