സണ്ണി ലിയോണിനേയും തോൽപിച്ച് 'കണ്ണിറുക്കി സുന്ദരി' പ്രിയ വാര്യർ... ഗൂഗിൾ പോലും ഞെട്ടിത്തരിച്ച് കാണും!

 • Written By: Desk
Subscribe to Oneindia Malayalam
cmsvideo
  സണ്ണി ലിയോണിനേയും കടത്തിവെട്ടി പ്രിയ വാര്യർ | Oneindia Malayalam

  തൃശൂര്‍: സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യര്‍ എന്ന മലയാളി പെണ്‍കുട്ടി. ഒരു ആഡാര്‍ ലൗ എന്ന സിനിമയിലെ ഗാനത്തിലെ ഒറ്റ രംഗം ആയിരുന്നു പ്രിയയുടെ ജീവിതം മാറ്റിമറിച്ച്. ഇങ്ങ് കേരളത്തിലും ഇന്ത്യയിലും മാത്രമല്ല, ഒറ്റ ദിവസം കൊണ്ട് ആഗോള തലത്തില്‍ പ്രശസ്തയായിക്കഴിഞ്ഞു പ്രിയ.

  കണ്ണിറുക്കി പുരികമുയർത്തി ആഗോള ഫേമസ്!!! സത്യത്തില്‍ ആരാണ് ഈ പ്രിയ പ്രകാശ് വാര്യര്‍?

  ഇന്‍സ്റ്റാഗ്രാമില്‍ ഒരു റെക്കോര്‍ഡ് സ്ഥാപിച്ച് കഴിഞ്ഞതേയുള്ള പ്രിയ. ഇപ്പോഴിതാ ഗൂഗിളിലും ഒരു റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നു. ഒരുപക്ഷേ, ഒരു മലയാളിയും ഇത്രയും കാലത്തിനിടെ ഇത്തരം ഒരു റെക്കോര്‍ഡ് സൃഷ്ടിച്ച് കാണില്ല.

  പാവത്തുങ്ങൾക്ക് ഇത്രേം ബുദ്ധീം, ധൈര്യോം കൊടുക്കല്ലേ! യുദ്ധം ചെയ്യാൻ പോകുന്ന ആർഎസ്എസിന് അടപടലം ട്രോൾ

  സണ്ണി ലിയോണിനെ പോലും മറികടന്നിരിക്കുകയാണ് പ്രിയ. എന്താണ് സംഭവം എന്നല്ലേ...

  വാലന്റയിന്‍സ് ഡേ

  വാലന്റയിന്‍സ് ഡേ

  വാലന്റയിന്‍സ് ഡേ സെലിബ്രേഷന്‍ അടുത്തെത്തിക്കഴിഞ്ഞു. ഈ സമയത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരയപ്പെടുന്ന പേരുകള്‍ സണ്ണി ലിയോണും ദീപിക പദുക്കോണും കത്രീന കെയ്ഫും ഒക്കെയാണ്. എന്നാല്‍ ഇപ്പോള്‍ അതെല്ലാം തകിടം മറിഞ്ഞിരിക്കുന്നു.

  സണ്ണി ലിയോണിനെ വെട്ടിച്ചു

  സണ്ണി ലിയോണിനെ വെട്ടിച്ചു

  എന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് സണ്ണി ലിയോണിനെ പോലും മറി കടന്നിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യര്‍ എന്ന ഈ മലയാളി സുന്ദരി. ഇന്ത്യയില്‍, ഗൂഗിളില്‍ ഏറ്റവും അധികം തിരയപ്പെടുന്ന സെലിബ്രിറ്റിയായി പ്രിയ മാറിക്കഴിഞ്ഞിരിക്കുന്നു.

  ബോളിവുഡ് ഒന്നും വേണ്ട

  ബോളിവുഡ് ഒന്നും വേണ്ട

  സണ്ണി ലിയോണിനെ കൂടാതെ തിരച്ചില്‍ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍ കത്രീന കെയ്ഫും, അനുഷ്‌ക ശര്‍മയും ദീപിക പദുക്കോണും എല്ലാം ആണ്. എന്നാല്‍ അവരെല്ലാം ഇപ്പോള്‍ പ്രിയയേക്കാള്‍ ഏറെ പിറകിലാണെന്ന് മാത്രം.

  പതിനെട്ടുകാരി പെണ്‍കുട്ടി

  പതിനെട്ടുകാരി പെണ്‍കുട്ടി

  തൃശൂര്‍ സ്വദേശിനിയാണ് പ്രിയ പ്രകാശ് വാര്യര്‍. തൃശൂര്‍ വിമല കോളേജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായ ഈ 18 കാരി ഇത്തരം ഒരു പ്രശസ്തി തനിക്കുണ്ടാകും എന്ന് ഒരിക്കല്‍ പോലും പ്രതീക്ഷിച്ച് കാണില്ല.

  ഒമര്‍ ലുലുവിന് സ്തുതി!

  ഒമര്‍ ലുലുവിന് സ്തുതി!

  ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു ആഡാര്‍ ലൗ എന്ന ചിത്രത്തിലെ നടിയാണ് പ്രിയ പ്രകാശ്. ഈ സിനിമയിലെ മാണിക്യ മലരായ പൂവീ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്. ഇതിലെ ദൃശ്യങ്ങളാണ് പ്രിയയെ സൂപ്പര്‍ സ്റ്റാര്‍ ആക്കി മാറ്റിയത്.

  കണ്ണിറുക്കലും, പുരികം ഉയര്‍ത്തലും

  കണ്ണിറുക്കലും, പുരികം ഉയര്‍ത്തലും

  പുരികം കൊണ്ടും കണ്ണ് കൊണ്ടും പ്രിയ കാണിക്കുന്ന ആംഗ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. സംവിധായകന്‍ പറഞ്ഞത് അതുപോലെ ചെയ്യുകയായിരുന്നു എന്നാണ് പ്രിയ ഇതേ പറ്റി പ്രതികരിച്ചത്.

  ഇന്‍സ്റ്റാഗ്രാമില്‍

  ഇന്‍സ്റ്റാഗ്രാമില്‍

  ഇന്‍സ്റ്റാഗ്രാമിലും പ്രിയ ഒരു അന്താരാഷ്ട്ര റെക്കോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ട് ഏറ്റവും അധികം ഫോളേവേഴ്‌സിനെ നേടുന്ന മൂന്നാമത്തെ വ്യക്തി എന്ന റെക്കോര്‍ഡ് ആണ് പ്രിയ സ്വന്തമാക്കിയത്.

  ട്രോളുകളുടെ പൂരം

  ട്രോളുകളുടെ പൂരം

  പാട്ട് റിലീസ് ആയതിന് ശേഷം സോഷ്യല്‍ മീഡിയ മുഴുവന്‍ പ്രിയയെ കുറിച്ചായിരുന്നു ചര്‍ച്ചകള്‍. ട്രോളുകളെ കുറിച്ച് പിന്നീട് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. അത്രയധികം ട്രോളുകളാണ് ഇപ്പോഴും പ്രിയയുടെ ചിത്രങ്ങള്‍ വച്ച് സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

  ജൂനിയര്‍ ആര്‍ടിസ്റ്റ്

  ജൂനിയര്‍ ആര്‍ടിസ്റ്റ്

  ഒമര്‍ ലുലുവിന്റെ സിനിമയില്‍ ജൂനിയര്‍ ആര്‍ടിസ്റ്റ് ആകാന്‍ വേണ്ടി ഓഡിഷന് എത്തിയതായിരുന്നു പ്രിയ. എന്നാല്‍ മികച്ച് പ്രകടനം കണ്ട് പ്രിയക്ക് സംവിധായകന്‍ തരക്കേടില്ലാത്ത ഒരു റോള്‍ നല്‍കുകയായിരുന്നു. പക്ഷേ, അപ്പോഴും പ്രിയ ഇത്തരം ഒരു മാറ്റം പ്രതീക്ഷിച്ചിരുന്നില്ല.

  നായികാപദവിയിലേക്ക്

  നായികാപദവിയിലേക്ക്

  എന്തായാലും സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രിയയെ കൂടി ലീഡ് റോളിലേക്ക് കൊണ്ടുവരുന്നതിന് ആവശ്യമായ തിരുത്തലുകള്‍ തിരക്കഥയില്‍ വരുത്തുന്നുണ്ട്.

  English summary
  Priya Prakash Varrier, the internet sensation who won millions of hearts overnight with her cute wink has another feather in her cap as she beat India's biggest names like Sunny Leone, Katrina Kaif and Alia Bhat who are searched on Google

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്