Get Updates
Get notified of breaking news, exclusive insights, and must-see stories!

'തോന്ന്യാസത്തിനും ഒരു പരിധിയുണ്ട്'; കെകെ രാഗേഷിനെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാണോയെന്ന് വിടി ബൽറാം

തിരുവനന്തപുരം; പ്രിയ വർഗീസിന്റെ നിയമനം നിയമവിരുദ്ധമായിരുന്നു എന്നും നഗ്നമായ സ്വജനപക്ഷപാതമായിരുന്നു എന്നും കൂടുതൽക്കൂടുതൽ വ്യക്തമാവുകയാണെന്ന് മുൻ എം എൽ എ വിടി ബൽറാം. ജിസി നിബന്ധനയെ അട്ടിമറിച്ചുകൊണ്ടാണ് പ്രിയ വർഗീസിന്റെ ഗവേഷണ കാലം അധ്യാപന പരിചയമായി പരിഗണിക്കാൻ കണ്ണൂർ സർവ്വകലാശാല അധികൃതർ തയ്യാറായത്.ടിസ്ഥാന യോഗ്യതയില്ലാത്ത ഒരാളെ നിയമിക്കുന്നതിന് വേണ്ടി മാനദണ്ഡങ്ങൾ ലംഘിക്കാനും അർഹരായ മറ്റുള്ളവരെ തഴയാനുമുള്ള ക്രിമിനൽ ഗൂഢാലോചനയാണ് ഇക്കാര്യത്തിൽ നടന്നിരിക്കുന്നത്.കണ്ണൂർ സർവ്വകലാശാലക്ക് മാത്രമല്ല, സിപിഎമ്മിനും സർക്കാരിനുമുള്ള കനത്ത തിരിച്ചടിയാണ് വിഷയത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും വിടി ബൽറാം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. പോസ്റ്റ് വായിക്കാം

ദിൽഷയോട് എങ്ങനെ ഇഷ്ടം തോന്നാതിരിക്കും? എന്തൊരു ചേലാണ് ദിലൂ..പൊളിച്ചടുക്കി താരം, ചിത്രങ്ങൾ

1


'കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമനം നിയമവിരുദ്ധമായിരുന്നു എന്നും നഗ്നമായ സ്വജനപക്ഷപാതമായിരുന്നു എന്നും കൂടുതൽക്കൂടുതൽ വ്യക്തമാവുകയാണ്. ഈ നിയമനം സ്റ്റേ ചെയ്ത കേരള ഹൈക്കോടതിക്ക് മുമ്പാകെ യു ജി സി പ്രതിനിധി ഇന്ന് ബോധിപ്പിച്ചിരിക്കുന്നത് സർവ്വീസിനിടയിലെ ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാനാവില്ല എന്ന നിലപാടാണ്. യഥാർത്ഥത്തിൽ ഇത് യുജിസിയുടെ പുതിയ ഏതെങ്കിലും നിലപാടല്ല. യുജിസി നേരത്തെ പുറത്തിറക്കിയ മാർഗ്ഗരേഖകളിൽ ഇക്കാര്യം കൃത്യമായിത്തന്നെ എടുത്തു പറയുന്നുണ്ട്. മറിച്ചൊരു വ്യാഖ്യാനത്തിന് പോലും സ്കോപ്പ് ഇല്ലാത്ത ഈ യുജിസി നിബന്ധനയെ അട്ടിമറിച്ചുകൊണ്ടാണ് പ്രിയ വർഗീസിന്റെ ഗവേഷണ കാലം അധ്യാപന പരിചയമായി പരിഗണിക്കാൻ കണ്ണൂർ സർവ്വകലാശാല അധികൃതർ തയ്യാറായത്'.

2


'അതായത് അടിസ്ഥാന യോഗ്യതയില്ലാത്ത ഒരാളെ നിയമിക്കുന്നതിന് വേണ്ടി മാനദണ്ഡങ്ങൾ ലംഘിക്കാനും അർഹരായ മറ്റുള്ളവരെ തഴയാനുമുള്ള ക്രിമിനൽ ഗൂഢാലോചനയാണ് ഇക്കാര്യത്തിൽ നടന്നിരിക്കുന്നത്.കണ്ണൂർ സർവ്വകലാശാലക്ക് മാത്രമല്ല, സിപിഎമ്മിനും സർക്കാരിനുമുള്ള കനത്ത തിരിച്ചടിയാണ് ഈ കേസ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സി പി എമ്മിന്റെ മുൻ എംപിയുമായ കെ കെ രാഗേഷിന്റെ ഭാര്യ എന്ന പരിഗണന മാത്രമാണ് അടിസ്ഥാന യോഗ്യതയായ അധ്യാപന പരിചയമില്ലാതിരുന്നിട്ടും പ്രിയ വർഗീസിന് റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനം നൽകാൻ സർവ്വകലാശാലയെ പ്രേരിപ്പിച്ച ഘടകം'.

3


'സ്വജനപക്ഷപാതത്തിനായി കെകെ രാഗേഷ് തന്റെ ഔദ്യോഗിക പദവിയും പാർട്ടിയിലെ സ്വാധീനവും ദുരുപയോഗപ്പെടുത്തി എന്നാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത്. കഴിഞ്ഞ സർക്കാരിന്റെ സമയത്ത് ബന്ധുനിയമനം കയ്യോടെ പിടികൂടിയതിന്റെ ഭാഗമായി ഇ.പി.ജയരാജനേയും കെ.ടി.ജലീലിനേയും മന്ത്രിസഭയിൽ നിന്ന് പുറത്താക്കേണ്ടി വന്ന സാഹചര്യം നമ്മുടെ ഓർമ്മയിലുണ്ട്. സ്വജനപക്ഷപാതത്തിന്റെയും അധികാര ദുർവ്വിനിയോഗത്തിന്റെയും പേരിൽ കെകെ രാഗേഷിനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറുണ്ടോ എന്നാണ് ഇനി കേരളത്തിനറിയേണ്ടത്. സി പി എം നേതാക്കളുടെ ഭാര്യമാർക്കും വേണ്ടപ്പെട്ടവർക്കുമായി കഴിഞ്ഞ ആറ് വർഷമായി സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിൽ നടന്ന ബന്ധുനിയമനങ്ങളേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണം.
തോന്ന്യാസത്തിനും ഒരു പരിധിയുണ്ട്',വി ടി ബൽറാം കുറിച്ചു.

4


ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന നിലപാടാണ് യുജിസി ഇന്ന് ഹൈക്കോടതിയെ അറിയിച്ചത്. ഇക്കാര്യത്തില്‍ രേഖാമൂലം വിശീകരണം നല്‍കാന്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്കും പ്രിയാവര്‍ഗീസിനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രിയയുടെ നിയമനം സ്റ്റേ ചെയ്തത് ഒരു മാസത്തേക്ക് കൂടി ഹൈക്കോടതി നീട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+