'ദുൽഖറിനേയും കുറുപ്പ് സിനിമയേയും കുറിച്ചല്ല', പരിഹാസ കമന്റിൽ പ്രതികരണവുമായി പ്രിയദർശൻ
കൊച്ചി: തിയറ്റര്‍ ഉടമകള്‍ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാലിന്റെ വമ്പന്‍ ചിത്രം ഒടിടി റിലീസ് ഉറപ്പിച്ചിരിക്കുകയാണ്. അതിനിടെ ദുല്‍ഖര്‍ സല്‍മാന്റെ ബിഗ് ബജറ്റ് ചിത്രം കുറുപ്പ് തിയറ്ററുകള്‍ക്ക് പ്രതീക്ഷയേകി റിലീസിനുമൊരുങ്ങുന്നു. സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാല്‍ ഫാന്‍സും മമ്മൂട്ടി-ദുല്‍ഖര്‍ ഫാന്‍സും തമ്മില്‍ കടുത്ത പോരിലാണ്.
ഈ കരച്ചിലുകാരി കുഞ്ഞാവ ആരെന്ന് മനസ്സിലായോ? ഇന്ന് മനംമയക്കുന്ന സുന്ദരി, ചിത്രങ്ങൾ കാണാം
അതിനിടെ മരക്കാര്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദത്തിലായിരിക്കുകയാണ്. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രിയദര്‍ശന്‍ ദുല്‍ഖര്‍ സല്‍മാനെയും കുറുപ്പ് സിനിമയേയും കുറിച്ച് പരിഹാസ രൂപത്തില്‍ സംസാരിച്ചു എന്നാണ് ആരോപണം ഉയര്‍ന്നത്. പിന്നാലെ പ്രിയദര്‍ശന്‍ വിശദീകരണവുമായും രംഗത്ത് വന്നിട്ടുണ്ട്.

തിയറ്റര്‍ ഉടമകളുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാന്‍ തീരുമാനമായിരിക്കുന്നത്. മാത്രമല്ല ആശിര്‍വാദ് നിര്‍മ്മിക്കുന്ന ഇനിയുളള 5 ചിത്രങ്ങളും ഒടിടിക്ക് നല്‍കും എന്നും ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചു. ഇതോടെ ചിത്രത്തിന്റെ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരിനും നായകന്‍ മോഹന്‍ലാലിനും എതിരെ തിരിഞ്ഞിരിക്കുകയാണ് തിയറ്റര്‍ ഉടമകള്‍..
അമല പോളിന്റെ ഹോട്ട് ദീപാവലി ലുക്ക്, ചിത്രങ്ങൾ വൈറൽ

മറുവശത്ത് ഒടിടിയില്‍ നിന്നുളള ഓഫര്‍ വേണ്ടെന്ന് വെച്ച് കുറുപ്പ് തിയറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ കൂടെ ഇടപെടലില്‍ തിയറ്റര്‍ ഉടമകളെ കൂടി സഹായിക്കാനുദ്ദേശിച്ചാണ് കുറുപ്പ് ഒടിടി ഒഴിവാക്കിബിഗ് സ്‌ക്രീനില്‍ തന്നെ എത്തുന്നത്. നഷ്ടം വന്നാലും തിയറ്ററില്‍ തന്നെ കുറുപ്പ് എത്തും എന്നാണ് ദുല്‍ഖര്‍ പ്രതികരിച്ചത്.

രക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സംവിധായകന്‍ പ്രിയദര്‍ശന്‍ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ പ്രതികരണമാണ് കുറുപ്പിനും ദുല്‍ഖര്‍ സല്‍മാനും എതിരെയാണ് ആരോപിച്ച് വിവാദത്തിലായിരിക്കുന്നത്. പ്രിയദര്‍ശന്റെ വാക്കുകള്‍ ഇങ്ങനെ: ''ചില ആളുകള്‍ സിനിമ എടുക്കുന്നുണ്ട്, നെറ്റ്ഫ്‌ളിക്‌സില്‍ വില്‍ക്കാന്‍ പറ്റാതെ വരുമ്പോള്‍ തിയറ്ററില്‍ റിലീസ് ചെയ്തിട്ട് പറയും ഞങ്ങള്‍ അവിടെ നിന്ന് തിരിച്ച് വാങ്ങി കൊണ്ട് വന്ന് തിയറ്ററുകാരെ സഹായിച്ചു എന്ന്''

പ്രിയദര്‍ശന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മരക്കാര്‍ ഒടിടിക്ക് കൊടുത്ത മോഹന്‍ലാലിനെ രൂക്ഷമായി വിമര്‍ശിക്കുന്ന തിയറ്റര്‍ ഉടമകള്‍ കുറുപ്പ് തിയറ്ററുകള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച മമ്മൂട്ടിയേയും ദുല്‍ഖര്‍ സല്‍മാനെയും അഭിനന്ദിച്ചും രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ ദുല്‍ഖര്‍ സല്‍മാനെയും കുറുപ്പ് സിനിമയേയും ലക്ഷ്യമിട്ടാണ് പ്രിയദര്‍ശന്റെ പ്രതികരണം എന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.

വിവാദമായതോടെ പ്രിയദര്‍ശന്‍ തന്നെ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ട്വിറ്ററിലാണ് പ്രിയദര്‍ശന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയ്ക്കിടെ താന്‍ നടത്തിയ പ്രസ്താവന ഏതെങ്കിലും ഒരു സിനിമയേയോ ഏതെങ്കിലുമൊരു നടനെയോ ഉദ്ദേശിച്ചിട്ടുളളതല്ലെന്ന് പ്രിയദര്‍ശന്‍ പറയുന്നു. നെറ്റ്ഫ്‌ളിക്‌സിലും തിയറ്ററുകളിലും ഉളള സിനിമാ റിലീസുകള്‍ സംബന്ധിച്ചുളള പൊതുവായ അഭിപ്രായ പ്രകടനമാണ് താന്‍ നടത്തിയത് എന്നും പ്രിയദര്‍ശന്‍ പറയുന്നു.
Recommended Video

കുറുപ്പിന്റെ റിലീസിനെ കുറിച്ചോ ദുല്‍ഖര്‍ സല്‍മാനെ കുറിച്ചോ അല്ല താന്‍ പറഞ്ഞത് എന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി. താന്‍ ഒരിക്കലും ഉദ്ദേശിക്കാത്ത കാര്യങ്ങളൊക്കെ പറഞ്ഞ് മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ ദുരുപയോഗം ചെയ്യുകയാണ് എന്നും പ്രിയദര്‍ശന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം മരക്കാര്‍ വിവാദത്തില്‍ ഫിയോക്കിനെതിരെയും പ്രിയദര്‍ശന്‍ രംഗത്ത് വന്നിരുന്നു. മോഹന്‍ലാല്‍ ബിസിനസ്സുകാരനാണ് എന്നത് പോലെ പല വൃത്തികേടുകളുമാണ് ഫിയോക്കിലുളളവര്‍ പറയുന്നതെന്നും യാതൊരു സംസ്‌ക്കാരവും ഇല്ലാത്ത ഭാഷയാണ് ഉപയോഗിക്കുന്നത് എന്നും പ്രിയദര്‍ശന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications