മദ്യപിച്ച് ലക്ക് കെട്ട് പാര്‍ട്ടി പ്രവര്‍ത്തകനെ തെറി വിളിച്ച് പ്രിയങ്ക ഗാന്ധി, വീഡിയോക്ക് പിന്നില്‍
യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിതയായ പ്രിയങ്ക ഗാന്ധി മദ്യപിച്ച് ലക്ക് കെട്ട് പ്രവര്‍ത്തകരോട് തട്ടികയറുന്നു എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. സ്ത്രീകള്‍ക്കിടയിലൂടെ ശബ്ദത്തിലാണ് പ്രിയങ്ക സംസാരിച്ച് നീങ്ങുന്നത്. ഇതാണ് എഐസിസി ജനറല്‍ സെക്രട്ടറിയുടെ യഥാര്‍ത്ഥ നിറം എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
ഇതൊന്നും മുഖ്യധാരാ മാധ്യമങ്ങള്‍ വാര്‍ത്തയാക്കില്ലെന്നും വീഡിയോയ്ക്കൊപ്പം ഉള്ള കുറിപ്പില്‍ പറയുന്നു. വീഡിയോയ്ക്ക് പിന്നിലുള്ള സത്യാവസ്ഥ ഇങ്ങനെ

പ്രിയങ്കയുടെ വീഡിയോ
ഇത് പ്രിയങ്ക ഗാന്ധിയാണോ?, എന്താണ് നടക്കുന്നത്, എന്തുകൊണ്ടാണ് അവര്‍ ഇങ്ങനെ പെരുമാറുന്നത്, അവര്‍ക്കെന്തിനാണ് മറ്റുള്ളവര്‍ ഇങ്ങനെ അകമ്പടി ഏകുന്നത്? എന്നിങ്ങനെ ഉള്ള കുറിപ്പോടെയാണ് ആദ്യം പ്രിയങ്കയുടെ വീഡിയോ പ്രചരിച്ചത്.

മദ്യപിച്ച്
നോക്കൂ, 4 ഷോട്സ് വോഡ്ക കുടിച്ച പ്രിയങ്ക ഗാന്ധി, അവര്‍ക്ക് സ്വബോധം നഷ്ടപ്പെട്ടിരിക്കുന്നു, സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകയെ തന്നെയാണ് അവര്‍ ആക്രമിക്കുന്നത്, ഈ വീഡിയോ പരമാവധി ആളുകളില്‍ എത്തിക്കണം, എന്നായിരുന്നു വാട്സ്ആപില്‍ എത്തിയ ഒരു സന്ദേശം.

സോഷ്യല്‍ മീഡിയയില്‍
മദ്യപിച്ച് ലക്ക് കെട്ട പ്രിയങ്ക ഗാന്ധി എന്ന കുറിപ്പോടെയാണ് മറ്റ് ചിലര്‍ വീഡിയോ പങ്കുവെച്ചത്. വോഡ്ക കഴിച്ച പ്രിയങ്കയുടെ തനിസ്വരൂപം കണ്ടോളൂ എന്ന കുറിപ്പോടെ യൂട്യൂബിലും വീഡിയോ പ്രചരിക്കുന്നുണ്ട്.

വീഡിയോ പങ്കുവെച്ചു
അര്‍ണബ് ഗോസ്വാമി ഫാന്‍ ക്ലബ് എന്ന പേജില്‍ സുകേഷ് ഷെട്ടി എന്നയാളാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

സത്യാവസ്ഥ ഇങ്ങനെ
അതേസമയം വീഡിയോയുടെ സത്യാവസ്ഥ എന്തെന്ന് ദേശീയ മാധ്യമമായ ആള്‍ട്ട് ന്യൂസ് പുറത്തുവിട്ടു. കത്വ, ഉന്നാനോ പീഡന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലെ വീഡിയോ ആണിത്.

സംയമനം പാലിച്ചില്ല
മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ സംയമനം പാലിക്കാതെ ബഹളം വെച്ചപ്പോഴാണ് പ്രിയങ്ക പ്രവര്‍ത്തകരോട് പ്രതികരിച്ചത്. തിരക്കുള്ളവര്‍ പോകാം, എന്നായിരുന്നു പ്രിയങ്ക അന്ന് പറഞ്ഞത്.

ജനവരിയിലും
ജനവരിയില്‍ ഇതേ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. യുപിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും വ്യാജ കുറിപ്പോടെ ഈ വീഡിയോ പ്രചരിക്കുകയാണ്.












Click it and Unblock the Notifications