Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്കയ്ക്ക് വയനാട്ടില്‍ ഓപണ്‍ ചാന്‍സ്; വെല്ലുവിളി മറ്റൊരു കീഴ്‌വഴക്കം... തടസങ്ങള്‍ ബാക്കി

കൊച്ചി: രാഹുല്‍ ഗാന്ധിയുടെ ശിക്ഷ മേല്‍ക്കോടതി ശരിവച്ചാല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും. സിറ്റിങ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ഥിയാക്കുമെന്നാണ് നിര്‍ണായക ചോദ്യം. രാഹുല്‍ ഗാന്ധിയെ പോലുള്ള സമുന്നതനായ നേതാവ് മല്‍സരിച്ച മണ്ഡലത്തില്‍ ദേശീയ നേതാവ് തന്നെ മല്‍സരിക്കുമെന്നാണ് സൂചന. പ്രിയങ്കാ ഗാന്ധിയിലേക്കാണ് പലരും വിരല്‍ ചൂണ്ടുന്നത്. അങ്ങനെ സംഭവിച്ചാല്‍ പ്രിയങ്കയ്ക്ക് ലോക്‌സഭയിലേക്കുള്ള ആദ്യ വഴിയൊരുങ്ങും. എന്നാല്‍ അതത്ര എളുപ്പമാകില്ല.

നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസിലാണ് രാഹുല്‍ ഗാന്ധിയെ ഗുജറാത്തിലെ സൂറത്ത് കോടതി 2 വര്‍ഷം തടവിന് വിധിച്ചിരിക്കുന്നത്. രണ്ട് വര്‍ഷമോ അധിലധികമോ തടവ് ശിക്ഷ ലഭിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ അയോഗ്യത കല്‍പ്പിക്കുമെന്നാണ് ചട്ടം. ഇതാണ് രാഹുല്‍ ഗാന്ധിക്ക് തിരിച്ചടിയായിട്ടുള്ളത്. അദ്ദേഹത്തിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കുകയും ചെയ്തു. തിടുക്കത്തിലുള്ള ഈ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

r

വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് 30 ദിവസത്തെ സമയം സൂറത്ത് കോടതി അനുവദിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വൈകാതെ അദ്ദേഹം ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കും. മേല്‍ക്കോടതി ശിക്ഷ ശരിവച്ചാല്‍ രാഹുല്‍ ഗാന്ധി ജയിലില്‍ പോകേണ്ടി വരും. മാത്രമല്ല, വയനാട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയും ചെയ്യും. ഈ സാഹചര്യം വന്നാലാണ് പ്രിയങ്ക ഗാന്ധിക്ക് മല്‍സരത്തിന് അവസരം ഒരുങ്ങുക.

പ്രിയങ്ക ഗാന്ധിയല്ലാതെ മറ്റൊരു നേതാവിന്റെ പേര് കോണ്‍ഗ്രസ് പരിഗണിക്കില്ല എന്ന കാര്യം ഉറപ്പാണ്. നിലവില്‍ ഇക്കാര്യം നേതാക്കള്‍ പരസ്യമായി പറഞ്ഞിട്ടില്ല. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പ്രിയങ്ക ഗാന്ധി മല്‍സരിക്കണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് അവര്‍ പിന്മാറി. മാത്രമല്ല, ഉത്തര്‍ പ്രദേശിന്റെ സംഘടനാ ചുമതലയാണ് ഏറ്റെടുത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ കോണ്‍ഗ്രസിന് നേട്ടം കൊയ്യാനായില്ല എന്നത് മറ്റൊരു കാര്യം.

p

2022ല്‍ നടക്കാനിരിക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് തന്റെ പ്രവര്‍ത്തനം എന്നായിരുന്നു അന്ന് പ്രിയങ്ക ഗാന്ധി നല്‍കിയ മറുപടി. എന്നാല്‍ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. ഇടക്കാലത്ത് പ്രിയങ്കാ ഗാന്ധിയെ രാജ്യസഭയിലൂടെ പാര്‍ലമെന്റിലെത്തിക്കണം എന്ന ആവശ്യവും ചില കോണില്‍ നിന്നുയര്‍ന്നിരുന്നു. എന്നാല്‍ പ്രിയങ്ക തന്നെ ഈ ആവശ്യം അവഗണിക്കുകയാണ് ചെയ്തതത്രെ.

വയനാട് മണ്ഡലം കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റാണ്. രാഹുല്‍ ഗാന്ധി നാല് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണിത്. അതിന് മുമ്പ് എംഐ ഷാനവാസ് എംപി ജയിച്ചതും വലിയ ഭൂരിപക്ഷത്തിലായിരുന്നു. വയനാട്ടിലെയും മലപ്പുറത്തെയും നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നുള്ള വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ജയം ഉറപ്പാണ്. മുസ്ലിം ലീഗിന്റെ എല്ലാ പിന്തുണയും ഇക്കാര്യത്തില്‍ ലഭിക്കുകയും ചെയ്യും.

രാഹുല്‍ ഗാന്ധിക്ക് പകരമായി എത്തുന്ന സ്ഥാനാര്‍ഥിക്ക് എതിരാളിയില്ലെന്ന് പറയാം. ഇടതുപക്ഷം മല്‍സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതൊരു അനാവശ്യ നീക്കമാണ് എന്ന് സിപിഐക്ക് അറിയാം. തിരഞ്ഞെടുപ്പ് വേറെ, പൊതുവിഷയത്തില്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കുന്ന പിന്തുണ വേറെ എന്ന രീതിയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചത്. എല്‍ഡിഎഫില്‍ സിപിഐക്ക് അനുവദിച്ച മണ്ഡലമാണ് വയനാട്.

മെയ് മാസത്തില്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. മാസങ്ങള്‍ പിന്നിട്ടാല്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പും വരുന്നുണ്ട്. ഇതില്‍ ഏതെങ്കിലും ഒന്നിനൊപ്പം വയനാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. വയനാടിന് പുറമെ, ജലന്ധര്‍ ലോക്‌സഭാ മണ്ഡലങ്ങവും ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടെ ഒരുമിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും.

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ കീഴ്‌ക്കോടതി ശിക്ഷിച്ച ഉടനെ അയോഗ്യനാക്കുകയും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതി ശിക്ഷ റദ്ദാക്കി. അയോഗ്യനാക്കിയ നടപടിയും മരവിപ്പിച്ചു. ഇതോതെ ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അപ്പീല്‍ കോടതിയുടെ തീരുമാനം അറിഞ്ഞ ശേഷമാകും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വയനാടിന്റെ കാര്യത്തില്‍ തുടര്‍ നടപടികളെടുക്കുക.

രാഹുല്‍ ഗാന്ധിയെ അയോഗ്യനക്കായി വിവരം സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണം എന്നാണ് ചട്ടം. സെപ്തംബര്‍ 22 വരെ ഇതിന് സമയമുണ്ട്. എന്നാല്‍ പൊതു തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രമാണുള്ളത്. ഇത്തരം ഘട്ടത്തില്‍ ഒഴിവുള്ള മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്താതിരുന്ന കീഴ്‌വഴക്കവും ഉണ്ട്. അനാവശ്യ ചെലവ് വേണ്ട എന്ന് പരിഗണിച്ചാണിത്. ഈ കീഴ്‌വഴക്കം വയനാട്ടിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചാല്‍ ഉപതിരഞ്ഞെടുപ്പ് ഒഴിവാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+