കെ മുരളീധരന് നിരാശ, പ്രിയങ്ക ഗാന്ധി നേമത്ത് പ്രചാരണത്തിന് എത്തില്ല, പ്രിയങ്ക കൊവിഡ് നിരീക്ഷണത്തിൽ
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നേമത്ത് പ്രചാരണത്തിന് എത്തില്ല. പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ച സാഹചര്യത്തിലാണ് നേമത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി റദ്ദാക്കിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്രയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിറകേയാണ് പ്രിയങ്ക ഗാന്ധി നിരീക്ഷണത്തില്‍ പ്രവേശിച്ചത്. പ്രിയങ്കയ്ക്ക് കൊവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവാണ്..
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പ്രിയങ്ക ഗാന്ധി തന്നെയാണ് താന്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് അറിയിച്ചത്. പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും താന്‍ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം കൊവിഡ് നിരീക്ഷണത്തില്‍ പ്രവേശിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
കേരളം അടക്കം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ പ്രിയങ്ക ഗാന്ധിക്ക് ഈ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് പരിപാടികളുളളതായിരുന്നു. എന്നാല്‍ പ്രിയങ്ക കൊവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചതോടെ പരിപാടികള്‍ റദ്ദാക്കി. ഇത് നേമത്ത് അടക്കം കോണ്‍ഗ്രസിന് വലിയ ക്ഷീണമായിരിക്കുകയാണ്. നേമത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളും ദേശീയ നേതാക്കളും പ്രചരണത്തിന് എത്താത്തതില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ അതൃപ്തി അറിയിച്ചിരുന്നു.
ഇതേ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയും പ്രിയങ്ക ഗാന്ധിയും നേമത്ത് പരിപാടികളില്‍ പങ്കെടുക്കുമെന്ന് നിശ്ചയിച്ചിരുന്നു. നാളെ ആയിരുന്നു നേമത്തും കഴക്കൂട്ടത്തും പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തേണ്ടിയിരുന്നത്. പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം കൊല്ലത്ത് അടക്കം പ്രചാരണത്തിന് എത്തിയിരുന്നു. എന്നാല്‍ നേമത്ത് നടക്കേണ്ടിയിരുന്ന പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ അവസാന നിമിഷം റദ്ദാക്കി. ഇതില്‍ കെ മുരളീധരന്‍ നേതൃത്വത്തെ അമര്‍ഷം അറിയിച്ചു.
കഴക്കൂട്ടത്ത് യോഗി ആദിത്യനാഥിന്റെ റോഡ് ഷോ, ചിത്രങ്ങൾ കാണാം
കേരളത്തില്‍ ബിജെപിയുടെ ഏക സീറ്റായ നേമത്ത് കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തണം എന്ന് ഹൈക്കമാന്‍ഡ് അടക്കം താല്‍പര്യപ്പെട്ടാണ് കെ മുരളീധരനെ ഇവിടേക്ക് നിയോഗിച്ചത്. എന്നാല്‍ അതിന് ശേഷം നേതാക്കള്‍ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് പരാതി. തുടര്‍ന്നാണ് നേമത്ത് പ്രചാരണത്തിന് എത്തുമെന്ന് പ്രിയങ്ക ഗാന്ധി ഉറപ്പ് നല്‍കി. പ്രിയങ്കയുടെ അസാന്നിധ്യത്തില്‍ നാളെ നേമത്ത് മുരളീധരന്റെ പ്രചാരണ പരിപാടിക്ക് രാഹുല്‍ ഗാന്ധിയെത്തും.
ആരാധകര്‍ കാത്തിരുന്ന പവനി റെഡ്ഡിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം