കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ പിന്തുണച്ച ഖമറുന്നീസ അന്‍വറിന് പണി വരുന്നു; ഇത്തവണ സിപിഎം വക, കുടുങ്ങും!!

2014 മുതല്‍ ഒന്നര വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് കേന്ദ്ര ഓഡിറ്റ് ആന്റ് അക്കൗണ്ട് വിഭാഗം ഇക്കാര്യം വിശദീകരിക്കുന്നത്.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപിയെ പുകഴ്ത്തി സംസാരിച്ച് വെട്ടിലായ വനിതാ ലീഗ് മുന്‍ അധ്യക്ഷ ഖമറുന്നീസ അന്‍വറിനെതിരേ കുരുക്ക് മുറുകുന്നു. അവര്‍ അധ്യക്ഷയായ ശേഷം സാമൂഹ്യക്ഷേമ ബോര്‍ഡില്‍ വ്യാപക അഴിമതി നടന്നെന്നാണ് ആക്ഷേപം. കേന്ദ്ര ഓഡിറ്റ് ആന്റ് അക്കൗണ്ട് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പീപ്പിള്‍ ടിവിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീകള്‍ക്കുള്ള അഭയ കേന്ദ്രങ്ങള്‍ തുടങ്ങിയതിലും ജീവനക്കാരെ നിയമിച്ചതിലും കോടികളുടെ ക്രമക്കേട് നടന്നുവെന്നാണ് റിപ്പോര്‍ട്ട്.

പൂര്‍ണമായി ചെലവഴിച്ചില്ല

പദ്ധതി വിഹിതം പൂര്‍ണമായി ചെലവഴിച്ചില്ല, ചെലവഴിച്ച പണത്തിന് തന്നെ രേഖയുമില്ല തുടങ്ങി നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. സാമൂഹ്യക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം പൂര്‍ണമായ തോതില്‍ താളം തെറ്റിയത് ഖമറുന്നീസ അധ്യക്ഷയായ ശേഷമാണ്.

ഒന്നര വര്‍ഷത്തെ പ്രവര്‍ത്തനം

2014 മുതല്‍ ഒന്നര വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് കേന്ദ്ര ഓഡിറ്റ് ആന്റ് അക്കൗണ്ട് വിഭാഗം ഇക്കാര്യം വിശദീകരിക്കുന്നത്. ഗാര്‍ഹിക പീഡനത്തിന് ഇരകളായ സ്ത്രീകളെ അധിവസിപ്പിക്കുന്നതിന് തുടങ്ങിയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് തിരിമറി കൂടുതല്‍.

അന്വേഷണം ഉടന്‍ പ്രഖ്യാപിക്കും

അഭയ കേന്ദ്രങ്ങള്‍ തുടങ്ങിയതിലും അവയുടെ നടത്തിപ്പിലും വന്‍ ക്രമക്കേട് നടന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കും. അഭയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ ആരോപണം ഉയരുന്നത്.

ഒരു കോടി 70 ലക്ഷം രൂപ

അഭയകേന്ദ്രങ്ങള്‍ക്ക് അനുവദിച്ച ഒരു കോടി 70 ലക്ഷം രൂപ ചെലവഴിച്ചതിന് വ്യക്തമായ രേഖകളില്ല. സാമൂഹ്യ ക്ഷേമ ബോര്‍ഡിലെ നിയമനങ്ങളിലും ചട്ടം പാലിച്ചിട്ടില്ല. ചട്ടം ലംഘിച്ചാണ് പല നിയമനങ്ങളും നടന്നിട്ടുള്ളതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

17 പേരെ നിയമിച്ചു

ബോര്‍ഡില്‍ പരമാവധി ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനങ്ങള്‍ നടത്തണമെന്നാണ് ചട്ടം. എന്നാല്‍ ഈ ചട്ടം ലംഘിച്ച് 17 പേരെ നിയമിച്ചു. ഈ 17 പേരില്‍ ഒരാള്‍ പോലും ഡെപ്യൂട്ടേഷനിലല്ല നിയമിച്ചത്.

സ്ഥാനക്കയറ്റം നല്‍കി

ചട്ടവിരുദ്ധമായി സ്ഥാനക്കയറ്റം നല്‍കിയെന്ന ആരോപണവും ഉയരുന്നുണ്ട്. നിയമനങ്ങള്‍ക്കൊന്നും രേഖകളില്ല. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പെന്‍ഷന്‍ തുക പിന്‍വലിച്ചതായും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഖമറുന്നീസ സ്ഥാനമൊഴിഞ്ഞേക്കും

ബാലകേന്ദ്രങ്ങള്‍ക്കും സന്നദ്ധസംഘടകള്‍ക്കും കേന്ദ്രം അനുവദിച്ച തുക പൂര്‍ണ്ണമായും വിതരണം ചെയ്തില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. കേന്ദ്ര സാമൂഹ്യക്ഷേമ ബോര്‍ഡിന് കീഴിലാണ് സംസ്ഥാന ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഖമറുന്നീസ അന്‍വര്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്.

English summary
Porbe likely starts against Kamarunnisa Anwar on Bribe case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X