കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിർമ്മാതാക്കൾ ജോജുവിനെ വിളിച്ച് ഭീഷണിപ്പെടുത്തുന്നു; കേസ് പിൻവലിപ്പിക്കാൻ നീക്കം: നിയമസഭയിൽ മുകേഷ്

Google Oneindia Malayalam News

തിരുവനന്തപുരം: ജോജു ജോർജ് വിഷയം നിയമസഭയിൽ ഉന്നയിച്ച് നടനും എംഎൽഎയുമായ മുകേഷ്. സബ്മിഷനായിട്ടാണ് മുകേഷ് വിഷയം ഉന്നയിച്ചത്. കലാകാരൻമാരെ തേടിപ്പിടിച്ച് തേജോവധം ചെയ്യുന്ന പ്രവണത വർധിച്ചു വരികയാണ്. ചിലർ നിർമാതാക്കളെന്ന് പറഞ്ഞ് ജോജുവിനെ വിളിച്ച് ഭീഷണിപ്പെടുത്തുന്നു. താരത്തിൻ്റെ കുട്ടികൾക്കും മാതാപിതാക്കൾക്കും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണെന്നും മുകേഷ് സഭയിൽ വ്യക്തമാക്കി.

1

അതിനിടെ, ജോജുവിനെതിരായ സംഭവം അതീവഗൗരവമായ പ്രശ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം ഒരു കാരണവശാലും അനുവദിക്കില്ല. നിയമപ്രകാരമുള്ള എല്ലാ നടപടിയും ഉണ്ടാകുമെന്നും ഇതിനെ ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ജോജുവിന്‍റെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ജോജുവിന്‍റെ സിനിമകളുടെ ചിത്രീകരണം തടസപ്പെടുത്തുന്നുവെന്നും മുകേഷ് സഭയിൽ പറഞ്ഞു. ജനാധിപത്യപരമായി സമരം ചെയ്യുന്നതിനോ പ്രതിഷേധിക്കുന്നതിനോ ആരും എതിരല്ല. ഒരു പൗരന്‍ എന്ന നിലയിലുള്ള പ്രതികരണം മാത്രമാണ് ജോജുവില്‍ നിന്ന് ഉണ്ടായത്.

ഗ്ലാമറസ് കുറച്ച് കൂടിപ്പോയോ; ഹീറ ശ്രീനിവാസിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

2

എന്നാല്‍, ജോജുവിനെ മദ്യപാനിയെന്ന് ആക്ഷേപിച്ചു, തന്റെ വാഹനം ഉള്‍പ്പെടെ അക്രമിച്ച പ്രവർത്തകർക്ക് എതിരെ ജോജു നല്‍കിയ കേസ് പിന്‍വലിക്കാന്‍ സമർദ്ദമുണ്ടായി. മദ്യം കഴിച്ചിട്ടില്ലെന്നു തെളിഞ്ഞപ്പോൾ പറഞ്ഞു, എങ്കിൽ മയക്കുമരുന്ന് ആകുമെന്ന് പറഞ്ഞു. ഇവൻ തറ ഗുണ്ടയാണ്, സ്ത്രീകളോട് മോശമായി പെരുമാറി അങ്ങനെ പോകുന്നു ജോജുവിനെതിരെ ഉയർന്ന ആരോപണങ്ങൾ - മുകേഷ് സഭയിൽ പറഞ്ഞു.

3

അയാളുടെ കാറടിച്ച് തകർക്കുന്നു. അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുന്നു. അദ്ദേഹത്തിന്റെ കുട്ടികൾക്ക് സ്കൂളിൽ പോകാൻ പറ്റാതാകുന്നു. മാതാപിതാക്കൾക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല. ഇതൊന്നും പോരാഞ്ഞ് ഈ സംഭവവുമായി ഒരു ബന്ധവുമില്ലാത്ത പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് മുടക്കുന്നു. കഴിഞ്ഞ ദിവസം ശ്രീനിവാസന്റെ സെറ്റിൽപോയി അവിടെയും പ്രശ്നമുണ്ടാക്കുന്നു. - മുകേഷിൻ്റെ വാക്കുകൾ

4

കുറച്ച് കാലമായി കലാകാരന്മാരെ തേടിപ്പിടിച്ച് തേജോവധം ചെയ്യുന്ന പ്രവണത വർധിച്ചു വരികയാണ്. അക്കൂട്ടത്തിൽ ജ്ഞാനപീഠം അവാർഡ് നേടിയ എം.ടി. വാസുദേവൻ നായർ, ഫാൽക്കെ അവാർഡ് നേടിയ അടൂർ ഗോപാലകൃഷ്ണൻ, കവി കുരീപ്പുഴ ശ്രീകുമാർ അങ്ങനെ നീണ്ടുപോകുന്ന ലിസ്റ്റ് അവസാനം ചെന്നെത്തി നിൽക്കുന്നത് ജോജു ജോർജിലാണ്. കലാകാരന്മാരെ ഡിമോറലൈസ് ചെയ്ത് മലയാള സിനിമാ തൊഴിൽ മേഖലയിൽ സംഘർഷം സൃഷ്ടിക്കാൻ നടക്കുന്ന നീക്കങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുവാൻ തയാറാകണം. - മുകേഷ് പറഞ്ഞു.

മോഡലുകളുടെ മരണം; ഹാർഡ് ഡിസ്ക് കാണാതായി; ദൃശ്യങ്ങൾ പരിശോധിക്കാനാകാതെ പൊലീസ്മോഡലുകളുടെ മരണം; ഹാർഡ് ഡിസ്ക് കാണാതായി; ദൃശ്യങ്ങൾ പരിശോധിക്കാനാകാതെ പൊലീസ്

5

എന്നെ ഞെട്ടിച്ച മറ്റൊരു കാര്യമുണ്ട്. ഇപ്പോൾ പല സ്ഥലത്തു നിന്നും ആളുകൾ ജോജുവിനെ വിളിച്ച് ഭീഷണിപ്പെടുത്തുന്നു. ഞങ്ങൾ സിനിമ തുടങ്ങാനിരുന്ന പുതിയ നിർമാതാക്കളാണ്, താൻ കാരണമാണ് ഷൂട്ടിങ് തുടങ്ങാൻ പറ്റാത്തത് എന്നൊക്കെയാണ് പറയുന്നത്. അതുകൊണ്ട് ഉടൻ തന്നെ മാപ്പ് പറഞ്ഞ് കേസ് പിൻവലിക്കുക. ഇതിന്റെ പിന്നിലാരാണെന്ന് എല്ലാവർക്കും മനസിലാകും. ഇങ്ങനെ പോകുന്നു സംഭവവികാസങ്ങൾ - മുകേഷ് പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായിരുന്ന മലയാള സിനിമാലോകം ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. കലാകാരന്മാരെ അപമാനിച്ചും ഷൂട്ടിങ് തടസപ്പെടുത്തിയും സിനിമാ രംഗത്ത് കൂടുതൽ അസ്വസ്ഥതകൾ സൃഷ്ടിക്കാനാണ് സമരക്കാര്‍ ശ്രമിക്കുന്നത്.

6


ജോജു തെറ്റ് ചെയ്തിട്ടില്ല എന്ന കാര്യത്തിൽ അദ്ദേഹം ഉറച്ചുനിൽക്കുകയാണ്. അദ്ദേഹം മാപ്പു പറയേണ്ട കാര്യമില്ല എന്നാണ് പറയുന്നത്. കേസ് പിൻവലിക്കേണ്ടതില്ലെന്നും നിയമപരമായി നേരിടാൻ തന്നെയാണ് തീരുമാനമെന്നും ജോജു എന്നോട് സംസാരിച്ചിരുന്ന ഘട്ടത്തിൽ പറഞ്ഞിരുന്നു. സബ്മിഷൻ അവതരിപ്പിക്കവേ മുകേഷ് സഭയിൽ ചൂണ്ടിക്കാട്ടി. അതിനിടെ, മുകേഷിൻ്റെ സബ്മിഷന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ജോർജുവിൻ്റെ പ്രശ്നം അതീവ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി. ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം അനുവദിക്കില്ല. ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ നിബന്ധനകളോടെ തുറക്കും; ഇന്നലെ അവർ നിരാശയോടെ മടങ്ങിമലപ്പുറത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ നിബന്ധനകളോടെ തുറക്കും; ഇന്നലെ അവർ നിരാശയോടെ മടങ്ങി

7

സിനിമാ ചിത്രീകരണം തടയുകയെന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ തടയല്‍ മാത്രമല്ല, പൗരസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നം കൂടിയാണ്. ഇത്തരം ശ്രമങ്ങള്‍ ആരുടെ ഭാഗത്തു നിന്നുണ്ടായാലും അതിനു നേരെ യാതൊരു ദയാദാക്ഷിണ്യമുണ്ടാകില്ല. അത്തരക്കാരെ കര്‍ക്കശമായി നേരിടുക തന്നെ ചെയ്യും - മുഖ്യമന്ത്രി വ്യക്തമാക്കി. അങ്ങനെ നേരിടുന്നതിന് നാടൊന്നാകെ പിന്തുണയ്ക്കുന്ന അവസ്ഥയാണുണ്ടാവുക. അതാണ് ഈ നാടിന്റെ പാരമ്പര്യം. കൈയൂക്കു കൊണ്ട് കാര്യം നടത്താം എന്ന സ്ഥിതി ഉണ്ടാവേണ്ടതില്ല. ഫാസിസ്റ്റു രീതികള്‍ക്ക് വളക്കൂറുള്ള മണ്ണല്ല ഇതെന്ന് മനസ്സിലാക്കി ഇനിയെങ്കിലും അത്തരക്കാര്‍ സ്വയം പിന്മാറണം.

Recommended Video

cmsvideo
ജോജുവിനെ എങ്ങനെയെങ്കിലും കുടുക്കാൻ കോൺഗ്രസ് | Oneindia Malayalam

English summary
Actor and MLA Mukesh raises the issue of Jojo George in the Assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X