കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രൊഫ. നൈനാന്‍ കോശി അന്തരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനും ആയ പ്രൊഫ നൈനാന്‍ കോശി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

നയതന്ത്രജ്ഞന്‍, അധ്യാപകന്‍ എന്നീ നിലകളിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. ക്രിസ്തുമത വിശ്വാസി ആയിരുന്നെങ്കിലും ഇടതുപക്ഷത്തോട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. 1999 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മാവേലിക്കര മണ്ഡലത്തില്‍ എല്‍ഡിഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്.

Prof Ninan Koshy

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയാണ് സ്വദേശം. സിഎംഎസ് കോളേജ്, എസ്ബി കോളേജ് എന്നിവിടങ്ങളില്‍ ദീര്‍ഘനാള്‍ അധ്യാപകനായിരുന്നു. ബിഷപ്പ് മൂര്‍ കോളേജില്‍ നിന്നാണ് വിരമിച്ചത്.

ഇംഗ്ലീഷിലും മലയാളത്തിലും ആയി 12കൃതികള്‍ എഴുതിയിട്ടുണ്ട്. ഇതില്‍ 'പള്ളിയും പാര്‍ട്ടിയും കേരളത്തില്‍' എന്ന പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ദൈവശാസ്ത്രത്തില്‍ സെറാംപൂര്‍ സര്‍വ്വകലാശാല നൈനാന്‍ കോശിക്ക് ഓണററി ഡോക്ടറേറ്റ് നല്‍കിയിട്ടുണ്ട്.

സ്റ്റുഡന്റ് ക്രിസ്ത്യന്‍, മൂവ്‌മെന്റ് ഓഫ് ഇന്ത്യ യുടെഡയറക്ടര്‍ ഇന്‍ ചാര്‍ജ് ആയിരുന്നു. എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ സെന്ററിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

English summary
Prof Ninan Koshy passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X