Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യശാല പൂട്ടിക്കാന്‍ സമരം ചെയ്തവരും കുടിയന്മാരും ഏറ്റുമുട്ടി! ഒടുവില്‍ വിജയം കുടിയന്മാര്‍ക്ക്!!!

മദ്യശാല പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് സ്ത്രീകളടക്കമുള്ളവര്‍ ഉപരോധ സമരം ആരംഭിച്ചത്.

കണ്ണൂര്‍: മയ്യിലിലെ ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റിന് മുന്നില്‍ സംഘര്‍ഷം. പാടിക്കുന്നില്‍ പഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തനം ആരംഭിച്ച ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റിന് മുന്നില്‍ ഉപരോധ സമരം നടത്തുന്നവരും മദ്യം വാങ്ങാനെത്തിയവരും തമ്മിലാണ് ഏറ്റുമുട്ടിയത്.

ശ്രീകണ്ഠാപുരം കോട്ടൂരില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യശാല കഴിഞ്ഞ ദിവസം വളരെ രഹസ്യമായിട്ടാണ് പാടിക്കുന്ന് റോഡരികിലെ ടിവികെ കോംപ്ലക്‌സിലേക്ക് മാറ്റി സ്ഥാപിച്ചത്. ബോര്‍ഡ് പോലും സ്ഥാപിക്കാതെ പ്രവര്‍ത്തനം ആരംഭിച്ച മദ്യശാലയ്‌ക്കെതിരെ പ്രദേശവാസികള്‍ സമരത്തിനിറങ്ങുകയായിരുന്നു. ഇവിടെ മദ്യശാല പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് സ്ത്രീകളടക്കമുള്ളവര്‍ ഉപരോധ സമരം ആരംഭിച്ചത്.

bevco

ഉപരോധ സമരത്തിന്റെ രണ്ടാം ദിനമായ ഏപ്രില്‍ 13 വ്യാഴാഴ്ചയാണ് ഔട്ട്‌ലെറ്റിന് മുന്നില്‍ സംഘര്‍ഷമുണ്ടായത്. മദ്യശാല പൂട്ടിക്കാന്‍ സമരം ചെയ്തവര്‍ക്കെതിരെ മദ്യം വാങ്ങാനെത്തിയ കുടിയന്മാര്‍ സംഘടിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്. സമരം ചെയ്ത സ്ത്രീകളടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ഔട്ട്‌ലെറ്റില്‍ മദ്യവില്‍പന പുനരാരംഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+