ചുരം നവീകരണം: സത്യഗ്രഹത്തില്‍നിന്ന് പിന്‍മാറാതെ സി മോയിന്‍കുട്ടി

  • Posted By:
Subscribe to Oneindia Malayalam

താമരശ്ശേരി: കോഴിക്കോട് - കാല്ലഗല്‍ ദേശീയപാത 766ന്റെ ഭാഗമായ താമരശ്ശേരി ചുരം റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് മുന്‍ എംഎല്‍എ സി മോയിന്‍കുട്ടിയുടെ അനിശ്ചിതകാല സത്യഗ്രഹ സമരം തുടരുന്നു. വ്യാഴാഴ്ച രാവിലെ അടിവാരത്ത് പ്രത്യേകം സജ്ജമാക്കിയ സമരപ്പന്തലിലാണ് സത്യഗ്രഹ സമരം ആരംഭിച്ചത്. അടിവാരത്തുനിന്ന് യു.ഡി.എഫ് നേതാക്കളും പ്രദേശവാസികളും ചേര്‍ന്ന് മോയിന്‍കുട്ടിയെ സമരപ്പന്തലിലേക്ക് ആനയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്തു.

മര്‍ക്കസ് സമ്മേളനത്തിലെ ദിക്ര്‍ ഹല്‍ഖയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ മലപ്പുറം സ്വദേശി ബൈക്കപകടത്തില്‍ മരിച്ചു

ഒരുജനതയുടെ ജീവിതത്തിനും സാമ്പത്തികവും കാര്‍ഷികവുമായ വളര്‍ച്ചക്കും ഇടപെടലിനും വിഘാതമാകുന്ന തരത്തില്‍ ചുരം റോഡ് തകര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിലമര്‍ന്നിട്ടും സര്‍ക്കാര്‍ നിഷ്‌ക്രിയത്വം പുലര്‍ത്തുത് അംഗീകരിക്കാനാവില്ലെ് ചെന്നിത്തല പറഞ്ഞു. മാസങ്ങളായി തകര്‍ന്ന് തരിപ്പണമായ ചുരം റോഡ് ഇന്റര്‍ലോക്ക് ചെയ്താല്‍തന്നെ പ്രശ്‌നം തീര്‍ക്കാമെന്നിരിക്കെ കിട്ടാത്ത വനഭൂമിയുടെ കണക്ക് പറഞ്ഞ് നിലവിലെ കുഴികള്‍ പോലും അടക്കാതിരിക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചുരത്തില്‍ വലിയ പ്രശ്‌നങ്ങളില്ലാതിരുന്നത് യഥാസമയമുള്ള ഇടപെടല്‍ കൊണ്ടാണ്. നിലവിലുള്ള റോഡ് നന്നാക്കുതോടൊപ്പം ബദല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

churam11

താമരശ്ശേരി ചുരം റോഡിനോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് സി മോയിന്‍കുട്ടി ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു


സമരസമിതി ചെയര്‍മാന്‍ വി.ഡി ജോസഫ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വി.കെ.ഹുസൈന്‍കുട്ടി സ്വാഗതം പറഞ്ഞു. ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്വ. ടി. സിദ്ദീഖ്, ഉമ്മര്‍ പാണ്ടികശാല, എന്‍.സുബ്രഹ്മണ്യന്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എന്‍.സി അബൂബക്കര്‍, വി.എം ഉമ്മര്‍മാസ്റ്റര്‍, എം.എ റസാഖ് മാസ്റ്റര്‍, സി.പി ചെറിയമുഹമ്മദ്, അഹമ്മദ് പുന്നക്കല്‍, സി.കെ.കാസിം, അന്നമ്മ മാത്യു, ബെന്നി ജോസ്, കെ.കെ നന്ദകുമാര്‍, ഹാരിസ് വയനാട്, ഫിലിപ്പ് പാമ്പാറ, ശാഫി ചാലിയം, സി.എ മുഹമ്മദ്, ബേബി സ്‌കറിയ, ബിജു താന്നിക്കാകുഴി, കെ.പി സുനീര്‍, പി.കെ സുകുമാരന്‍, എ.അരവിന്ദന്‍, നാസര്‍ എസ്റ്റേറ്റ്മുക്ക് തുടങ്ങിയവര്‍ സംസാരിച്ചു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Protest for churam renovation by c moideenkutty

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്