'ശശി തരൂരിനെ പോലുള്ളവർക്ക് കണ്ണടച്ച് ഇരുട്ടാക്കാൻ കഴിയില്ലല്ലോ'; പറയാതെ പറഞ്ഞെന്ന് പിഎസ് പ്രശാന്ത്
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് വലിയ ഒച്ചപ്പാടുണ്ടാക്കുമ്പോള്‍ എംപിയായ ശശി തരൂരിന്റെ മൃദുസമീപനം പലവട്ടം ചര്‍ച്ചയായിട്ടുളളതാണ്. കെ റെയിലിനെതിരെ യുഡിഎഫ് എംപിമാര്‍ റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കിയപ്പോള്‍ തരൂര്‍ ഒപ്പിട്ടിരുന്നില്ല.
ഏറ്റവും ഒടുവില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുളള തരൂരിന്റെ പ്രതികരണവും കെ റെയിലുമായി ബന്ധപ്പെടുത്തി ചര്‍ച്ചയായിരിക്കുകയാണ്. 7 മണിക്കൂര്‍ റോഡ് മാര്‍ഗം സഞ്ചരിച്ച് പാണക്കാട് എത്തിയെന്ന തരൂരിന്റെ പ്രയോഗം കെ റെയില്‍ അനിവാര്യമാണെന്ന് പറയാതെ പറയുന്നതാണെന്നാണ് ഇടത് അനുകൂലികളുടെ വാദം. ഇത് ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്ത്.

പിഎസ് പ്രശാന്തിന്റെ കുറിപ്പ്: '' ശ്രീ ശശി തരൂർ MP യുടെ ഫെയ്സ് ബുക്ക് പോസ്റ്റാണ് ചുവടെ ചേർത്തിരിക്കുന്നത്. യശഃശരീരനായ മുസ്ലിം ലീഗ് അദ്ധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ കബറടക്കത്തിൽ പങ്കെടുത്ത് അന്ത്യോപചാരങ്ങൾ അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട് കുറിച്ച വാക്കുകളാണിത്. തിരുവനന്തപുരത്ത് നിന്നും ഏഴര മണിക്കൂർ റോഡ് മാർഗ്ഗം യാത്ര ചെയ്ത് പാണക്കാട്ടേയ്ക്ക് എത്തിച്ചേർന്നതിൻ്റെ രിതാർത്ഥ്യമാണ് ശ്രീ ശശി തരൂർ MP ഫെയ്സ് ബുക്കിൽ പങ്ക് വയ്ച്ചത്. ഇത് പോലുള്ള അവസരങ്ങളിൽ റോഡ് മാർഗ്ഗം സഞ്ചരിക്കുന്നത് മൂലമുണ്ടാകുന്ന കാലതാമസവും കെ-റെയിലിൻ്റെ പ്രസക്തിയേയും കുറിച്ച് ശ്രീ തരൂർ എന്ത് മനോഹരമായിട്ടാണ് പറയാതെ പറഞ്ഞ് വച്ചിരിക്കുന്നത്.

സമയത്തിന് എത്താൻ കഴിയാത്തത് മൂലം എത്ര പേർക്കാണ് എക്കാലത്തും മതേതര നിലപാട് ഉയർത്തിപ്പിടിച്ച ആ സാത്വികൻ്റെ അന്ത്യേപചാര ചടങ്ങുകളിൽ പങ്ക് കൊള്ളുവാൻ സാധിക്കാത്തത്. ഇങ്ങനെ മനുഷ്യൻ്റെ നിത്യ ജീവിതത്തിൽ പകച്ച് പോകുന്ന പല വിഷമസന്ധികളിലും 'സമയം' എന്നതിനെ തോൽപ്പിക്കുക എന്നത് ഒരു അതിജീവനം തന്നെയാണ്. ആ അതിജീവനമാണ് കെ-റെയിലിലൂടെ പിണറായി സർക്കാർ മറികടക്കാൻ ശ്രമിക്കുന്നത്. ഒരു തുള്ളി ചോര പൊടിയാതെ ഒരു മഹാരോഗത്തെ ചെറുക്കുവാനുള്ള ശസ്ത്രക്രിയ നടത്തുവാൻ കഴിയുമോ..?

എന്നാൽ.. ഒരു തുള്ളി പോലും തന്നെ ചോര പൊടിയാതെ പരമാവധി സൂക്ഷമതയോടെ കെ - റെയിൽ പദ്ധതി നടപ്പിലാക്കി വാഹനങ്ങൾ തീ തുപ്പുന്ന കാർബൺ ഡയോക്സിനാൽ മലിനമായി കൊണ്ടിരിക്കുന്ന അന്തരീക്ഷവായുവിനെ വരുന്ന തലമുറയ്ക്കായി കാത്ത് വയ്ക്കുവാൻ ശ്രമിക്കുമ്പോൾ ചില ''കുത്തി തിരുപ്പുകാർ "അതിനെ അട്ടിമറിച്ച് കേരളത്തെ 30 വർഷം പിന്നോട്ടടിക്കാൻ ആസൂത്രിത നീക്കം നടത്തുന്നു.
ടൊവിനോ ചിത്രം 'തല്ലുമാല' ലൊക്കേഷനിൽ ഒറിജിനൽ തല്ല്, നടൻ ഷൈൻ ടോം ചാക്കോ തല്ലിയെന്ന് പരാതി

സമാധാനപരമായ രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിലും , മുടങ്ങിക്കിടന്ന ദേശീയപാത പദ്ധതികളും റോഡുകളും പാലങ്ങളും അതിവേഗതയിൽ പണി നടക്കുന്നതിലും, സ്കൂളുകളും ആരോഗ്യ സംവിധാനങ്ങളും വികസിത രാജ്യങ്ങൾക്ക് തുല്ല്യമായി വരുന്നതിലും, വീടിനും വിശപ്പിനും പരിഹാരം കാണുന്നതിലും CPI(M) എന്ന പാർട്ടിയുടെ സമീപനം സാധാരണക്കാരായ മനുഷ്യരിൽ വലിയ സ്വാധീനം സൃഷ്ട്ടിച്ചിരിക്കുന്നു. ആ സമീപനത്തിൽ അടിയുറച്ച് നിന്ന് കൊണ്ട് സഖാവ് പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടത് സർക്കാർ തുടർ ഭരണമല്ല തുടർച്ചയായ ഭരണമായി മാറുവാൻ പോകുകയാണ്.

കെ - റയിൽ കൂടി യാഥാർത്ഥ്യമായാൽ പിന്നെ സ്ഥിതി പറയുകയും വേണ്ട എന്ന തിരിച്ചറിവിൽ നിന്നാണ് കോൺഗ്രസ് - ബി ജെ പി - ലീഗ് - കൂട്ടുകെട്ടിൽ പിണറായി സർക്കാരിനെതിരെയുള്ള ആസൂത്രിതമായ കലാപം പിറവി കൊള്ളുന്നത്. പക്ഷേ.. വികസനത്തിൻ്റെ വീക്ഷണകോണിൽ ഒരു സർക്കാരിനെ വിലയിരുത്തുന്ന ശ്രീ ശശി തരൂരിനെ പോലുള്ളവർക്ക് കണ്ണടച്ച് ഇരുട്ടാക്കാൻ കഴിയില്ലല്ലോ.. !! Big slute Sri Shashi Tharoor MP ###

''തിരുവനന്തപുരത്ത് നിന്ന് ഏഴര മണിക്കൂർ റോഡ് മാർഗം യാത്ര ചെയ്ത് പാണക്കാട്ടെ ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തി അദ്ദേഹത്തെ അടക്കം ചെയ്യുന്നതിന് മുൻപ് തന്നെ എന്റെ അന്ത്യോപചാരങ്ങൾ അർപ്പിക്കാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെ മക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാനും സാധിച്ചു. രാത്രി ഏറെ വൈകിയ സമയത്തും വീടിന്റെ പരിസരം മുഴുവൻ ദുഃഖത്തിൽ പങ്കുചേരാൻ എത്തിയ വലിയ ജനകൂട്ടമായിരുന്നു'' എന്നായിരുന്നു ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചത്.












Click it and Unblock the Notifications