അന്ന് ലാലിന്റെ വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഭീകരകാഴ്ച!! നടി പറഞ്ഞത്...എല്ലാം അവരെ അറിയിച്ചു!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ തൃക്കാക്കര എംഎല്‍എ പിടി തോമസിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. എറണാകുളം ഗസ്റ്റ്ഹൗസിലാണ് എംഎല്‍എയുടെ മൊഴിയെടുത്തത്. സംഭവം നടന്ന ദിവസം താന്‍ കണ്ടതും കേട്ടതുമായ സംഭവങ്ങളെക്കുറിച്ച് അന്വേഷണസംഘത്തോട് പറയുമെന്ന് മൊഴി നല്‍കാനെത്തിയപ്പോള്‍ തോമസ് മാധ്യമങ്ങളോടു പറഞ്ഞു. അതിനിടെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പലരെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം. കേസിലെ പ്രതികളിലൊരാളായ ദിലീപുമായി സൗഹൃദമുള്ള ഒരു യുവനടിയെ പോലീസ് ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്. ഈ നടിയുടെ ബാങ്ക് അക്കൗണ്ടിലേക്കു വലിയ തുക വന്നതിനെക്കുറിച്ചും അന്വേഷിക്കും.

അന്വേഷണം യുവനടിയിലേക്ക്!! ദിലീപിന്റെയും കാവ്യയുടെയും അടുത്ത് സുഹൃത്ത്!! ചോദ്യം ചെയ്യും...

മൊഴി പുറത്തു പറയില്ല

മൊഴി പുറത്തു പറയില്ല

അന്വേഷണസംഘത്തിനു നല്‍കിയ മൊഴിയിലെ കാര്യങ്ങള്‍ പുറത്തുപറയാനാവില്ലെന്ന് മൊഴി നല്‍കി പുറത്തിറങ്ങിയ ശേഷം തോമസ് വ്യക്തമാക്കി. ആക്രമണം നടന്ന ദിവസം സംവിധായകനായ ലാലിന്റെ വീട്ടിലെത്തിയപ്പോള്‍ കണ്ടതും അറിഞ്ഞതുംായ കാര്യങ്ങള്‍ പോലീസിനോട് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനസ്സ് മരവിച്ചുപോയി

മനസ്സ് മരവിച്ചുപോയി

35 വര്‍ഷത്തെ തന്റെ പൊതുജീവിതത്തിലെ മനസ് മരവിച്ചു പോയ മണ്ഡലമാണ് സ്വന്തം മണ്ഡലത്തിലെ ഒരു നടിക്ക് നേരിട്ടത്. ഭീകരമാ കാഴ്ചയായിരുന്നു അതെന്നും എംഎല്‍എ പറഞ്ഞു.

സംശയിച്ചിരുന്നു

സംശയിച്ചിരുന്നു

നേരത്തേ കേസില്‍ ചില ബാഹ്യ ഇടപെടലുകള്‍ ഉള്ളതായി സംശയം തോന്നിയിരുന്നു. ഇതേ തുടര്‍ന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജൂണ്‍ 23ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തതായി തോമസ് പറഞ്ഞു.

അന്വേഷണം ശക്തമാക്കാന്‍ കാരണം

അന്വേഷണം ശക്തമാക്കാന്‍ കാരണം

സിബിഐ അന്വേഷണമുണ്ടായാല്‍ മുഖ്യമന്ത്രി ഗൂഡാലോചനയില്ലെന്ന് പറഞ്ഞതും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വന്ന കോളുകളും പരിശോധിക്കേണ്ടിവരും. ഇതാവാം അന്വേഷണം വേഗത്തിലാക്കാന്‍ കാരണമെന്ന് കരുതുന്നതായി എംഎല്‍എ വ്യക്തമാക്കി.

കേരള പോലീസിന്റേത് മികച്ച അന്വേഷണം

കേരള പോലീസിന്റേത് മികച്ച അന്വേഷണം

കേരള പോലീസ് എക്കാലത്തും മികച്ച അന്വേഷണമാണ് നടത്തിയിട്ടുള്ളത്. ബാഹ്യ സമ്മര്‍ദ്ദമില്ലാതെ സ്വതന്ത്ര അന്വേഷണത്തിന് അനുവാദം നല്‍കുകയാണെങ്കില്‍ കേരള പോലീസ് കേസ് തെളിയിക്കുമെന്ന് തോമസ് പറഞ്ഞു.

അവസാനം വരെ പോരാടും

അവസാനം വരെ പോരാടും

നടിയെ ആക്രമിച്ച കേസ് പാളിപ്പോവുകയാണെന്ന് ഏതെങ്കിലും ഘട്ടത്തില്‍ തോന്നിയാല്‍ സ്വന്തം സ്ഥാനമാനങ്ങള്‍ ത്യജിച്ച് അവസാനം കാണുന്നതു വരെ പോരാടുമെന്ന് തോമസ് അറിയിച്ചു.

Dileep's Arrest : How News Channels Celebrated
അവരുടെയും മൊഴിയെടുത്തിരുന്നു

അവരുടെയും മൊഴിയെടുത്തിരുന്നു

കേസില്‍ എംഎല്‍എമാരായ മുകേഷ്, അന്‍വര്‍ സാദത്ത് എന്നിവരുടെയും മൊഴി നേരത്തേ അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി മുമ്പ് മുകേഷിന്റെ ഡ്രൈവറായിരുന്നു. അതേസമയം, ദിലീപുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് അന്‍വര്‍ സാദത്ത്.

English summary
Police recorded the statement of PT Thomas MLA in actress attacked case.
Please Wait while comments are loading...