ഗാഡ്ഗില്‍ അടക്കമുള്ള വിവാദങ്ങളില്‍ വീണ പിടി തോമസ്, തിരിച്ചടിയിലും കൈവിടാതെ ആദര്‍ശ രാഷ്ട്രീയം
കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ആദര്‍ശത്തിന്റെ മുഖം എപ്പോഴും ഉയര്‍ത്തി പിടിച്ച നേതാവായിരുന്നു പിടി തോമസ്. അദ്ദേഹത്തിന്റെ വിയോഗം തീര്‍ച്ചയായും കോണ്‍ഗ്രസിലെ തളര്‍ത്തുമെന്ന് ഉറപ്പാണ്. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. രാഷ്ട്രീയ ജീവിതത്തില്‍ നിലപാടുകള്‍ കൊണ്ട് എന്നും ശ്രദ്ധിക്കപ്പെട്ട് വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.
നാഗചൈതന്യയില്‍ നിന്ന് 50 കോടി തട്ടിയ സെക്കന്‍ഡ് ഹാന്‍ഡ് ഐറ്റം, കമന്റിന് ചുട്ടമറുപടിയുമായി സാമന്ത
യുവ നേതാക്കള്‍ക്കിടയിലും സീനിയര്‍ നേതാക്കള്‍ക്കിടയിലും അദ്ദേഹം ഒരുപോലെ ഇടപെട്ടിരുന്നു. എന്നാല്‍ പിടിയുടെ സംശുദ്ധ രാഷ്ട്രീയം കാരണം വിവാദങ്ങളും ഒരുപോലെ ശക്തമായിരുന്നു. ഗാഡ്ഗില്‍ വിവാദത്തില്‍ അടക്കം അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുക പോലും ചെയ്തിരുന്നു.

പിടി തോമസിന് സംസ്ഥാന രാഷ്ട്രീയത്തില്‍ വിവാദ നായകനാക്കിയത് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചതാണ്. പരിസ്ഥിതി സംരക്ഷണത്തില്‍ എക്കാലത്തും ശക്തമായ നിലപാടുകളാണ് പിടി തോമസ് എടുത്തിരുന്നത്. ഈ നിര്‍ദേശങ്ങള്‍ പശ്ചിമ ഘട്ട സംരക്ഷണത്തിന് നടപ്പിലാക്കേണ്ടതാണെന്ന് ഉറച്ച നിലപാടെടുത്തിരുന്നു അദ്ദേഹം. എന്നാല്‍ മലയോര മേഖലയില്‍ തോമസ് വിവാദ നായകനായി. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും അദ്ദേഹത്തിനെതിരെ എതിര്‍പ്പുയര്‍ന്നു. എന്നാല്‍ ഒരടി പിന്നോട്ടില്ലെന്ന് തോമസ് പ്രഖ്യാപിച്ചിരുന്നു. അദ്ദേഹമായിരുന്നു ശരിയെന്ന് പിന്നീട് കാലം തെളിയിക്കുകയും ചെയ്തു. കേരളത്തിലെ പ്രളയം അടക്കമുള്ള കാര്യങ്ങള്‍ പിന്നീട് ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് വരികയും ചെയ്തു.

പാര്‍ലമെന്റ് സീറ്റ് പോലും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചതിന്റെ പേരില്‍ പിടി തോമസിന് നിഷേധിക്കപ്പെട്ടിരുന്നു. ദക്ഷിണേന്ത്യയുടെ കാലാവസ്ഥയെ പശ്ചിമഘട്ട നിരകള്‍ നൂറ്റാണ്ടുകളായി സംരക്ഷിക്കുന്നതാണെന്നും, അവിടെയുണ്ടാകുന്ന ഏതൊരു ആഘാതവും അതിന്റെ താഴ്‌വാരങ്ങളില്‍ താമസിക്കുന്ന ജനതയുടെ നിത്യജീവിതത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുമെന്നും, ഇത് മനസ്സിലാക്കിയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും തോമസ് പറഞ്ഞു. ഉപഗ്രഹ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും ലഭ്യമായ മറ്റ് ഡാറ്റകളുമെല്ലാം സ്വരൂപിച്ചാണ് ഈ പഠനം നടത്തിയതെന്നും പിടി പറഞ്ഞിരുന്നു. മലയോര മേഖലയില്‍ ഉള്ളവരാണ് പിടി തോമസിനെതിരെ രംഗത്ത് വന്നത്. ഇടുക്കിയില്‍ അദ്ദേഹം വിവാദ നായകനാവുകയും ചെയ്തു. പരസ്യമായ പ്രതിഷേധങ്ങളും അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു.

മറ്റൊരു വിവാദം റിയല്‍ എസ്റ്റേറ്റ് ഇടപാടിന്റെ മറവില്‍ കള്ളപ്പണം കൈമാറാന്‍ പിടി തോമസ് ഇടപെട്ടതായിട്ടുള്ള ആരോപണമാണ്. ഇടപ്പള്ളിയിലെ അഞ്ചുമനയില്‍ വസ്തു വില്‍പ്പനയിടപാടില്‍ നടന്നത് ആദായ നികുതി വകുപ്പിന്റെ ചട്ട ലംഘനമാണെന്നും കണ്ടെത്തിയിരുന്നു. പണം കൈമാറുന്നതിനിടെ സ്ഥലത്തെത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ പേടിച്ച് പിടി തോമസ് ഓടി രക്ഷപ്പെട്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യം അദ്ദേഹം നിഷേധിച്ചിരുന്നു. 88 ലക്ഷം രൂപയാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. മുന്‍ ഡ്രൈവറുടെ ഭൂമി സംബന്ധമായ ഇടപാടുകള്‍ക്കായിട്ടാണ് താന്‍ സ്ഥലത്ത് പോയതെന്നും പിടി തോമസ് പറഞ്ഞിരുന്നു.

കിറ്റെക്‌സ് കമ്പനിക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങളും വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. കിറ്റെക്‌സിന്റെ പ്രവര്‍ത്തനം കടമ്പ്രയാര്‍ മലിനപ്പെടുത്തിയെന്ന ആരോപണമാണ് വിവാദങ്ങളിലേക്ക് എത്തിച്ചത്. ഈ വിഷയത്തില്‍ കിറ്റെക്‌സ് എംഡി സാബു ജേക്കബും പിടിയുമായി കൊമ്പുകോര്‍ത്തിരുന്നു. 100 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിടി തോമസിന് വക്കില്‍ നോട്ടീസ് അയക്കുമെന്നും സാബു ജേക്കബ് പറഞ്ഞിരുന്നു. തന്റെ ബോധ്യത്തിലാണ് കടമ്പ്രയാര്‍ വിഷയത്തില്‍ ഇടപെട്ടത്. കിറ്റെക്‌സ് മാലിന്യം സര്‍ക്കാര്‍ സംവിധാനങ്ങള്‍ നേരത്തെ കണ്ടെത്തിയ റിപ്പോര്‍ട്ടുകളും പിടി തോമസ് പുറത്തുവിട്ടിരുന്നു. കടമ്പ്രയാര്‍ രാസമാലിന്യം ഒഴുക്കി മലിനമാക്കുന്നുവെന്നായിരുന്നു കിറ്റെക്‌സിനെതിരെ പിടി തോമസ് ഉന്നയിച്ചത്. കടമ്പ്രയാര്‍ ഒഴുകുന്നത് പിടി തോമസിന്റെ മണ്ഡലമായ തൃക്കാക്കരയിലൂടെയായിരുന്നു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലും കെപിഎസി ലളിതയുടെ ചികിത്സാ സഹായത്തിലുള്ള നിലപാടുകളും പിടിയെ വിവാദത്തിലാക്കിയിരുന്നു. തീണ്ടാപ്പാടകലെ വന്ന് ദാനം സ്വീകരിച്ച് പൊയ്‌ക്കൊള്ളണം എന്ന തമ്പുരാന്‍ സിന്‍ഡ്രമാണ് മുഖ്യമന്ത്രിക്കെന്നായിരുന്നു പിടി തോമസ് കുറിച്ചത്. കിം ജോങ് ഉന്നിന്റെയും പിണറായിയുടെയും ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ടായിരുന്നു വിമര്‍ശനം. ഇത് വലിയ വിവാദത്തിലായിരുന്നു. അതോടൊപ്പം കെപിഎസി ലളിതയ്ക്ക് ചികിത്സാ സഹായം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെയും പിടി തോമസ് പിന്തുണച്ചിരുന്നു. തീരുമാനത്തെ കല്ലെറിയുന്നവര്‍ നാളെ ദു:ഖിക്കേണ്ടി വരുമെന്നും തോമസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസില്‍ തന്നെ വ്യാപക വിമര്‍ശനമുയര്‍ന്നു. കെഎസ് ബ്രിഗേഡിന്റെ സൈബര്‍ ആക്രമണത്തോടെ വിഷയം വലിയ വിവാദമാവുകയും ചെയ്തു. എന്നാല്‍ നിലപാട് പിന്‍വലിക്കാന്‍ പിടി തോമസ് തയ്യാറായില്ല.
ഗോവയില്‍ കോണ്‍ഗ്രസിന്റെ കഥ കഴിഞ്ഞു!! ഇനി തൃണമൂലിന്റെ കാലം, ബാക്കിയുള്ളത് 2 പേര് മാത്രം