പള്‍സർ സുനിക്ക് ദിലീപുമായി മാത്രമല്ല ബന്ധം: സിനിമ മേഖലയില്‍ തന്നെ പല കണക്ഷനുമുണ്ട്: അഭിഭാഷക
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സർ സുനി സമർപ്പിച്ച ജാമ്യാപേക്ഷ കഴിഞ്ഞ ദിവസവും സുപ്രീം കോടതി തള്ളിയിരുന്നു. ഷീന ബോറ വധക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിക്ക് വേണ്ടി ഹാജരാകുന്ന മുംബൈയിലെ പ്രമുഖ അഭിഭാഷക സന റഈസ് ഖാനാണ് പള്‍സർ സുനിക്ക് വേണ്ടി ഹാജരായത് എന്നതായിരുന്നു ശ്രദ്ധേയം. ലക്ഷങ്ങള്‍ ഫീസ് വാങ്ങിക്കുന്ന അഭിഭാഷകന്‍ വന്നെങ്കിലും ജാമ്യം നേടിയെടുക്കാന്‍ പള്‍ സുനിക്ക് സാധിച്ചില്ല.
ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ഹർജി തള്ളിയത്. കേസിന്റെ വിചാരണ ഉടന്‍ പൂര്‍ത്തിയാകാന്‍ ഇടയില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണെമെന്നുമായിരുന്നു പള്‍സര്‍ സുനിയുടെ ആവശ്യം. അതേസമയം പള്‍സർ സുനിക്ക് പിന്നില്‍ വന്‍ സംഘമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ ഇടപെടലുകളാണ് അഡ്വ. ആശാ ഉണ്ണിത്താന്‍ വ്യക്തമാക്കുന്നത്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ...

ഒരു പൌരന്റെ ജീവന്റേയും സ്വത്തിന്റേയും പരമമായ ഉത്തരവാദിത്തം ഭരണകൂടത്തിന്റേതാണ്. ആ ഭരണം കൂടം തന്നെയാണ് പള്‍സർ സുനി ജയിലില്‍ കിടക്കുന്നതാണ് സുരക്ഷിതത്വം എന്ന് പറഞ്ഞത്. അതുകൊണ്ടാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. അത് മാത്രമല്ല മറ്റ് കാരണങ്ങളും ജാമ്യം നിഷേധിക്കാനുണ്ടെന്നും ആശ ഉണ്ണിത്താന്‍ വ്യക്തമാക്കുന്നു.
അതിജീവിതയുടെ മൊഴി വായിച്ചതിന് ശേഷമാണ് കോടതി പള്‍സർ സുനി ജാമ്യത്തിന് അർഹനല്ല എന്ന രീതിയിലുള്ള തീരുമാനത്തിലേക്ക് എത്തിയതെന്ന ചില വാർത്തകള്‍ കണ്ടു. അതിനെക്കുറിച്ച് പൂർണ്ണമായി അറിയില്ല. അങ്ങനെയാണ് ജാമ്യം നിഷേധിക്കപ്പെട്ടതെങ്കിലും സുപ്രീംകോടതിയുടെ നിലപാട് വളരെ കറക്ടാണ്.
മുട്ട പൊട്ടാതെ തോട് കളയാന്‍ പറ്റുമോ സക്കീർ ഭായിക്ക്:... ബട്ട് ഇനി പറ്റും.. പരീക്ഷിക്കാം ഈ വഴികള്‍
അതിജീവിതയുടെ ജീവനാണോ ഭീഷണി വരുന്നതെന്ന സംശയവും നമുക്ക് ഉണ്ടാവും. എന്തുകൊണ്ട് ഇത്രയും പ്രശസ്തനായ ഒരു വക്കീല്‍ പള്‍സർ സുനിക്ക് കിട്ടി എന്നുള്ളത് നോക്കണം. ഇതൊരു നിസാരമായ കാര്യമല്ല. ഗുഡാലോചന പലഭാഗത്തും ഉണ്ട്. ഞങ്ങളൊക്കെ ഇതെല്ലാം പറയുമ്പോള്‍ കാടടച്ച് വെടിവെക്കുന്നതല്ല. ഇത്തരം തെളിവുകളുടെ പിന്‍ബലത്തിലാണ് ഞങ്ങളുടെ അഭിപ്രായങ്ങള്‍.

ആരോ പള്‍സർ സുനിയെ സഹായിക്കുന്നുണ്ടെന്നും പണം പമ്പ് ചെയ്യുന്നും ഉണ്ട്. അങ്ങനെ ഇദ്ദേഹം പുറത്തേക്ക് വന്നാല്‍ ആണല്ലോ ഇദ്ദേഹത്തെ ജീവഹാനി നടത്താന്‍ സാധിക്കുക. ജയിലിന് ഉള്ളില്‍ അത് അത്ര സാധ്യമല്ല. ഇത്തരത്തിലുള്ള എത്രയോ സംഭവങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ട്. അതുകൊണ്ട് പുറത്ത് കിട്ടിയാല്‍ തന്നെയാണ് ഒതുക്കാന്‍ കഴിയുക എന്നതില്‍ സംശയമൊന്നും ഇല്ല.
നല്ല രീതിയില്‍ തന്നെ പ്രതികളെ പഠിപ്പിക്കാന്‍ കഴിയുന്ന അഭിഭാഷകരാണല്ലോ നമ്മുടെ നാട്ടിലുള്ളത്. അവർ പഠിപ്പിക്കുന്നത് നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്തു. മദ്യപിക്കാത്ത സാക്ഷിയെ മദ്യപിക്കുന്ന സാക്ഷിയെന്ന് പറയണം. ക്യാരക്ടർ തകർക്കം എന്നൊക്കെ പറയുന്നത് നമ്മള്‍ കാണുകയുണ്ടായി. ഒരു വലിയ സിസ്റ്റമാണ് ഇപ്പുറത്ത് നില്‍ക്കുന്നത്.
നിരവധി സാക്ഷികള്‍ മാറുന്നതൊക്കെ നമ്മള്‍ കണ്ടതാണ്. ഇദ്ദേഹത്തേയും പുറത്ത് കിട്ടാന്‍ വേണ്ടി അവർ ശ്രമിക്കുന്നുണ്ട്. ഷാരൂഖ് ഖാന്റെ മകന്റെ കേസ് വാദിച്ചത് പോലും ഈ വക്കീലാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അങ്ങനെയെങ്കില്‍ തന്നെ കൃത്യമായ സിനിമാ ലിങ്ക് ഇതിന് പുറകില്‍ കാണാന്‍ സാധിക്കും. ഇവരുടെയൊക്കെ ബിസിനസില്‍ ഏജന്റുകള്‍ ഒരാള്‍ തന്നെയായിരിക്കാമെന്നും ആശ ഉണ്ണിത്താന്‍ കൂട്ടിച്ചേർക്കുന്നു.
തൂക്കിക്കൊല്ലാന്‍ പോവുന്ന പ്രതിയാണെങ്കിലും അയാളെ മരണം വരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഭരണ കൂടത്തിനുണ്ട്. കൃത്യമായ ചാനല്‍ വഴിയാണ് പള്‍സർ സുനിക്ക് വേണ്ടി സന റയീസ് ഖാന്‍ എന്ന അഭിഭാഷകന്‍ വന്നത്. പള്‍സർ സുനിക്ക് ദിലീപുമായി മാത്രമായല്ല, സിനിമ മേഖലയില്‍ തന്നെയുള്ള മറ്റ് പലരുമായും ബന്ധമുണ്ടെന്ന് നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ട്. അതിലേതെങ്കിലും കണക്ഷന്‍ വഴിയായിരിക്കും സന റയീസ് ഖാനിലേക്ക് എത്തിയതെന്നും അവർ വ്യക്തമാക്കുന്നു.












Click it and Unblock the Notifications