Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലിചെയ്യാന്‍ മടി, കല്യാണങ്ങള്‍ കഴിച്ച് ആര്‍ഭാട ജീവിതം നയിച്ച യുവാവ് മൂന്നാംകെട്ടിനിടെ അറസ്റ്റില്‍

പുനലൂര്‍: വിവാഹതട്ടിപ്പ് കേസില്‍ കൊല്ലം പുനലൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. പഴകുളം സ്വദേശിനിയുടെ പരാതിയെത്തുടര്‍ന്നാണ് ബെംഗളൂരുവില്‍ താമസക്കാരനായ അരുണ്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാം വിവാഹത്തിനുള്ള തയ്യാറെടുപ്പിനിടെയാണ് അരുണ്‍ പൊലീസ് പിടിയിലാകുന്നത്.

സ്വന്തമായി ജോലിയില്ലാത്ത യുവാവ് സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിനും പൊലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ കബളിപ്പിച്ച് കല്യാണം കഴിച്ച ശേഷം അവരുടെ സ്വര്‍ണവും പണവുമൊക്കെ ഉപയോഗിച്ചാണ് ഇയാള്‍ ജീവിച്ചിരുന്നത്.

Wedding

ബെംഗളൂരുവില്‍ നഴ്‌സാണെന്ന് പരിചയെപ്പടുത്തിയാണ് തൃശ്ശൂര്‍ സ്വദേസിനിയുമായി അരുണിന്റെ ആദ്യവിവാഹം നടക്കുന്നത്. ഈ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ട്. ഇതിനിടെ എറണാകുളം സ്വദേശിയായ പെണ്‍കുട്ടിയുമായി അരുണിന്റെ വിവാഹ നിശ്ചയം നടന്നു. എന്നാല്‍ ഇയാളെപ്പറ്റി കൂടുതലറിഞ്ഞതോടെ വിവാഹം മുടങ്ങി.

പിന്നീട് പഴകുളം സ്വദേശിനിയെ വിവാഹം കഴിച്ചു. ആദ്യഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്താതെയായിരുന്നു രണ്ടാം വിവാഹം. വിവാഹത്തിന് ശേഷം യുവതിയെ മാനസികമായി പീഡിപ്പിയ്ക്കുകയും സ്വര്‍ണവും ആഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തു. ഇതിന് ശേഷം ബെംഗളൂരുവിലേയ്ക്ക് മുങ്ങിയ അരുണ്‍ പിന്നെ നാട്ടിലേയ്ക്ക് വാരതെയായി. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് അരുണിന്റെ തട്ടിപ്പ് പുറത്തറിയുന്നത്. ഇതോടെ ഇയാളെ തന്ത്രപരമായി നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ജോലിയില്ലാത്ത ഇയാള്‍ വിവാഹം കഴിയ്ക്കുന്നതിലൂടെ ലഭിയ്ക്കുന്ന സ്വര്‍ണവും പണവും ഉപയോഗിച്ചാണ് ജീവിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+