കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടലെടുക്കുന്ന വീടുകളല്ല, മത്സ്യത്തൊഴിലാളികള്‍ക്ക് 'ഫൈവ് സ്റ്റാര്‍ വില്ലകള്‍'... 308 വീടുകള്‍, 276 ഫ്‌ലാറ്റുകൾ

Google Oneindia Malayalam News

തിരുവനന്തപുരം / പൊന്നാനി : കേരളത്തിന്റെ സൈന്യം എന്നാണ് കഴിഞ്ഞ പ്രളയകാലത്ത് മത്സ്യത്തൊഴിലാളികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. ആ വിശേഷണത്തിന് തീര്‍ത്തും അര്‍ഹരായിരുന്നു അവര്‍ . നൂറ്റാണ്ടിലെ പ്രളയം കേരളത്തെ മുക്കിയപ്പോള്‍ സര്‍വ്വരും അസ്ത്രപ്രജ്ഞരായ നിന്നപ്പോള്‍ , മുണ്ടുമുറുക്കിയുടുത്ത് , ജീവനോപാധിയായ ബോട്ടുകളുമായി കേരളത്തില്‍ അങ്ങോളമിങ്ങോളമെത്തി അനേകായിരങ്ങളുടെ ജീവന്‍ രക്ഷിച്ചത് അവര്‍ തന്നെ ആയിരുന്നു. സ്വന്തം ജീവന്റേയോ ജീവനോപാധിയുടേയോ സുരക്ഷനോക്കിയായിരുന്നില്ല ഇത്.

ഉള്ളിലെ പ്രശ്‌നങ്ങൾ തീരുന്നില്ല, അതിനിടെ ലീഗിന്റെ അടിയും! കെഎം ഷാജി തോൽക്കാൻ കാരണം കോൺഗ്രസ് എന്ന്ഉള്ളിലെ പ്രശ്‌നങ്ങൾ തീരുന്നില്ല, അതിനിടെ ലീഗിന്റെ അടിയും! കെഎം ഷാജി തോൽക്കാൻ കാരണം കോൺഗ്രസ് എന്ന്

അങ്ങനെയുള്ള മത്സ്യത്തൊഴിലാളികളുടെ ജീവിതം എന്തുകൊണ്ട് ഇത്രയും ദുരിതമയമാകുന്നു എന്ന ചോദ്യം ഓരോ മലയാളിയും സ്വയം ചോദിക്കേണ്ടതാണ്. എന്തായാലും മത്സ്യത്തൊഴിലാളികളുടെ വീടുകളുടെ കാര്യത്തില്‍ ഇപ്പോള്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍, അവര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചിരിക്കുന്നു.

1

മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ ഒരുക്കിയ ഫൈവ്സ്റ്റാർ വില്ലകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ആകുന്നത്. തിരുവനന്തപുരത്തും പൊന്നാനിയിലുമാണ് 'പുനർഗേഹം പദ്ധതി' യുടെ ഭാഗമായി ഭവന സമുച്ചയങ്ങൾ സർക്കാർ നിർമ്മിച്ചത്. കടൽത്തീരത്തു നിന്നും അധികദൂരം അല്ലാതെ മത്സ്യത്തൊഴിലാളികൾക്ക് സൗകര്യപ്രദമായ സ്ഥലങ്ങൾ കണ്ടെത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ആധുനിക സൗകര്യങ്ങളുള്ള ഭവന സമുച്ചയങ്ങൾ വൻകിട വില്ലാ പ്രോജക്ടുകളോട് കിടപിടിക്കുന്നതാണ്.

കുട്ടികൾക്ക് കളിസ്ഥലവും മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേക സ്ഥലങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.

ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീടുകളുടെ വീഡിയോഇപ്പോൾ തന്നെ കേരളം ഏറ്റെടുത്തുകഴിഞ്ഞു. എങ്ങനെ ആയിരുന്നു കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ വീടുകൾ എന്നതും എന്താണ് പുതിയ സാഹചര്യം എന്നതും വ്യക്തമാക്കിത്തരുന്ന വീഡിയോ ആണ് സജി ചെറിയാൻ പങ്കുവച്ചിട്ടുള്ളത്.
ഫിഷറീസ്‌ വകുപ്പിന്റെ പുനർഗേഹം പദ്ധതിയിലൂടെ നിർമ്മിച്ച വീടുകളുടെ ഗൃഹപ്രവേശം ഇന്ന് (സെപ്തംബർ 16 ന്) നടക്കും.

308 വീടിന്റെയും 276 ഫ്‌ളാറ്റിന്റെയും താക്കോൽ കൈമാറൽ വൈകിട്ട്‌ നാലിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും. 33 നിയോജക മണ്ഡലങ്ങളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ജനപ്രതിനിധികളും രാഷ്‌ട്രീയ-സാമൂഹ്യ നേതൃത്വവും കുടുംബങ്ങൾക്ക്‌ താക്കോൽ കൈമാറും. പൊന്നാനിയിൽ ഫിഷറീസ്‌ മന്ത്രി സജി ചെറിയാൻ പങ്കെടുക്കും.

അമ്മയാകാന്‍ പോകുന്ന സന്തോഷം; എസ്‌കേപ്പിലെ ചിത്രങ്ങള്‍ പങ്കുവച്ച് ഗായത്രി സുരേഷ്

3

തീരദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ സമീപപ്രദേശത്ത് തന്നെ പുനരധിവസിപ്പിക്കുക എന്നതാണ് പുനർഗേഹം പദ്ധതിയുടെ ലക്ഷ്യം. ഏഴായിരത്തിലധികം മത്സ്യത്തൊഴിലാളി കുടുംബങ്ങളെയാണ് പദ്ധതിയിലൂടെ മാറ്റി പാർപ്പിക്കുന്നത്. കടലിനു സമീപം തന്നെ പുനരധിവാസം ഉറപ്പാക്കും എന്നതിനാൽ പദ്ധതിയോട് മികച്ച പ്രതികരണമാണ് മത്സ്യ തൊഴിലാളികൾക്ക് .

സർക്കാർ നിർമിച്ചു നൽകുന്ന ഭവന സമുച്ചയങ്ങൾക്ക് പുറമേ സ്വന്തമായി സ്ഥലമുള്ളവർക്ക് വീടുവയ്ക്കാൻ 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.

4

മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം പലപ്പോഴും സർക്കാരുകൾക്ക് കീറാമുട്ടിയായിരുന്നു. കടലുമായി ബന്ധപ്പെട്ടുള്ള ജീവിതം ആയതുകൊണ്ട് അവർക്ക് ദൂരെ സ്ഥലങ്ങളിലേക്ക് മാറാൻ താത്പര്യമില്ലാത്ത സ്ഥിതിയായിരുന്നു. എന്തായാലും ഇപ്പോൾ, അവർക്ക് കൂടി സൌകര്യപ്രദമായ സ്ഥലങ്ങളിലാണ് ഇത്തരത്തിൽ പുനരധിവാസം സാധ്യമാക്കുന്നത് എന്നത് ആശ്വാസകരമാണ്. ഏത് നിമിഷവും കടലെടുക്കുന്ന തരത്തിലുള്ള വീടുകളിൽ 'കേരളത്തിന്റെ സൈനികർ' താമസിക്കുന്നത് മലയാളികൾക്ക് എന്തായാലും ഭൂഷണമല്ല.

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

English summary
Punargeham Project for Fishermen Community: Keys of 308 houses and 276 flats to handover in Thiruvananthapuram and Ponnani. Chief Minister Pinarayi Vijayan and Minister Saji Cheriyan will handover the keys.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X