'രേഷ്മയെ ജാമ്യത്തിലിറക്കിയത് ബിജെപിക്കാർ, സിപിഎം കുടുംബമെന്നത് വസ്തുതാവിരുദ്ധം'; എംവി ജയരാജന്‍
കണ്ണൂർ: സി പി എം പ്രവർത്തകനായ പുന്നോൽ ഹരിദാസ് വധക്കേസിൽ പ്രതികരണവുമായി എം വി ജയരാജൻ രംഗത്ത്. കേസിലെ പ്രതിയായ ആർ എസ് എസ് പ്രവർത്തകൻ നിജിൽ ദാസിനെ ഒളിപ്പിച്ച രേഷ്മയ്ക്ക് എതിരെ ആണ് ജയരാജൻ രംഗത്ത് എത്തിയത്.
അധ്യാപികയായ രേഷ്മയെ ജാമ്യത്തിൽ ഇറക്കിയത് ബി ജെ പിക്കാരെന്ന് എം വി ജയരാജൻ ആരോപിച്ചു. രേഷ്മയെ സ്വീകരിച്ചത് ബി ജെ പി മണ്ഡലം സെക്രട്ടറി ആണ്. ഇതിന് നിയമ സഹായം നൽകുന്നത് ബി ജെ പി അഭിഭാഷകൻ ആണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രേഷ്മയുടേത് സി പി എം കുടുംബം ആണെന്ന് വാദത്തെ എം വി ജയരാജൻ തള്ളി. ഈ ആരോപണം വസ്തുതാവിരുദ്ധം ആണെന്ന് ജയരാജൻ പറഞ്ഞു. എന്നാൽ, ഹരിദാസ് കൊലപാതകത്തിൽ ആർ എസ് എസ് പ്രവർത്തകനായ നിജിൽ ദാസിനെ രേഷ്മ ഒളിപ്പിച്ചത് കൊലക്കേസ് പ്രതിയെന്ന് അറിഞ്ഞു കൊണ്ട് ആണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, ഹരിദാസ് കൊലപാതകത്തിൽ ആർ എസ് എസ് പ്രവർത്തകനായ നിജിൽ ദാസിനെ രേഷ്മ ഒളിപ്പിച്ചത് കൊലക്കേസ് പ്രതിയെന്ന് അറിഞ്ഞു കൊണ്ട് ആണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രതിയായ നിജിൽ ദാസ് പല വീടുകളിലായി ഒളിവിൽ കഴിയുകയായിരുന്നു. വിഷുവിന് ശേഷം ആണ് പിണറായി പാണ്ട്യാലമുക്കിലെ വീട്ടിലേക്ക് പ്രതി എത്തിയത് എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. ഇതിന് സഹായിച്ചിരുന്നത് പുന്നോലിലെ അമൃത വിദ്യാലയത്തിലെ ടീച്ചറായ രേഷ്മ ആയിരുന്നു.

കൊലക്കേസ് പ്രതി ആണെന്ന് അറിഞ്ഞ് തന്നെ ആയിരുന്നു രേഷ്മ നിജിൽ ദാസിന് താമസ സൗകര്യം ഒരുക്കിയത്. രേഷ്മയുടെ ഭർത്താവ് ഗൾഫിൽ ജോലി ചെയ്യുകയാണ്. രേഷ്മ പുതുതായി പണിത വീട് വാടകയ്ക്ക് നൽകി വരാറുണ്ട്. മുഖ്യമന്ത്രിയുടെ വീടിന് അടുത്ത് സി പി എം ശക്തി കേന്ദ്രത്തിലാണ് ആർ എസ് എസുകാരൻ ഒളിവിൽ കഴിഞ്ഞിരുന്നത്. ഇത് വലിയ വിവാദത്തിലേക്ക് വഴി വെയ്ച്ചിരുന്നു. ഇതിന് പിന്നാലെ വീടിന് നേരെ ബോംബേറും ഉണ്ടായി.

അതേസമയം, ആർഎസ്എസ് പ്രവർത്തകനെ ഒളിപ്പിച്ചു എന്ന കാരണത്താൽ അറസ്റ്റിലായ രേഷ്മയ്ക്ക് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതിയെ ഒളിവിൽ താമസിച്ചതിന്റെ പേരിൽ വീട്ടുടമസ്ഥ ആയ രേഷ്മയെ പോലീസ് 2 ദിവസം മുൻപ് ആണ് അറസ്റ്റ് ചെയ്തിരുന്നത്. ഇതിന് പിന്നാലെ ആയിരുന്നു ജാമ്യം. പുന്നോൽ അമൃത വിദ്യാലയത്തിലെ അധ്യാപികയാണ് രേഷ്മ. എന്നാൽ, പ്രതി തങ്ങിയ വീടിന് നേരെ രാത്രി ബോംബേറ് ഉണ്ടായിരുന്നു. പിണറായി പാണ്ട്യാല മുക്കിലെ വീടിന് നേരെ ആണ് ബോംബാക്രമണം ഉണ്ടായത്. പ്രതിയായ നിഖിൽ ദാസിനെ ഇവിടെയാണ് ഒളിവിൽ താമസിപ്പിച്ചിരുന്നത്. ബോംബേറിൽ വീടിന് കേടുപാടുകൾ പറ്റിയിരുന്നു.

ഫെബ്രുവരി 21 തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു തലശ്ശേരി സ്വദേശി പുന്നോൽ ഹരിദാസ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കിൽ എത്തിയ നാലംഗ സംഘം ഇദ്ദേഹത്തെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സ്വന്തം വീടിന് മുന്നിലാണ് കൊലപാതകം നടന്നത്. ഇരുപതോളം തവണയാണ് ഇദ്ദേഹത്തിന്റെ ശരീരത്തിൽ വെട്ടേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, രക്ഷിക്കാൻ സാധിച്ചിരുന്നില്ല.

ഫെബ്രുവരി 21 - ന് നാടിനെ നടുക്കിയ കൊലപാതകത്തിന് പിന്നാലെ പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇരുപതോളം വെട്ടേറ്റതിനെ തുടർന്നാണ് ഹരിദാസൻ കൊല്ലപ്പെട്ടത് എന്നാണ് പുറത്തു വന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. അതേസമയം, ഹരിദാസ് വധക്കേസിൽ ആർ എസ് എസ് പ്രവർത്തകൻ ആയ നിഖിൽ ദാസ് ആണ് പ്രതിയെന്ന് സി പി എം ആദ്യ ഘട്ടം മുതൽ ആരോപിക്കുന്നത്.












Click it and Unblock the Notifications