Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്? പിവി അന്‍വര്‍ മാധ്യമങ്ങളെ കാണും... മമത വരുന്നു, ഡല്‍ഹിയും നോട്ടം

മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോ-ഓഡിനേറ്ററായി ചുമതല ഏറ്റെടുത്ത പിവി അന്‍വര്‍ നിലമ്പൂര്‍ എംഎല്‍എ പദവി രാജിവയ്ക്കുമെന്ന് സൂചന. തൃണമൂലില്‍ ഔദ്യോഗികമായി അംഗത്വമെടുക്കുന്നതിലൂടെ അദ്ദേഹത്തിന്റെ സ്വതന്ത്ര എംഎല്‍എ പദവി നഷ്ടമാകും. ഈ സാഹചര്യത്തില്‍ തൃണമൂല്‍ നേതൃത്വത്തിന്റെ നിര്‍ദേശം കൂടി പരിഗണിച്ചാണ് അടുത്ത നീക്കമത്രെ.

തിങ്കളാഴ്ച തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് മാധ്യമങ്ങളെ കാണുമെന്ന് അന്‍വര്‍ അറിയിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി മാര്‍ച്ചില്‍ കേരളത്തിലെത്തുമെന്നാണ് മറ്റൊരു വിവരം. ഈ മാസം മൂന്ന് തൃണമൂല്‍ നേതാക്കള്‍ കേരളത്തില്‍ വരും. മഹുവ മൊയ്ത്ര, യൂസഫ് പത്താന്‍, ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവരാണ് സംഘത്തിലുണ്ടാകുക എന്നും പറയപ്പെടുന്നു. ഇക്കാര്യം പറയാനാണ് മാധ്യമങ്ങളെ കാണുക എന്നും സൂചനയുണ്ട്.

pv anvar mla

പിവി അന്‍വര്‍ രാജിവയ്ക്കാന്‍ ആലോചിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ അടുപ്പമുള്ളവരെ ഉദ്ധരിച്ചുള്ള വാര്‍ത്തകള്‍. എന്നാല്‍ രാജിവയ്ക്കരുത് എന്ന് ചിലര്‍ അദ്ദേഹത്തെ ഉപദേശിച്ചിട്ടുണ്ട്. തൃണമൂലില്‍ ഔദ്യോഗികമായി അംഗത്വമെടുത്താല്‍ നിയമസഭാ അംഗത്വം നഷ്ടമാകും. നിയമസഭാ സെക്രട്ടേറിയറ്റിന് പരാതി ലഭിച്ചാല്‍ ഇക്കാര്യത്തില്‍ അന്‍വറില്‍ നിന്ന് സ്പീക്കര്‍ മറുപടി ചോദിച്ച് തുടര്‍ നടപടി സ്വീകരിക്കും.

ഈ സാഹചര്യത്തിലാണ് രാജിവയ്ക്കുന്നത് സംബന്ധിച്ച് അന്‍വര്‍ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വന്യജീവി ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന വേളയില്‍, അതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്ന തനിക്ക് ഉപതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം അന്‍വറിനുണ്ട്. 3000ത്തോളം വോട്ടിനാണ് 2021ല്‍ ജയിച്ചതെങ്കിലും ഉപതിരഞ്ഞെടുപ്പില്‍ അതിനേക്കാള്‍ ഭൂരിപക്ഷം നേടാനാകുമെന്നും അദ്ദേഹം കരുതുന്നു.

പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ താന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ഉപതിരഞ്ഞെടുപ്പില്‍ ഇടതുപിന്തുണയില്ലാതെ ജയിക്കാന്‍ സാധിച്ചാല്‍ കരുത്ത് വര്‍ധിക്കുമെന്നും അന്‍വര്‍ കരുതുന്നു. മാത്രമല്ല, കേരളത്തിലും സമീപ സംസ്ഥാനങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് പര്യാപ്തമായ പ്രവര്‍ത്തനം ഏറ്റെടുക്കുകയും അന്‍വറിന്റെ ലക്ഷ്യമാണ്.

അന്‍വര്‍ രാജിവച്ചാല്‍ ആറ് മാസത്തിനകം നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ട സാഹചര്യം വരും. തിരഞ്ഞെടുപ്പ് ഫലം എന്തായാലും അന്‍വറിനെ സംരക്ഷിക്കുമെന്ന ഉറപ്പ് തൃണമൂല്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. രാജ്യസഭാ എംപി സ്ഥാനവും അന്‍വര്‍ ലക്ഷ്യമിടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്ററി പദവി ഇല്ലെങ്കില്‍ തനിക്കെതിരായ നിയമ നടപടികള്‍ ശക്തിപ്പെടുമെന്നും അന്‍വര്‍ കരുതുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കും. ഈ വേളയിലും അന്‍വറിന് ഏറനാട് മേഖലയില്‍ കരുത്ത് തെളിയിക്കേണ്ടതുണ്ട്. രാഷ്ട്രീയമായി കൈവിട്ട കളിയാണ് അന്‍വര്‍ നടത്തുന്നതെങ്കിലും അദ്ദേഹം ആത്മവിശ്വാസത്തിലാണ്. നിലവില്‍ കൊല്‍ക്കത്തയിലുള്ള അന്‍വര്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുകയും ശേഷം ഹോട്ടലില്‍ വച്ച് മാധ്യമങ്ങളെ കാണുമെന്നുമാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+