'രണ്ട് വിഭാഗം കോൺഗ്രസുകാർ, രണ്ടാമത്തെ വിഭാഗത്തിൽ പാവം ശശി തരൂർ മാത്രം', പ്രതികരിച്ച് പിവി അൻവർ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ വിവിധ വിഷയങ്ങളില്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പോരിനിറങ്ങിയിരിക്കുമ്പോള്‍ പാര്‍ട്ടിക്ക് തലവേദനയായിരിക്കുകയാണ് എംപിയായ ശശി തരൂരിന്റെ നിലപാട്. കെ റെയില്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടല്ല ശശി തരൂരിന്. എന്ന് മാത്രമല്ല തരൂര്‍ തുടര്‍ച്ചയായി മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുന്നതും കോണ്‍ഗ്രസ് ക്യാമ്പില്‍ അതൃപ്തി സൃഷ്ടിച്ചിരിക്കുകയാണ്.
സാമന്ത കുടുംബത്തെ ചതിച്ചു? ഫാമിലി മാനിലെ സെക്സ് സീന്‍ കണ്ട് നാഗചൈതന്യ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്
ലുലു മാൾ ഉദ്ഘാടന വേദിയിൽ പിണറായിയെ തരൂർ പ്രശംസിച്ചിരുന്നു. ചില കാര്യങ്ങളിൽ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നാണ് പിണറായിക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കൊണ്ട് തരൂർ ഫേസ്ബുക്കിൽ കുറിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുളള നേതാക്കള്‍ തരൂരിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. കെ റെയില്‍ വിഷയത്തില്‍ ശശി തരൂരിന്റെ നിലപാടില്‍ വിശദീകരണം തേടുമെന്ന് കെ സുധാകരന്‍ അറിയിക്കുന്നു. അതേസമയം ശശി തരൂരിന്റെ നിലപാടിനെ ഇടത് ക്യാമ്പ് സ്വാഗതം ചെയ്യുകയാണ്.
നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ പ്രതികരണം ഇങ്ങനെ: '' കോൺഗ്രസുകാർ ഇപ്പോൾ രണ്ട് തരത്തിലുണ്ട്. ഒന്ന്:- എന്ത് സംഭവിച്ചാലും വേണ്ടില്ല..സംസ്ഥാനത്ത് ഒരു വികസന പ്രവർത്തനങ്ങളും നടക്കരുത്.. അതിനെയെല്ലാം പല്ലും നഖവും ഉപയോഗിച്ച് എതിർക്കണം.. അങ്ങനെ ഇവിടെ ഒന്നും നടന്നിട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയോട് ജനങ്ങൾക്ക് താൽപര്യം തോന്നണ്ട എന്ന ചിന്താഗതിയുള്ളവർ.
രണ്ട്:- രാഷ്ട്രീയത്തേക്കാളുപരി.. സംസ്ഥാനത്തിൽ നടപ്പാകുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണെന്ന ഉത്തമ ബോധ്യമുള്ളവർ.. ദൗർഭാഗ്യവശാൽ എല്ലാ കോൺഗ്രസുകാരും ഒന്നാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്നു.. രണ്ടാമത്തെ വിഭാഗത്തിൽ പാവം ശശി തരൂർ മാത്രവും..''
എന്തിന് വേറൊരു സൂര്യോദയം.. മമ്മൂട്ടിയെ കാണാനെത്തി ശോഭന, സെൽഫി വൈറൽ
സിപിഎമ്മിന്റെ രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിന്റെ പ്രതികരണം: '' കേരള വികസനത്തിൽ സങ്കുചിത രാഷ്ട്രീയം കലർത്തിയാൽ അത് സംസ്ഥാനത്തിൻറെ ഭാവിയെ തന്നെ അവതാളത്തിലാക്കും. രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി കേരളം ഒന്നടങ്കം നിലകൊള്ളുമ്പോഴാണ് നമുക്ക് പുരോഗതി ഉണ്ടാകുക. ദേശീയപാത വികസനവും ദ്രവീകൃത പ്രകൃതി വാതക പൈപ്പ് ലൈനും ഇടമൺ ഊർജ്ജ പാതയുമൊക്കെ നമ്മൾ വൈകിപ്പിച്ചു.
വൈകിയാണെങ്കിലും ഇന്നതൊക്കെ യാഥാർഥ്യമാകുന്നു. സമരങ്ങളുടെ പെരുംകോട്ട കെട്ടിയവരെയൊക്കെ ജനങ്ങൾ തള്ളി. നമുക്ക് രാഷ്ട്രീയത്തിന് മേൽ തർക്കിക്കാം കലഹിക്കാം. എന്നാൽ അത് കേരള വികസനത്തെ അട്ടിമറിച്ചുകൊണ്ട് ആകരുത്. മുതിർന്ന പാർലമെന്റേറിയനും കോൺഗ്രസ് നേതാവുമായ ശശി തരൂർ കൈക്കൊണ്ടിരിക്കുന്ന നിലപാട് ആശാവഹവും സ്വാഗതാർഹവുമാണ്. കോൺഗ്രസിന് അദ്ദേഹത്തെ മാതൃകയാക്കാവുന്നതാണ്''.