പൊതുമരാമത്ത് വകുപ്പ് അതു മറച്ചുവച്ചെന്ന്!! എക്‌സൈസ് വകുപ്പ് 'നൈസായി' തടിതപ്പി

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: പാതയോരത്തെ മദ്യശാലകള്‍ തുറന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിനെ പഴിചാരി എക്‌സൈസ് വകുപ്പ്. ഹൈക്കോടതിയിലാണ് എക്‌സൈസ് വകുപ്പ് പൊതുമരാമത്ത് വകുപ്പിനെ കുറ്റപ്പെടുത്തിയത്. കുറ്റിപ്പുറം-കണ്ണൂര്‍ പാത ദേശീയ പാതയാണെന്ന് പൊതുമരാമത്ത് വകുപ്പ് തങ്ങളെ അറിയിച്ചില്ല. അതുകൊണ്ടാണ് ഈ പാതയിലുള്ള 13 മദ്യശാലകള്‍ തുറന്നത്.

സൗദി ഞെട്ടിച്ചു; എണ്ണയില്‍ വഴുതി വീണ് അമേരിക്ക; തടസങ്ങളെല്ലാം നീക്കി, ഗള്‍ഫിലേക്ക് പറന്നെത്തും!!

1

ദേശീയ പാതയോരത്തുള്ള മദ്യശാലകള്‍ തുറക്കുന്നതു സംബന്ധിച്ചു സുപ്രീം കോടതിയുടെ ഉത്തരവ് വന്നപ്പോള്‍ സര്‍ക്കാരിന് ആശയക്കുഴപ്പമുണ്ടായിരുന്നു. കുറ്റിപ്പുറം-കണ്ണൂര്‍ പാത ദേശീയ പാതയാണെന്നു പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നെങ്കില്‍ മദ്യശാലകള്‍ തുറക്കില്ലായിരുന്നുവെന്നും എക്‌സൈസ് വകുപ്പ് കോടതിയില്‍ വിശദീകരിച്ചു. പക്ഷെ ചേര്‍ത്തല-തിരുവനന്തപുരം പാത സംബന്ധിച്ചു സര്‍ക്കാരിന് ആശയക്കുഴപ്പം ഇല്ലായിരുന്നുവെന്നും എക്‌സൈസ് വിഭാഗം വ്യക്തമാക്കി.

English summary
Excise department says pwd did not gave information about state highways in bar issue.
Please Wait while comments are loading...