കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓൺലൈനുകാർ പാളയില്‍ കിടക്കുമ്പോള്‍ താന്‍ പണി തുടങ്ങിയതാണ്';അരുണിന്റെ രാജി വാർത്തകളിൽ ശ്രീകണ്ഠൻ നായർ

Google Oneindia Malayalam News

തിരുവനന്തപുരം; വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട മാധ്യമപ്രവർത്തകനാണ് ഡോ അരുൺ കുമാർ. ശ്രീകണ്ഠൻ നായർക്കൊപ്പം തന്നെ ട്വന്റി ഫോർ ന്യൂസ് ചാനലിന്റെ മുഖമായിരുന്നു അദ്ദേഹം.കഴിഞ്ഞ ദിവസം അദ്ദേഹം ട്വിറ്റി ഫോർ ചാനലിൽ നിന്നും രാജിവെച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതോടെ നിരവധി വാർത്തകളും അഭ്യൂഹങ്ങളും ഇതോടെ ഉയർന്നു.

Recommended Video

cmsvideo
R Sreekandan Nair about Dr Arun Kumar's resignation

എന്നാൽ ഇപ്പോഴിതാ അരുണിന്റെ രാജി സംബന്ധിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീകണ്ഠൻ നായർ. ഓൺലൈൻ മാധ്യമങ്ങൾ അരുണിന്റെ രാജി തെറ്റായ രീതിയിലാണ് വ്യാഖ്യാനിച്ചതെന്ന് ശ്രീകണ്ഠൻ നായർ ആരോപിച്ചു. ട്വന്റിഫോര്‍ ന്യൂസിന്റെ ഗുഡ്‌ മോണിംഗ് വിത്ത് എസ്‌കെഎന്‍ എന്ന പരിപാടിയിലായിരുന്നു ശ്രീകണ്ഠന്‍ നായരുടെ പ്രതികരണം.

കിടിലം ഗ്ലാമറസ് ലുക്കില്‍ നടി ശ്രിന്ദ; വൈറല്‍ ഫോട്ടോ ഷൂട്ട് കാണാം

1

നേരത്തേ മുട്ടില് മരംമുറി കേസിൽ ചാനലിന്റെ റീജിയണൽ ചീഫ് ആയിരുന്ന ദീപക് ധർമ്മടത്തിനെതിരെ ആരോപണം ഉയർന്നപ്പോൾ അദ്ദേഹത്തിനെ ചാനൽ സസ്പെന്റ് ചെയ്തിരുന്നു. ഇതിനിടെയാണ് ചാനലിന്റെ പ്രധാന അവതാരകരിൽ ഒരാളായ അരുൺ കുമാർ രാജിവെച്ചുവെന്ന തരത്തിലുളള വാർത്തകൾ വന്നത്. ഇതോടെ അരുണിന്റെ രാജിയിൽ പല ചോദ്യങ്ങളും ഉയർന്നിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ ശ്രീകണ്ഠൻ നായരുടെ മറുപടി.

2

ഡോ അരുൺ കുമാറിന്റെ രാജിയെ കുറിച്ച് നിരവധി ചോദ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. അദ്ദേഹം ട്വന്റി ഫോർ വിട്ടത് എന്തിനാണെന്നായിരുന്നു ഇവയിൽ ഏറെയും. എന്നാൽ അരുൺ ട്വിന്റി ഫോർ വിട്ടതല്ല ട്വന്റി ഫോർ അദ്ദേഹത്തെ അയച്ചിരിക്കുകയാണെന്ന് വേണമെങ്കിൽ പറയാം എന്നായിരുന്നു ശ്രീകണ്ഠൻ നായർ പറഞ്ഞത്.കേരളാ സര്‍വ്വകലാശാല പൊളിറ്റിക്കൽ സയന്‍സ് വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ഡോ അരുൺ കുമാർ എന്നും അദ്ദേഹത്തിന്റെ ജോലി സംബന്ധമായ പ്രൊബേഷന്‍ പൂര്‍ത്തീകരിക്കാന്‍ അരുൺ കുമാർ മടങ്ങി പോയതാണെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞു. അതിനർത്ഥം ട്വന്റി ഫോർ ചാനലുമായുള്ള ബന്ധം അരുൺ എന്നന്നേക്കുമായി അവസാനിപ്പിച്ചുവെന്നല്ല, ശ്രീകണ്ഠൻ നായർ ഷോയിൽ പറഞ്ഞു.

3

ട്വന്റി ഫോർ ചാനലിന്റെ അവിഭാജ്യ ഘടകങ്ങളിൽ ഒരാളാണ് ഡോ അരുൺ കുമാറെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞ. പ്രൊബേഷൻ പൂർത്തിയായാൽ തീർച്ചയായും അദ്ദേഹം ചാനലിലേക്ക് തന്നെ മടങ്ങി വരും, ശ്രീകണ്ഠൻ നായർ വ്യക്തമാക്കി. അതേസമയം ഓൺലൈൻ മാധ്യമങ്ങൾക്കെതിരേയും ശ്രീകണ്ഠൻ നായർ രൂക്ഷ വിമർശനം ഉയർത്തി. ഓൺലൈൻ മാധ്യമങ്ങൾ വിചാരിച്ചാൽ തന്നേയും ചാനലിനേയും തകർക്കാൻ സാധിക്കില്ലെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞു.

4

രണ്ട് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരുടെ വിശ്വാസം നേടിയെടുത്ത ആളാണ് താൻ. ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ആളുകളല്ല എന്റെ പ്രേക്ഷകര്‍ എന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നത്. ഓൺലൈനിൽ എഴുതുന്നവർ തുടങ്ങുന്നതിന് മുൻപേ നമ്മൾ ഈ പണിക്ക് ഇറങ്ങിയവരാണ്. അവരൊക്കെ പാളയില്‍ കിടക്കുമ്പോള്‍ താൻ ഈ പണി തുടങ്ങിയിട്ടുണ്ട്. നിങ്ങൾ ഒന്നും വിചാരിച്ചാൽ ഇടിക്കാൻ പറ്റുന്നത് അല്ല തന്റെ വിശ്വാസ്യത.ഓണ്‍ലൈനുകള്‍ക്കപ്പുറമുള്ള രണ്ടരക്കോടി ജനങ്ങള്‍ക്ക് എന്നെ ഇഷ്ടമാണ്. ഓൺലൈനുകൾ ആഗ്രഹിച്ച രീതിയിൽ ആയിരുന്നെങ്കിൽ 24 ചാനൽ എന്നേ അടച്ച് പൂട്ടിയേനെ.അത്തരത്തിൽ ആഗ്രഹിച്ചവരുണ്ട് എന്നും ശ്രീകണ്ഠൻ നായർ പറഞ്ഞു.

6

സർവ്വകലാശാലയിലെ ജോലിയിൽ നിന്നും അവധി എടുത്താണ് അരുൺ കുമാർ 24 ന്യൂസിന്റെ അവതാരകനായി എത്തുന്നത്. അത് അവസാനിച്ചതോടെയാണ് ഇപ്പോൾ ട്വന്റി ഫോറിൽ നിന്നും രാജിവെയ്ക്കാൻ അരുൺ നിർബന്ധിതനായത്. അവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് അരുൺ സർവ്വകലാശാലയ്ക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ പ്രൊബേഷൻ പിരിയഡ് ആയതിനാൽ അവധി നീട്ടി നൽകേണ്ടതില്ലെന്നായിരുന്നു സർവ്വകലാശാല സിന്റിക്കേറ്റ് നിലപാട്.

English summary
R sreekandan nair gives explanation about dr arun kumar's resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X