ആരാധനയുടെ പേരിൽ വർഗ്ഗീയത കലർത്താൻ ശ്രമമെന്ന് -മുഖ്യമന്ത്രി

  • Posted By:
Subscribe to Oneindia Malayalam

വടകര:ആരാധനാലയങ്ങളിൽ ആരാധനയുടെ പേരിൽ ചിലർ വർഗ്ഗീയത കലർത്താൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രത്തോടനുബന്ധിച്ചുള്ള കല്ലേരി ഓഡിറ്റോറിയത്തിന്റെ ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.മത നിരപേക്ഷതയാണ് ആരാധനാലയങ്ങളിൽ ഉണ്ടാകേണ്ടത്.ജാതി-മത വ്യത്യാസമില്ലാതെ എല്ലാവർക്കും ആശ്രയിക്കാവുന്ന സ്ഥലമായി  ആരാധനാലയങ്ങൾ മാറണം.

ജിഹാദികളെ ഒന്നിപ്പിച്ച് ട്രംപിന്റെ നീക്കം; ഐസിസും അല്‍ ഖ്വായ്ദയും ഒറ്റക്കെട്ട്... രക്തച്ചൊരിച്ചിൽ?

ഐതിഹ്യത്തിനപ്പുറം മറ്റു ചില യാഥാർഥ്യങ്ങൾ ഉണ്ടെന്നും,മാനസികമായി ലഭിക്കുന്ന തൃപ്തിയാണ് മറ്റൊരു പ്രത്യേകതയെന്നും ഏത് ആരാധനാലയവും മനുഷ്യർക്കുള്ളതാണെന്ന ധാരണ ഉണ്ടായാൽ മനുഷ്യത്വ പരമായ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം ഇതിന് മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

pinarayi

ചടങ്ങിൽ തൊഴിൽ-എക്സ്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് കെ.എം.അശോകൻ റിപ്പോർട്ട് അവതരിപ്പിച്ചു.പാറക്കൽ അബ്ദുള്ള .എം.എൽ.എ മുഖ്യാതിഥിയായിരുന്നു.

kalleripinarayi

കല്ലേരി ഓഡിറ്റോറിയത്തിന്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു.

ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവും,തെയ്യം കലാകാരനുമായ കെ.പി.ചെറിയേക്കൻ,എം.പി.അനന്തൻ,പാലേരി രമേശൻ എന്നിവർക്ക് മുഖ്യമന്ത്രി ഉപഹാരം സമർപ്പിച്ചു.ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.എം.നശീദ,ജില്ലാ പഞ്ചായത്ത് മെമ്പർ ടി.കെ.രാജൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.എം.വിനോദൻ,ഗ്രാമ പഞ്ചായത്ത് അംഗം റീനാ രാജൻ,ടി.പി.ദാമോദരൻ,എം.അനീഷ് എന്നിവർ പ്രസംഗിച്ചു.

English summary
Racism in the name of worship; chief minister

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്