കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരുഷന്‍മാര്‍ക്കായി പുരുഷ കമ്മീഷന്‍ വേണം, ഫെമിനിസ്റ്റ് തീവ്രവാദം ആപത്ത്; രാഹുല്‍ ഈശ്വര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്ന് രാഹുല്‍ ഈശ്വര്‍. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍. തീവ്ര ഫെമിനിസം അംഗീകരിക്കാവില്ല എന്നും രാഹുല്‍ പറഞ്ഞു. രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

ഒന്ന് രണ്ട് കാര്യങ്ങളാണ് ഞങ്ങള്‍ക്ക് മുന്നോട്ട് വെക്കാനുള്ളത്. ഒന്ന് ഒരു പുരുഷ കമ്മീഷന്‍ വേണം, രണ്ട് വ്യാജ പരാതികളോ പരാതികളോ വരുമ്പോള്‍ കോടതികള്‍ ഒരാളെ കുറ്റക്കാരനെന്ന് വിധിക്കുന്നത് വരെ അയാളെ നമ്മള്‍ കുറ്റവാളി ആണെന്ന് മുദ്ര കുത്താതിരിക്കാന്‍ നമ്മള്‍ ഒരു മര്യാദ കാണിക്കണം. ഇത് സ്ത്രീവിരുദ്ധമോ സ്ത്രീകള്‍ക്കെതിരെയോ അല്ല.

'ദിലീപ് കുറ്റം ചെയ്‌തോ എന്നറിയില്ല...പക്ഷെ ശ്രീലേഖ? തുറന്നടിച്ച് ചോദ്യങ്ങളുമായി എംഎന്‍ കാരശ്ശേരി'ദിലീപ് കുറ്റം ചെയ്‌തോ എന്നറിയില്ല...പക്ഷെ ശ്രീലേഖ? തുറന്നടിച്ച് ചോദ്യങ്ങളുമായി എംഎന്‍ കാരശ്ശേരി

1

നമ്മുടെ സമൂഹത്തില്‍ എന്തെങ്കിലും പറഞ്ഞ് കഴിഞ്ഞാല്‍ സ്ത്രീ വിരുദ്ധമാണ് എന്ന് പറയും. അങ്ങനെയല്ല, പുരുഷന്‍മാര്‍ക്ക് കൂടി അനുകൂലമായിരിക്കണം നിയമങ്ങള്‍. സ്ത്രീ സൗഹാര്‍ദമായിക്കോട്ടെ നിയമങ്ങള്‍ പക്ഷെ പുരുഷ വിരുദ്ധമാകാതിരിക്കാന്‍ നോക്കണം. ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ വലിയ മുന്നേറ്റത്തിന് എല്ലാവിധ അനുഭാവങ്ങളും നേരുന്നു.

2

നിങ്ങളുടെ അച്ഛന്‍, മകന്‍, നിങ്ങളുടെ സഹോദരന്‍ നിങ്ങളുടെ സുഹൃത്ത് ജയിലില്‍ നിന്ന് ഒരു വ്യാജ പരാതി അകലത്തില്‍ മാത്രമാണ്. അവരുടെ ജോലി നഷ്ടമാകുന്നതില്‍ നിന്നും ഒരു വ്യാജ പരാതി അകലത്തില്‍ മാത്രമാണ്. അവന്റെ ജീവിതത്തിന്റെ താളം തെറ്റുന്ന അതില്‍നിന്ന് ഒരു വ്യാജ പരാതി അകലത്തില്‍ മാത്രമാണ്. വ്യാജ പരാതികള്‍ ഇല്ലാതാക്കാനുള്ള ഈ മുന്നേറ്റത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

3

തീവ്ര ഫെമിനിസ്റ്റ് വാദം അല്ലെങ്കില്‍ തീവ്രവാദം എന്നൊക്കെ പറയുന്ന ഫെമിനാസി എന്ന് പാശ്ചാത്യലോകത്ത് വിശേഷിപ്പിക്കുന്ന നമ്മുടെ നല്ല ഫെമിനിസ്റ്റുകളെ ബഹുമാനിക്കുന്നു. പക്ഷേ ഫെമിനാസിസം എന്ന് വിളിക്കുന്ന ഫെമിനിസ്റ്റ് തീവ്രവാദം നമ്മുടെ സമൂഹത്തിലെ എല്ലാ തീവ്രവാദിങ്ങളെപ്പോലെ അപകടകരമാണ്. അത് മതപരമായും രാഷ്ട്രീയപരമായും ആണെങ്കിലും ഈ ഫെമിനിസ്റ്റ് തീവ്രവാദ നിലപാടുകള്‍ സമൂഹത്തിനു ഗുണം ചെയ്യില്ല.

4

മിതവാദം അവരിലും വേണം. അതേപോലെ പുരുഷന്മാര്‍ക്ക് തങ്ങളുടെ നിലപാട് പറയാനുള്ള അവസരം വേണം. അതിന് എല്ലാവിധ പിന്തുണയും കൊടുക്കണം എന്ന് താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു. വളരെ നൂതനമായ ഒരാശയാണ്. എനിക്ക് ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ അജിത്, രഘു അടക്കമുള്ള എല്ലാ ഭാരവാഹികളും പറഞ്ഞപ്പോള്‍ എനിക്ക് ഈ 75 സ്വാതന്ത്രദിനത്തില്‍ ഏറ്റവും കൗതുകകരമായ തോന്നിയത് ഏറ്റവും ക്രിയേറ്റീവായി തോന്നിയത് കേരളത്തിലെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നും ഇനിയും കുറച്ചു വരുന്നുണ്ട് നടന്നുവരുന്നുണ്ട്.

5

അവര്‍ പറഞ്ഞതില്‍ കൗതുകം തോന്നിയത് പുരുഷന്മാര്‍ പലപ്പോഴും ഒരു വ്യാജ പരാതി വന്നാല്‍ ജയിലിലേക്ക് പോകുന്നു അവസ്ഥയാണുള്ളത്. പുരുഷന്മാര്‍ക്ക് നിയമപരമായി പലപ്പോഴും സ്വാതന്ത്ര്യം വേണ്ടരീതിയില്‍ ലഭിച്ചിട്ടില്ല. അവിടെയാണ് നമ്മുടെ കുട്ടികള്‍ക്ക് കമ്മീഷന്‍ ഉണ്ട് ചൈല്‍ഡ് റൈറ്റ് കമ്മീഷന്‍, വനിതകള്‍ക്ക് കമ്മീഷനുണ്ട്. പുരുഷന്മാര്‍ക്ക് എന്തുകൊണ്ട് കമ്മീഷന്‍ ഇതുവരെ ഇല്ല. പുരുഷന്മാര്‍ക്ക് പ്രശ്‌നം ഉണ്ടാവില്ലേ.

6

എനിക്ക് അനുഭവമുള്ള ടെക്‌നോപാര്‍ക്കിലെ 2 ആരുടെ കാര്യം പറയാം എന്ന് പറയാം. രണ്ടുപേര്‍ക്കെതിരെ പരാതി വന്നു. പിന്നീട് ഇന്റേണല്‍ കമ്മിറ്റിയും പോലീസും അന്വേഷണത്തില്‍ വ്യാജമാണെന്ന് തെളിഞ്ഞു. പക്ഷെ രണ്ടുപേരുടെയും ജോലി പോയി. ഇവര്‍ക്ക് ബ്ലാക്ക് മാര്‍ക്ക് ആയി വേറെ കമ്പനികളില്‍ കിട്ടുന്നില്ല. എനിക്കെതിരെ ഒരു വ്യാജ പരാതി വന്നാല്‍ തന്നെ ഞാന്‍ അകത്തേക്ക് പോകുന്ന അവസ്ഥയാണ്. കുറച്ച് റിസോഴ്‌സ് ഉണ്ടെങ്കില്‍ കോടതിയില്‍ ഫൈറ്റ് ചെയ്യുമായിരിക്കും.

7

അല്ലാത്തവര്‍ 14, 28 ദിവസം ജയിലില്‍ കിടക്കും. പെങ്ങളുടെയും വീട്ടുകാരുടേയും സമൂഹത്തിന്റെയും മുമ്പില്‍ അവന്‍ റേപ്പിസ്റ്റായി. അവന്റെ ഫോട്ടോ ഫ്രണ്ട് പേജില്‍ വരും. വിജയ് ബാബു പറഞ്ഞതുപോലെ പരാതി വന്നാല്‍ ഫോട്ടോ ഫ്രണ്ടില്‍ വരും പരാതി അത് വ്യാജമാണെങ്കില്‍ അവസാന പേജില്‍ ചെറിയൊരു ഇടയ്ക്കുള്ള ഫോട്ടോയായി വരും. അപ്പോള്‍ നിയമപരമായ സ്വാതന്ത്ര്യമാണ് വേണ്ടത്. കഴിഞ്ഞ നൂറ്റാണ്ടില്‍ അവസാനമാണ് സ്ത്രീ സൗഹാര്‍ദം നിയമങ്ങള്‍ നമുക്ക് വന്നത്. അത് നല്ലതാണ്.

8

ഇന്ത്യ പോലുള്ള കണ്‍വെന്‍ഷണല്‍ സമൂഹത്തില്‍ അത് വേണം. പക്ഷെ പക്ഷേ സ്ത്രീ സൗഹാര്‍ദ നിയമങ്ങള്‍ പുരുഷ വിരോധമായി മാറുന്നതാണ് കണ്ടത്. ഇവിടെ നില്‍ക്കുന്ന എല്ലാവര്‍ക്കും ഒരു ദുരനുഭവങ്ങള്‍ നേരിട്ട് ഉണ്ടായിട്ടുണ്ട് അല്ലെങ്കില്‍ വരില്ല. ഈ കാണുന്നത് ആശയപരമായി താത്വികമായി വരുന്നതല്ല. നേരിട്ടുള്ള ജീവിതത്തിലെ ദുരനുഭവമാണ്. എനിക്ക് അങ്ങനെ ദുരനുഭവം എന്റെ ബെസ്റ്റ് ഫ്രണ്ട് ആണെങ്കില്‍ ഏറ്റവും അടുത്ത സുഹൃത്തിന്റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.

'അങ്ങനെ എല്ലാം ബിജെപിയുടെ തലയില്‍ ഇടാന്‍ പറ്റുമോ?'; പാലക്കാട് കൊലപാതകത്തില്‍ കെ സുധാകരന്‍'അങ്ങനെ എല്ലാം ബിജെപിയുടെ തലയില്‍ ഇടാന്‍ പറ്റുമോ?'; പാലക്കാട് കൊലപാതകത്തില്‍ കെ സുധാകരന്‍

9

സ്ത്രീധന നിരോധന പീഡനവും ഡൊമസ്റ്റിക് വയലന്‍സുമാണ്. ഈ സ്ത്രീയെ പോലെ പാവം സ്ത്രീ ഇല്ല. ഇനി ആ പെണ്‍കുട്ടിയുടെയും പ്രശ്‌നമല്ല. പെണ്‍കുട്ടിയുടെ അഡ്വക്കേറ്റ് പറഞ്ഞ് കൊടുത്തു നിങ്ങള്‍ക്ക് കോംപന്‍സേഷന്‍ കിട്ടണമെങ്കില്‍ കേസിന് കുറച്ച് സ്‌ട്രെംഗ്ത് വേണം. അതിന് സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു എന്ന് പറയുന്നു. അവനെന്നെ നോട്ടത്തിലൂടെ പീഡിപ്പിച്ചു എന്ന് പറഞ്ഞാല്‍ എന്ത് തെളിവാണ് കൊടുക്കാന്‍ പറ്റുക.

10

ഭാവിയില്‍ നമ്മള്‍ പോരാടേണ്ട വിഷയം മാരിറ്റല്‍ റേപ്പ് എന്ന് പറയുന്ന വിഷയമാണ്. മാരിറ്റല്‍ റേപ്പ് എന്ന് പറഞ്ഞാല്‍ കല്യാണത്തിനുള്ളില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഭര്‍ത്താവ് ഭാര്യയെ റേപ്പ് ചെയ്തു എന്ന് നിയമപരമായി അംഗീകരിക്കണം. ഇപ്പോ അത് പീനലൈസ്‌ഡോ ക്രിമിനലൈസ്‌ഡോ അല്ല. എട്ട് വര്‍ഷത്തിന് മുന്‍പ് ഭര്‍ത്താവ് എന്നെ റേപ്പ് ചെയ്തു എന്ന് ഭാര്യ അവകാശപ്പെട്ടാല്‍ മാത്രം മതി. ഇയാള്‍ ജയിലില്‍ കിടക്കേണ്ടി വരും. ഇത് ഡിവോഴ്‌സ് ലോയേഴ്‌സിന്റെ കൈയിലെ വജ്രായുധമാകും.

11

ഒരു പുരുഷ കമ്മീഷന്‍ വേണം. വനിതകമ്മീഷന്‍ ഉള്ളത് രപോലെ നമ്മള്‍ ജെന്‍ഡര്‍ ഇക്വാലിറ്റിയല്ലേ പറയുന്നത്. ആര്‍ട്ടിക്കിള്‍ 14 അല്ലേ പറയുന്നത്. എന്തുകൊണ്ട് പുരുഷന്മാര്‍ക്ക് കമ്മീഷന്‍ ആയി കൂടാ. പുരുഷന്മാര്‍ക്ക് സ്വാതന്ത്ര്യം വേണം. ആ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് രക്തസാക്ഷിമണ്ഡപത്തില്‍ നമ്മുടെ സ്വാതന്ത്ര സമര നായകന്‍മാര്‍ എല്ലാം നമ്മള്‍ ഭാരത് മാതാ കീ ജയ് എന്നാണ് വിളിക്കുന്നത് ഭാരത് രപിതാ കി ജയ് എന്നല്ല. നമ്മള്‍ അമ്മമാര്‍ ആയിട്ടാണ് കാണുന്നത്. നദികളെ വനിതകളായിട്ടാണ് കാണുന്നത്.

12

വനിതകളെ അങ്ങേയറ്റം ബഹുമാനിക്കുന്നു. പക്ഷേ പുരുഷ വിരുദ്ധം ആകരുത് നിയമങ്ങള്‍ എന്നുള്ളതാണ്. ഈ പെട്ടെന്ന് എല്ലാവര്‍ക്കും കണക്ട് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ പറഞ്ഞാല്‍ ഒരു സിനിമ വരികയുണ്ടായി നമ്മുടെ ടോവിനോയും കീര്‍ത്തി സുരേഷും അഭിനയിച്ചത്. പുരുഷനും സ്ത്രീയും പരസ്പരം സമ്മതത്താസല്‍ ബന്ധത്തിലേര്‍പ്പെട്ടു. എന്തുപറ്റി അവസാനം പുരുഷന്‍ റേപ്പിസ്റ്റായി. അതെങ്ങനെയാണ് റേപ്പ് ആകുന്നത്. നിങ്ങള്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടില്ലേ. എങ്ങനെയാണ് വര്‍ഷങ്ങളോളം പീഡിപ്പിച്ചു എന്ന് പറയുന്നത്.

13

ആലങ്കാരികമായി കാല്പനികവല്‍ക്കരിച്ചു പറയും പെണ്‍കുട്ടിക്ക് രക്ഷപ്പെടാനായില്ല. കോടതിയും ചോദിച്ച ഒരു കാര്യമാണ്. ഒന്നരമാസം വിജയ് ബാബുവിന്റെ കേസില്‍ ബഹുമാനപ്പെട്ട ഹൈക്കോടതി ചോദിച്ചു, ഒരു ഒന്നര മാസം യാതൊരു ബന്ധത്തില്‍ പരസ്പരം ബന്ധപ്പെടുമ്പോള്‍ മെസ്സേജ് അയക്കുമ്പോള്‍ ഒന്നും റേപ്പിന്റെ ലാഞ്ചന പോലുമില്ല. തനിക്ക് സിനിമ അവസരം കിട്ടിയില്ല എന്ന് പറയുമ്പോള്‍ റേപ്പ് അലീഗേഷന്‍ ചെയ്യുന്നതില്‍ എന്താണ് അര്‍ത്ഥം.

14

ഇത് സ്ത്രീവിരുദ്ധം കൂടിയാണ് നിങ്ങള്‍ തിരിച്ചറിയണം. കാര്യം നാളെ ജനുവിന്‍ കേസ് ഓഫ് റേപ്പ് വരുമ്പോള്‍ ആള്‍ക്കാര്‍ സംശയത്തോടെ നോക്കൂ. ജനുവിന്‍ മീറ്റുകള്‍ വരുമ്പോള്‍ സംശയത്തോടെ നോക്കൂ. ദിലീപിന്റെ കാര്യത്തില്‍ അത് ഒരുപക്ഷേ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാം. പക്ഷേ ഞാന്‍ വളരെ വിനയത്തോടെ ചോദിച്ചോട്ടെ ദിലീപിനെ കേസില്‍ ഏറ്റവും സ്ത്രീ വിരുദ്ധമായ സമീപനം അല്ലേ കാവ്യാമാധവനെ ആക്രമിക്കുന്നതിലൂടെ ഉണ്ടായത്.

15

കാവ്യാ മാധവനാണ് മാഡം കാവ്യാമാധവന്റെ അമ്മ ഇതില്‍ ഇന്‍വോള്വ്ഡ് ആണ്. ഇത്രയും പ്രായമായ സ്ത്രീ ഇതില്‍ ഇന്‍വോള്‍വ്ഡ് ആണ്. ഇപ്പോള്‍ ജഡ്ജി ഹണി വര്‍ഗീസിനെ ആക്രമിക്കുന്നതില്‍ എന്തെങ്കിലും മയമുണ്ടോ. സ്ത്രീപക്ഷം എന്ന് പറയുന്ന ആള്‍ക്കാര്‍ എന്റെ 12 വയസുള്ള മകളെ ഒഴിച്ച് എല്ലാവരേയും ആക്രമിക്കുന്നു എന്ന് ഹണി വര്‍ഗീസ് പറയുന്നു. ദിലീപിനെതിരെ തെളിവുകളൊന്നുമില്ല എന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. പക്ഷെ അദ്ദേഹത്തിനെ മോശക്കാരനാക്കണം.

എല്ലാ വെല്ലുവിളികളേയും ഇങ്ങനെ പുഞ്ചിരിയോടെ നേരിടൂ മഞ്ജൂ..; വീണ്ടും വൈറല്‍ ചിത്രങ്ങള്‍

English summary
Rahul Easwar demand men commission in all kerala men association's protest march
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X