Get Updates
Get notified of breaking news, exclusive insights, and must-see stories!

'വ്യാജ കേസ് കൊടുക്കുന്നതിന്റെ വേദന എന്താണെന്ന് ഹണി റോസും അറിയണം'; പുതിയ നീക്കവുമായി രാഹുൽ ഈശ്വർ

കോഴിക്കോട്: നടി ഹണി റോസിനെതിരെ മാനനഷ്ടത്തിന് വക്കീൽ നോ‍ട്ടീസ് അയക്കുമെന്ന് രാഹുൽ ഈശ്വർ. വ്യാജ കേസ് കൊടുക്കുന്നതിന്റെ വേദന എന്താണെന്ന് ഹണി റോസും അറിയണമെന്നും കേസുമായി ഏതറ്റം വരെയും പോകുമെന്നും തനിക്ക് വേണ്ടി താൻ തന്നെ വാദിക്കുമെന്നും രാഹുൽ ഈശ്വർ കോഴിക്കോട്ട് പറഞ്ഞു.

ഹണി റോസ് എനിക്ക് എതിരെ പരാതി നൽകിയിട്ടുണ്ട്. ഞാൻ‌ ചാനലിൽ ഇരുന്ന് പറഞ്ഞ കാര്യങ്ങൾ എങ്ങനെയാണ് കേസ് എടുക്കാനുള്ള കാര്യങ്ങളാകുന്നത്, രാഹുൽ ഈശ്വർ‌ ചോദിച്ചുയ പുരുഷന്മാർക്കെതിരെ കേസ് കൊടുക്കണമെന്നാണ് ചിലർ കരുതുന്നത്. പുരുഷന്മാരുടെ പ്രശ്നങ്ങളും മാധ്യമങ്ങൾ കൊടുക്കാൻ തയ്യാറാകണം. പുരുഷന്മാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പുരുഷ കമ്മീഷൻ വേണമെന്നും രാഹുൽ പറഞ്ഞു.

Hoeny

സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന നടിയുടെ പരാതിയിലാണ് രാഹുൽ ഈശ്വറിനെതിരെ പോലീസ് കേസെടുത്തത്. നടി വ്യാഴാഴ്ച നൽകിയ പുതിയ പരാതിയിലാണ് എറണാകുശം സെൻട്രൽ പോലീസ് കേസെടുത്തത്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. നേരത്തെ ഹണി റോസ് നൽകിയ പരാതിയിൽ കേസ് എടുത്തിരുന്നില്ല.

ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുക്കയും ബോബി അറസ്റ്റിലാവുകും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഹണി റോസിനെതിരെ രാഹുൽ ഈശ്വർ വിവാദ പാരമർശങ്ങൾ നടത്തിയിരുന്നു. സംഭവത്തിന് പിന്നാലെയാണ് രാഹുൽ മോശം പരാമർശങ്ങൾ നടത്തിയെന്ന് പറഞ്ഞ് നടി പരാതി നൽകിയത്. പിന്നാലെ രാഹുൽ ഈശ്വർ‌ മുൻ കൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിട്ടില്ലെന്നും പ്രാഥമിക പരിശോധന പൂർത്തിയാക്കി വരികയാണെന്നും പോലീസ് അറിയിച്ചിരുന്നു. നടിയുടെ വസ്ത്രധാരണത്തെക്കുറിച്ച് ഉൾപ്പെടെ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ താൻ ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നും വസ്ത്ര ധാരണത്തിൽ ഉപദേശം നൽകുക മാത്രമാണ് ചെയ്തെന്നും ആണ് രാഹുൽ ഈശ്വർ പറഞ്ഞത്.

തുടർന്ന് രാഹുൽ ഈശ്വറിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുകയാണെങ്കിൽ മുൻകൂർ നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുകയാണെങ്കിൽ അതിന് 2 ആഴ്ച മുൻപ് നോ‍ട്ടീസ് നൽകണം എന്നായിരുന്നു കോടതിയുടെ നിർദ്ദേശം.
ഇതിന് പിന്നാലെയാണ് നടി രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി നൽകിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+