Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുസ്ലീങ്ങളാണ് കേരളത്തിൽ കൂടുതൽ ജനിക്കുന്നത്;മലപ്പുറത്തല്ല,ഹിന്ദുക്കൾ ബുദ്ധിമുട്ടുന്നത് ഈ ജില്ലയിൽ;രാഹുൽ ഈശ്വർ

കേരളത്തിൽ ഹിന്ദു ജനസംഖ്യ അപകടകരമാംവിധം കുറഞ്ഞ് കൊണ്ടിരിക്കുകയാണെന്ന് രാഹുൽ ഈശ്വർ. മുസ്ലീങ്ങളുടെ ജനസംഖ്യ വളരെ സാധാരണമാണ്. അതേസമയം ക്രിസത്യാനികളും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'ഞാൻ പാട്രിയാർക്കൽ കുടുംബ രീതിയുടെ വിക്ടിം ഒന്നുമല്ല. ഓരോ രീതികൾക്കും ചരിത്രത്തിൽ ഓരോ കോൺടെസ്റ്റുകൾ ഉണ്ട്. തിരുവിതാംകൂർ രാജവംശവും നായർ കുടുംബങ്ങളുമെല്ലാം സഹോദരിമാരുടെ മക്കൾക്കാണ് പ്രാധാന്യം നൽകുന്നത്. അതിനർത്ഥം ആളുങ്ങളോടെല്ലാം ദോഷം ചെയ്യുന്നുവെന്നാണോ? കുടുംബത്തെ നിലനിർത്താനുള്ള സംവിധാനങ്ങളായിരുന്നു അതൊക്കെ.

rahule2-1759298975 jpg -Properties

നമ്മുക്ക് ഇന്ന് പറയാനുള്ളത് കുടുംബ സംവിധാനങ്ങൾ നിലനിൽക്കണം. ഒരാൾക്ക് രണ്ട് കുട്ടികളെങ്കിലും വേണം, പ്രത്യേകിച്ച് ഹിന്ദുക്കൾക്ക്, വിശാല അർത്ഥത്തിലെങ്കിലും എല്ലാവർക്കും 2.1 കുട്ടികളെങ്കിലും വേണം. ഇത് യുഎന്നിന്റെ കണക്കാണ്. ഒരു സമൂഹം അല്ലെങ്കിൽ ഒരു ജനത അതുപോലെ നിലനിൽക്കാൻ ഈ കണക്കിൽ കുട്ടികൾ ജനിക്കണം.

എന്നാൽ ഹിന്ദുക്കൾക്ക് അത് 1.3 മാത്രമാണ് കേരളത്തിൽ .ക്രിസ്ത്യാനികൾക്ക് അത് 1.6 ആണ്. മുസ്ലീങ്ങൾക്ക് അത് 2.3-2.5 ആണ്. അതൊട്ടും അധികമല്ല, നോർമലും ഒകെയുമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കൾ ബുദ്ധിമുട്ട് അനുഭവിക്കുന്ന ജില്ലയുണ്ട്, അത് മലപ്പുറമല്ല, പത്തനംതിട്ടയാണ്.പത്തനംതിട്ട ഓരോ വർഷവും കാട് കേറുകയാണ്. കുമ്പനാട് ഒരുപ്രേത നഗരമായി മാറുകയാണ്. സ്കൂളുകൾ , ബാങ്കുകൾ, ആശുപത്രികൾ എല്ലാം അടക്കുകയാണ്. ജനസംഖ്യപരമായ കൊഴിഞ്ഞ് പോക്കാണ് നടക്കുന്നത്. പത്തനംതിട്ട കാട് കേറുകയാണ്. ഇങ്ങനെയൊക്കെ പോയാൽ 60-70 വർഷങ്ങൾ കഴിഞ്ഞാൽ അയ്യപ്പനും കാടും മാത്രമേ കാണൂ.

നമ്മുക്ക് പോപ്പുലേഷൻ സ്റ്റെബിലിറ്റി വേണം. തീവ്രവലതുപക്ഷക്കാർ മുസ്ലീങ്ങളുടെ ജനസംഖ്യ കൂടുതലാണെന്ന തെറ്റിധാരണയിൽ ഇരിക്കുകയാണ്, അല്ല. മുസ്ലീം ജനസംഖ്യ നോർമലും ഹിന്ദുക്കളുടെ ജനസംഖ്യ അപകടകരമാംവിധം കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇതിൽ തന്നെ സവർണ ഹിന്ദുക്കളുടെ നായൻമാരുടേയും നമ്പൂതിരിമാരുടേയും ജനസംഖ്യ 1.3 ആണ്. ക്രിസ്ത്യാനികളുടെ 1.6 ആണെന്നതിനാലാണ് അവരിതൊക്കെ മനസിൽ വെച്ച് ക്രിസംഘിത്തരം പറഞ്ഞ് മുസ്ലീങ്ങൾ ലൗ ജിഹാദും തുപ്പൽ ജിഹാദുമൊക്കെ നടത്തി കൊണ്ടുവരുന്നുവെന്ന് പറയുന്ന റൈറ്റ് വിങ്ങിന്റെ ഒപ്പം നിൽക്കുന്നത്. യഥാർത്ഥത്തിൽ ക്രിസ്ത്യാനികളുടെ പ്രശ്നം 50 വർഷം മുൻപ് ക്രിസ്ത്യാനികൾ 21 ശതമാനവും മുസ്ലീങ്ങൾ 17 ശതമാനവുമായിരുന്നു. എന്നാൽ ഇന്ന് ക്രിസ്ത്യാനികൾ പതിനേഴര ശതമാനവും മുസ്ലീങ്ങൾ 27 ശതമാനവുമായി.

ക്രിസ്ത്യാനികളുടെ ജനസംഖ്യ തകർച്ച അപകടകരമാംവിധം ആണ്, 1.6 ആണത്. അത് ശരിയാക്കണം. ഹിന്ദുക്കൾക്ക് കുറച്ചൂടെ പ്രശ്നമാണ്, 1.3. ഈഴവ സമുദായത്തിനാണ് കൂടുതൽ 1.9 ആണത്. രാഹുൽ ഈശ്വറിന്റെ കണക്കല്ല ഇത്.സർക്കാർ കണക്കാണ്.

കേരളത്തിൽ ഒരു കോടി മുസ്ലീങ്ങളും ഒരു കോടി 80 ലക്ഷം ഹിന്ദുക്കളും ഉണ്ട്. കഴിഞ്ഞ രണ്ട് വർഷമായി കേരളത്തിൽ ഏറ്റവും കൂടുതൽ ജനിക്കുന്നത് മുസ്ലീം കുട്ടികളാണ്. അത് പക്ഷെ മുസ്ലീം കുട്ടികൾ കൂടുന്നത് കൊണ്ടല്ല, ഹിന്ദു കുട്ടികൾ കുറയുന്നത് കൊണ്ടാണ്. കണക്കെടുത്ത് പറഞ്ഞാൽ കേരളത്തിൽ ഒരു വർഷം 80,000 -1 ലക്ഷം ഹിന്ദു കുട്ടികൾ ജനിക്കുന്നത് കുറവാണ്.

എനിക്ക് കുഞ്ഞുണ്ടായപ്പോഴാണ് ഞാൻ ഈ കണക്കൊക്കെ അറിയുന്നത്. നമ്മുക്കൊരു 2 -2.1 റേറ്റ് വേണം. ഇതൊക്കെ തന്നെയാണ് ആർഎസ്എസ് സംഘചാലക് ഇതിനിടെ പറഞ്ഞത്. ആർഎസ്എസ് പറയുന്ന നല്ല കാര്യങ്ങൾ നമ്മുക്ക് അംഗീകരിക്കാം. മുസ്ലീം വിരോധവും ക്രിസ്ത്യൻ വിരോധവും പറഞ്ഞാൽ എതിർക്കാം. ഈ ബാലൻസ് ആളുകൾക്ക് ഇല്ല' രാഹുൽ ഈശ്വർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+