കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"തല്ലുകൊള്ളേണ്ടേങ്കില്‍ കേരളത്തിലോട്ട് വരരുത്" തൃപ്തി ദേശായിക്ക് മുന്നറിയിപ്പുമായി പിസി ജോര്‍ജ്ജ്

  • By Aami Madhu
Google Oneindia Malayalam News

ശബരിമല വിഷയത്തില്‍ സമവായം ഉണ്ടാക്കാന്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടതോടെ ശനിയാഴ്ച നട തുറക്കാനിരിക്കെ മലയില്‍ എത്തുന്ന യുവതികളെ തടയുമെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഈശ്വര്‍. യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് സുപ്രീം കോടതി വിധി നടപ്പാക്കുക മാത്രമേ മാര്‍ഗമുള്ളൂ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

ഇതോടെയാണ് എന്തൊക്കെ സംഭവിച്ചാലും യുവതികളെ തടയുമെന്ന് രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് ലൈവില്‍ എത്തി വ്യക്തമാക്കിയത്. രാഹുല്‍ ഈശ്വറിനൊപ്പം ലൈവില്‍ എംഎല്‍എ പിസി ജോര്‍ജ്ജും മുന്നറിയിപ്പ് നല്‍കി. തല്ലുക്കൊള്ളാനായി ഒരു സ്ത്രീയും മലയിലേക്ക് വരേണ്ടെന്നായിരുന്നു ജോര്‍ജ്ജ് ലൈവില്‍ പറഞ്ഞത്. ഇരുവരുടേയും വാക്കുകളിലേക്ക്

മുഖ്യമന്ത്രി പറഞ്ഞത്

മുഖ്യമന്ത്രി പറഞ്ഞത്

സര്‍ക്കാരിന് ദുര്‍വാശിയില്ലെന്നും മുന്‍വിധിയില്ലെന്നും വിധി നടപ്പാക്കുക മാത്രമേ ലക്ഷ്യമുള്ളൂവെന്നുമായിരുന്നു സര്‍വ്വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. യുവതീ പ്രവേശന വിഷയത്തില്‍ സവകാശം തേടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 ഇറങ്ങിപ്പോയി

ഇറങ്ങിപ്പോയി

എന്നാല്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ പ്രത്യേക ദിവസം എന്ന സാധ്യത സര്‍ക്കാര്‍ പരിശോധിക്കും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം യുവതികളെ പ്രവേശിപ്പിക്കരുതെന്ന ആവശ്യം അംഗീകരിച്ചില്ലെന്ന് ആരോപിച്ച് ബിജെപിയും കോണ്‍ഗ്രസും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

 തൃപ്തി ദേശായി എത്തും

തൃപ്തി ദേശായി എത്തും

വിധി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ശനിയാഴ്ച തന്നെ തൃപ്തി ദേശായിയും സംഘവും മലയില്‍ എത്തുമെന്ന് ഏറെ കുറേ ഉറപ്പായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്ന് മലയില്‍ എത്തുന്നത് മുതല്‍ സംരക്ഷണം നല്‍കണമെന്ന് തൃപ്തിയും സംഘവും ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ക്കായി പ്രത്യേക സുരക്ഷയൊന്നും ഒരുക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാരും പോലീസും വ്യക്തമാക്കിയിരുന്നു.

 ഫേസ്ബുക്ക് ലൈവില്‍

ഫേസ്ബുക്ക് ലൈവില്‍

എന്നാല്‍ തൃപ്തി ദേശായിയെ മാത്രമല്ല ശബരിമല കയറാനിരിക്കുന്ന 800 യുവതികളേയും മല ചവിട്ടിക്കില്ലെന്ന് പിസി ജോര്‍ജ്ജും രാഹുല്‍ ഈശ്വറും ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. ഇരുവരുടേയും വാക്കുകളിലേക്ക് -'ആരാണ് ആ പെണ്ണുമ്പിള്ള, എനിക്കറിയത്തില്ല, മഹാരാഷ്ട്രയാണ് കേരളം എന്നോര്‍ത്ത് ഇങ്ങോട്ട് വരേണ്ടെന്ന് ആ പെണ്ണുമ്പിള്ളയോട് പറയണം.

 വല്ല ഓളവുമുണ്ടോ?

വല്ല ഓളവുമുണ്ടോ?

36 വയസുണ്ടല്ലോ, മുഖ്യമന്ത്രി തോളേ കേറ്റി ചുമന്ന് ഭക്ഷണം വാങ്ങിക്കൊടുക്കണം, കാറില്‍ കേറ്റണം, തിരുച്ച് വണ്ടീല്‍ കയറ്റി വീട്ടില്‍ കൊണ്ടു വിടണം എന്നാക്കെയാണ് തൃപ്തി ദേശായി പറയുന്നത്. അതിന്‍റെ തലയ്ക്ക് വല്ല ഓളവുമുണ്ടോ?

 വന്നേക്കരുത്

വന്നേക്കരുത്

മുഖ്യമന്ത്രിയെന്തിനാണ് ഇവര്‍ക്കൊക്കെ വേണ്ടി നില്‍ക്കുന്നത് എന്നോര്‍ക്കുമ്പോളാണ് തമാശ തോന്നുന്നത്. ആരോഗ്യം വേണമെങ്കില്‍ വീട്ടില്‍ കുത്തി ഇരിക്കുന്നതാണ് നല്ലത്. ഇടിയും തൊഴിയും വാങ്ങാനായി വന്നേക്കരുത്.

 തടയാന്‍ കഴിയില്ല

തടയാന്‍ കഴിയില്ല

കഴിഞ്ഞ തവണ പമ്പയില്‍ വെച്ച് ഒരു മാധ്യമ സുഹൃത്തായ പെണ്‍കുട്ടിക്ക് നേരെ ആക്രമം ഉണ്ടായി. വിശ്വാസി എന്ന് പറഞ്ഞ് വികാരം കൊണ്ട് വരു്നനരെ തടയാന്‍ കഴിയില്ല. അതോണ്ട് ഇങ്ങോട്ടേക്ക് വരേണ്ടെ്ന് പറയാനാണ് എനിക്കുള്ളത്' ജോര്‍ജ്ജ് പറഞ്ഞു.

 തടയും

തടയും

അതേസമയം കവിതാ കോശിയാണെങ്കിലും തൃപ്തി ദേശായി ആണെങ്കിലും ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ തടയുമെന്ന് രാഹുല്‍ ഈശ്വര്‍ ആവര്‍ത്തിച്ചു. എന്തൊക്കെ സംഭവിച്ചാലും സ്ത്രീകളെ കയറ്റില്ല. ഇനിയും വിശ്വാസികളെ അണി നിരത്തി പ്രതിരോധിക്കും. വരുന്ന 66 ദിവസം ശബരിമലയില്‍ സ്ത്രീകളെ കയറ്റാതിരിക്കാന്‍ കാവല്‍ നില്‍ക്കും. കോണ്‍ഗ്രസും ബിജെപിയുമടക്കമുള്ള പാര്‍ട്ടികള്‍ ഒപ്പമുണ്ട്.

 പ്രതിരോധ കോട്ട

പ്രതിരോധ കോട്ട

അതുകൊണ്ട് ഉറപ്പിച്ച് പറയട്ടെ തങ്ങളുടെയൊക്കെ നെഞ്ചില്‍ ചവിട്ടി കൊണ്ട് മാത്രമേ അവര്‍ക്കൊക്കെ മല ചവിട്ടാന്‍ കഴിയൂ. തൃപ്തി ദേശായി ഉള്‍പ്പെടെ മലകയറാനിരിക്കുന്ന 800 പേരും വിശ്വാസികള്‍ അല്ല. വിശ്വാസികള്‍ ആണെങ്കില്‍ അവര്‍ക്ക് ഒരിക്കലും മലകയറാന്‍ ആകില്ല. മഹിഷകളെ തടഞ്ഞ് നിര്‍ത്താന്‍ നവംബര്‍ പതിനഞ്ച് മുതല്‍ മലയില്‍ പ്രതിരോധ കോട്ട തീര്‍ക്കണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് ലൈവ്

English summary
rahul eeswar and pc george about sabarimala women entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X