കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി കോഴിക്കോട്ടേക്ക്; ഒരു ലക്ഷം പ്രവര്‍ത്തകരെ അണിനിരത്താന്‍ കോണ്‍ഗ്രസ്, ആറ് ജില്ലക്കാര്‍

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ ഗാന്ധി കോഴിക്കോട്ടേക്ക് | Oneindia Malayalam

കോഴിക്കോട്: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്. പാര്‍ട്ടിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം നല്‍കാനാണ് രാഹുലിന്റെ വരവ്. പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ കേരളത്തിലെ പരിപാടികള്‍ രാഹുല്‍ ഗാന്ധി അവസാനിപ്പിക്കുമെന്നാണ് സൂചന. ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള നിര്‍ണയാകമായ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുള്ളതിനാലാണിത്.

അടുത്ത വ്യാഴ്ചയാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുക. ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അതേസമയം, അദ്ദേഹത്തിന്റെ വയനാട് സന്ദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തി. സുരക്ഷാ കാരണങ്ങളാലാണ് വിലക്കേര്‍പ്പെടുത്തിയതെന്നും മറ്റു പരിപാടികളില്‍ മാറ്റമുണ്ടാകില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.....

കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണും

കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണും

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ബന്ധുക്കളെ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. കണ്ണൂരില്‍ കൊല്ലപ്പെട്ട ഷുഹൈബ്, കാസര്‍ഗോട്ട് പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാല്‍, കൃപേഷ് എന്നിവരുടെ ബന്ധുക്കളെയാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുക.

 യാത്ര ഇങ്ങനെ

യാത്ര ഇങ്ങനെ

കണ്ണൂര്‍ വിമാനത്താവളം വഴിയാണ് രാഹുല്‍ ഗാന്ധി എത്തുക. ഷുഹൈബിന്റെ കുടുംബം വിമാനത്താവളത്തില്‍ എത്തും. അവിടെ വച്ചാണ് കുടുംബവുമായി ചര്‍ച്ച നടത്തുക. ശേഷം പെരിയയില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ വീടുകളിലേക്ക് പോകും.

ഒരു ലക്ഷം പ്രവര്‍ത്തകര്‍

ഒരു ലക്ഷം പ്രവര്‍ത്തകര്‍

വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് കൂറ്റന്‍ പരിപാടിയാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരു ലക്ഷം പ്രവര്‍ത്തകരെ അണിനിരത്തുമെന്നാണ് നേതാക്കള്‍ പറയുന്നത്. ആറ് ജില്ലകളില്‍ നിന്നുള്ളവരുടെ സാന്നിധ്യം പരിപാടിയില്‍ ഉറപ്പാക്കും.

വയനാട് യാത്ര വിലക്കി

വയനാട് യാത്ര വിലക്കി

അതേസമയം, പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ വസന്തകുമാറിന്റെ വയനാട്ടിലെ വീട് സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് അനുമതി നല്‍കിയില്ല. മാവോവാദി ഭീഷണി നിലനില്‍ക്കുന്നതിനാലാണിത്. സുരക്ഷ കണക്കിലെടുത്താണ് എസ്പിജി ഉദ്യോഗസ്ഥരുടെ തീരുമാനം.

 യോഗത്തിന്റെ വിലയിരുത്തല്‍

യോഗത്തിന്റെ വിലയിരുത്തല്‍

രാഹുലിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി എസ്പിജി പ്രത്യേക യോഗം ചേര്‍ന്നു. സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി. അടുത്തിടെ മാവോവാദികളും പോലീസും ഏറ്റുമുട്ടലില്‍ ജലീല്‍ എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. മാവോവാദികള്‍ ഇതിന് പ്രതികാരം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് രാഹുലിന്റെ സന്ദര്‍ശനം വിലക്കിയത്.

അന്നേ ഗാന്ധിജി പറഞ്ഞു, കോണ്‍ഗ്രസ് പിരിച്ചുവിടാന്‍; കോണ്‍ഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ച് മോദിഅന്നേ ഗാന്ധിജി പറഞ്ഞു, കോണ്‍ഗ്രസ് പിരിച്ചുവിടാന്‍; കോണ്‍ഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ച് മോദി

ബിജെപി തകര്‍ന്നടിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്; മൂന്ന് ശക്തികള്‍ മോദിക്കെതിരെ, അനുകൂല ഘടകങ്ങള്‍ രണ്ട്ബിജെപി തകര്‍ന്നടിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്; മൂന്ന് ശക്തികള്‍ മോദിക്കെതിരെ, അനുകൂല ഘടകങ്ങള്‍ രണ്ട്

English summary
Rahul Gadhi Kozhikode Visit: Congress Planned Huge rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X