• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒന്നല്ല 4 പേര്‍... മുരളീധരന് എളുപ്പമല്ല യുഡിഎഫ് കണ്‍വീനര്‍ പദം, മലബാറില്‍ നിന്നും പരിഗണിക്കുമോ?

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തിനായുള്ള പോര് കനക്കുന്നു. ഹൈക്കമാന്‍ഡിന്റെയും രാഹുല്‍ ഗാന്ധിയുടെയും മനസ്സില്‍ എന്താണ് ഉള്ളതെന്ന് അറിയാത്ത സാഹചര്യമാണ് ഗ്രൂപ്പ് നേതാക്കള്‍ക്കുള്ളത്. എന്നാലും ഈ സ്ഥാനത്തേക്ക് ഗ്രൂപ്പ് നേതാക്കളും മത്സരിക്കുന്നുണ്ട്. എ ഗ്രൂപ്പിന് കണ്‍വീനര്‍ സ്ഥാനത്തിനായി ആഗ്രഹമുണ്ട്. ഇപ്പോള്‍ തന്നെ ഗ്രൂപ്പ് ഫോര്‍മുല തെറ്റിയ സാഹചര്യത്തില്‍ കെ മുരളീധരന്‍ കൂടി വന്നാല്‍ അത് കോണ്‍ഗ്രസില്‍ പിന്തുടര്‍ന്ന് പോന്നിരുന്ന രീതി ഇല്ലാതാവും. നാല് പേരുകള്‍ തമ്മിലാണ് ഇപ്പോള്‍ പോര്. വിശദ വിവരങ്ങളിലേക്ക്....

pic1

ഗ്രൂപ്പ് നേതാക്കള്‍ കണ്‍വീനര്‍ പദവിയില്‍ നോട്ടമിട്ടാണ് നില്‍ക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേരാണ് എ ഗ്രൂപ്പ് ഉയര്‍ത്തി കാണിക്കുന്നത്. തിരുവഞ്ചൂരിനെ പിന്തുണയ്ക്കാന്‍ കാരണവുമുണ്ട്. നേരത്തെ എ ഗ്രൂപ്പില്‍ സമവായമില്ലാതെ വന്നത് കൊണ്ടാണ് പ്രതിപക്ഷ നേതൃസ്ഥാനം അവര്‍ക്ക് നഷ്ടമാക്കിയത്. അന്ന് തിരുവഞ്ചൂരിന് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ എ ഗ്രൂപ്പില്‍ അന്ന് തിരുവഞ്ചൂരിന് പിന്തുണ ലഭിച്ചില്ല. ഇത്തവണ പക്ഷേ തിരുവഞ്ചൂരിനെ തന്നെ പിന്തുണയ്ക്കാനാണ് എ ഗ്രൂപ്പിന്റെ താല്‍പര്യം

pic2

കെ മുരളീധരനാണ് ഇപ്പോഴും വന്‍ സാധ്യത. മുരളീധരന്‍ വരുന്നതോടെ വിഡി സതീശന്‍-കെ സുധാകരന്‍ സഖ്യത്തിനൊപ്പം അദ്ദേഹത്തിന് ചേരാം. അത് ഗ്രൂപ്പില്ലാത്ത എന്നാല്‍ ഗ്രൂപ്പുകളെ നേരിടാന്‍ അറിയുന്നവരുടെ പുതിയൊരു കൂട്ടുകെട്ടിന് കോണ്‍ഗ്രസില്‍ തുടക്കമിടും. ഇപ്പോള്‍ തന്നെ ഐ ഗ്രൂപ്പിലുള്ള പലരും സുധാകര പക്ഷത്തേക്ക് മാറിയിരിക്കുകയാണ്. സുധാകരന് ഗ്രൂപ്പില്ലെങ്കിലും അധികാരത്തിന് ചുറ്റും കറങ്ങുന്ന രീതി നേതാക്കള്‍ തുടരുകയാണ്. മുരളീധരന്‍ കൂടി വരുന്നതോടെ എ ഗ്രൂപ്പും ഐ ഗ്രൂപ്പും തീര്‍ത്തും നിഷ്ടപ്രഭമായി പോകാനാണ് സാധ്യത.

pic3

അപ്രതീക്ഷിതമായി ഇടംപിടിച്ച പേര് എംകെ രാഘവന്റേതാണ്. ഇതിന് പ്രത്യേക കാരണമുണ്ട്. മലബാറില്‍ നിന്നൊരു നേതാവ് യുഡിഎഫിനെ നയിക്കാനായി എത്തണമെന്നാണ് ആവശ്യം. അത് കോണ്‍ഗ്രസില്‍ നിന്ന് തന്നെ വേണം. നിലവില്‍ തുടര്‍ച്ചയായി മൂന്ന് തവണ രാഘവന്‍ കോഴിക്കോട് നിന്ന് മത്സരിച്ച് വിജയിക്കുകയും ചെയ്തു. രാഘവന്‍ നേരത്തെ നേതൃത്വത്തിനെതിരെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് വെല്ലുവിളിയൊക്കെ നടത്തിയിരുന്നു. അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ കൂടിയാണ് ഈ പദവിയിലേക്ക് പരിഗണിക്കുന്നത്. ഗ്രൂപ്പില്ലാത്ത നേതാവ് കൂടിയാണ് രാഘവന്‍.

pic4

നാല് പേരുകളാണ് ഇപ്പോള്‍ സജീവമായി യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി പരിഗണിക്കുന്നത്. കെ മുരളീധരന്‍, എംകെ രാഘവന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെവി തോമസ് എന്നിവരാണ് ആ നേതാക്കള്‍. എന്നാല്‍ രണ്ട് ഗ്രൂപ്പുകളെയും ഇക്കാര്യം അറിയിച്ചിട്ട് പോലുമില്ല. ആരെ നിയമിച്ചാലും അതോടെ ഗ്രൂപ്പുകളുടെ അന്ത്യമുണ്ടാവണമെന്ന വാശിയിലാണ് രാഹുല്‍ ഗാന്ധി. മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചതും ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ എന്തിനേറെ പറയുന്നു കെ സുധാകരന്‍ പോലും അറിഞ്ഞിരുന്നില്ല.

pic5

തിരുവഞ്ചൂര്‍ താന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്കില്ലെന്നാണ് പറയുന്നത്. എന്നാല്‍ ഗ്രൂപ്പിനെ നിലനിര്‍ത്താന്‍ ഈ പദവി ആവശ്യമാണെന്ന് എ ഗ്രൂപ്പ് കരുതുന്നുണ്ട്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് എ ഗ്രൂപ്പ്. ഐ ഗ്രൂപ്പ് പക്ഷേ ചിതറി പോയ അവസ്ഥയിലാണ്. രമേശ് ചെന്നിത്തലയ്ക്ക് പൂര്‍ണ പിന്തുണയും ഗ്രൂപ്പില്‍ നിന്നില്ല. അതുകൊണ്ട് കണ്‍വീനര്‍ സ്ഥാനം നോട്ടമിടുന്നില്ല. പക്ഷേ രാഹുല്‍ ഹസനെ മാറ്റണമെന്ന നിലപാടിലാണ്. തിരുവഞ്ചൂരിനെ വേണ്ടെന്നും അദ്ദേഹത്തിനുണ്ട്.

pic6

കെവി തോമസ് പാര്‍ട്ടിയില്‍ കലാപമുണ്ടാക്കുമെന്ന് ഉറപ്പാണ്. കണ്‍വീനര്‍ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കില്ലെന്ന് ഉറപ്പാണ്. സോണിയാ ഗാന്ധിയുമായി നല്ല ബന്ധമുണ്ട് തോമസിന്. എന്നാല്‍ രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം ഇടഞ്ഞ് നില്‍ക്കുകയാണ്. തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിന് നല്‍കിയ പദവിയില്‍ നിന്നെല്ലാം മാറ്റപ്പെട്ടിരിക്കുകയാണ്. അതില്‍ കടുത്ത അതൃപ്തിയും തോമസിനുണ്ട്. യുഡിഎഫ് കണ്‍വീനര്‍ പദവി കിട്ടിയില്ലെങ്കില്‍ തോമസ് പാര്‍ട്ടി വിടാനുള്ള സാധ്യത ശക്തമാണ്. പിസി ചാക്കോ അദ്ദേഹത്തെ എന്‍സിപിയിലേക്കും ഇടതുമുന്നണിയിലേക്കും സ്വാഗതം ചെയ്തിട്ടുണ്ട്.

pic7

എംഎം ഹസന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറാന്‍ ഒരു താല്‍പര്യവുമില്ല. താന്‍ വളരെ കുറഞ്ഞ കാലം മാത്രമാണ് ആ പദവിയില്‍ ഇരുന്നതെന്നാണ് ഹസന്‍ പറയുന്നത്. എന്നാല്‍ തോല്‍വിയോടെ കാലത്തിന്റെ വാദമൊക്കെ അപ്രസക്തമായെന്നാണ് രാഹുല്‍ മുതിര്‍ന്ന നേതാക്കളെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് അറിയാതെ ഒന്നും തടയാനാവില്ലെന്ന് ഗ്രൂപ്പുകള്‍ പറയുന്നു. കണ്‍വീനറെ നിയമിക്കുമ്പോള്‍ മാത്രം നേതാക്കള്‍ അറിഞ്ഞാല്‍ മതിയെന്നാണ് രാഹുലിന്റെ നിലപാട്. മുരളീധരന്‍ തന്നെ രാഹുലിന്റെ ഫസ്റ്റ് ചോയ്‌സ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
rahul gandhi considering 4 names to udf convenor post, group leaders dont know the list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X