Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിനൊപ്പം സിപിഎമ്മുമുണ്ട്.. വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ മത്സരിക്കുമെന്നും ഗോവിന്ദന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയില്‍ സി പി എമ്മും പ്രതിഷേധിക്കും എന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്ക് വേണ്ടി സി പി എം തെരുവില്‍ പ്രതിഷേധിക്കും എന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത് ചാവേര്‍ സമരമാണ് എന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യ രീതിയില്‍ ആണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തേണ്ടത്. കേരളത്തിലെ കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വ നിലപാടാണ് ഉള്ളത് എന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിക്ക് എതിരായ നടപടിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേയും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റേയും വിമര്‍ശനം ശക്തമല്ല എന്ന നിരീക്ഷണത്തോടായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.

mv govindan and rahul gandhi

രാഹുലിന് എതിരായ കോടതി വിധി അന്തിമമല്ല. തങ്ങള്‍ക്ക് ആരെയും കൈകാര്യം ചെയ്യാന്‍ അധികാരമുണ്ട് എന്ന ബോധപൂര്‍വമായ ഇടപെടലാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരിക്കുന്നത് എന്ന് എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ ശബ്ദം ഇന്ത്യന്‍ പാര്‍ലമെന്റില്‍ കേള്‍ക്കേണ്ടതില്ല എന്ന നിലപാടാണ് ബി ജെ പി സ്വീകരിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാവരും ശക്തമായി പ്രതിഷേധിക്കും എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇ ഡി, സി ബി ഐ പോലുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ നിരന്തരം ആക്രമിക്കുന്ന നടപടിക്ക് പുറമെയാണ് പ്രതിപക്ഷ അംഗങ്ങളെ അയോഗ്യരാക്കുന്നത് എന്ന് നേരത്തെ എം വി ഗോവിന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

അതേസമയം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതോടെ ഒഴിവ് വന്ന് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ നേരിടാന്‍ ഇടതുപക്ഷം സജ്ജമാണ് എന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ഏത് സാഹചര്യത്തിലും തെരഞ്ഞെടുപ്പിന് സി പി എം ഒരുക്കമാണ് എന്നും എന്നാല്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകും എന്ന് കരുതുന്നില്ല എന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ രാഹുല്‍ ഗാന്ധിക്ക് എതിരായ നടപടിയെ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അപലപിച്ചിരുന്നു. മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, വി ശിവന്‍കുട്ടി, പി രാജീവ് എന്നിവരും രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. പി വി അന്‍വര്‍, കെ ടി ജലീല്‍ എന്നീ എം എല്‍ എമാരും സി പി എം നേതാവ് എം സ്വരാജ് എന്നിവരും നടപടിയെ അപലപിച്ചിരുന്നു.

Travel Tips: വേറെങ്ങും പോകേണ്ട കേരളത്തിലുണ്ട് ലോകോത്തര ബീച്ചുകള്‍..

അതിനിടെ തനിക്ക് അയോഗ്യത കല്‍പ്പിച്ച നടപടിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. അതിനിടെ രാജ്യമെമ്പാടും കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്. തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച രാജ്യത്തെ എല്ലാ രാജ്ഭവനിലേക്കും മാര്‍ച്ച് നടത്തും എന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+