Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വന്തമായി വീടില്ലാത്ത രാഹുൽ ഗാന്ധിയുടെ ആസ്തി എത്രയാണ്? വയനാട്ടിൽ സത്യവാങ്മൂലത്തിൽ നൽകിയ ആസ്തി വിവരം ഇങ്ങനെ

സ്വന്തമായി വീടില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പറഞ്ഞത്.

 rahul-gandhi-1677490789.jpg -Pro

വയനാട്: തനിക്ക് 52 വയസായി , ഇപ്പോഴും സ്വന്തമായി വീടില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പറഞ്ഞത്. അലഹബാഗിലെ കുടുംബ വീട് ഞങ്ങളുടേതല്ല, ഞാൻ താമസിക്കുന്നത് 12 തുഗ്ലക് ലെയിനിലെ വീട്ടിലാണ്. എന്നാൽ അത് എന്‍റെതല്ലെന്നും രാഹുൽ പറഞ്ഞു. റായ്പൂരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളന വേദിയിൽ വെച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ.

അതേസമയം രാഹുലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വലിയ പരിഹാസവും ട്രോളുകളുമാണ് ബിജെപി നടത്തുന്നത്. അതിനിടയിൽ രാഹുലിന്റെ ആസ്തി വിവരങ്ങളും ചർച്ചയാകുന്നുണ്ട്.

 രാഹുൽ ഗാന്ധിയുടെ ആസ്തി എത്ര?

രാഹുൽ ഗാന്ധിയുടെ ആസ്തി എത്ര?


എത്രയാണ് യഥാർത്ഥത്തിൽ രാഹുൽ ഗാന്ധിയുടെ ആസ്തി? 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് വേളയിൽ വയനാട്ടിൽ നാമനിർദ്ദേശ പത്രികയോടൊപ്പം രാഹുൽ ഗാന്ധി സമർപ്പിച്ച സ്വത്ത് വിവരങ്ങൾ ഇങ്ങനെയാണ്- സമ്പാദ്യം 5 കോടി 80 ലക്ഷം രൂപയാണെന്നാണ് സത്യവാങ്മൂലത്തിൽ രാഹുൽ പറയുന്നത്. അതേസമയം നാൽപ്പതിനായിരം രൂപയാണ് കൈവശമുണ്ടായിരുന്നതെന്നും സത്യവാങ്മൂലത്തിൽ അന്ന് വിശദമാക്കിയിരുന്നു.

സ്വർണവും അടക്കമാണ് അഞ്ച് കോടി 80 ലക്ഷം

സ്വർണവും അടക്കമാണ് അഞ്ച് കോടി 80 ലക്ഷം

വിവിധ ബാങ്കുകളിലായി 17.93 ലക്ഷത്തിന്റെ നിക്ഷേപമുണ്ട്. ഓഹരി , ബോണ്ട് തുടങ്ങിയവയിലുള്ള നിക്ഷേപം 5 കോടിയിൽ പരം രൂപയുടേതാണ്. പോസ്റ്റൽ നിക്ഷേപം, ഇൻഷുറൻസ് തുടങ്ങിയവയിലായി 40 ലക്ഷം രൂപയും മൂന്ന് ലക്ഷത്തോളം രൂപയുടെ സ്വർണവും അടക്കമാണ് അഞ്ച് കോടി 80 ലക്ഷം രൂപ.

 സ്ഥാവര ജംഗമ വസ്തുക്കളുടെ ആകെ മൂല്യം

സ്ഥാവര ജംഗമ വസ്തുക്കളുടെ ആകെ മൂല്യം

നിക്ഷേപങ്ങളും ഭൂമിയും കെട്ടിടങ്ങളും അടക്കമുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ ആകെ മൂല്യം 15 കോടി 88 ലക്ഷം രൂപയാണ്. അഞ്ച് വർഷത്തിനിടയിൽ രാഹുൽ ഗാന്ധിയുടെ ആകെ ആസ്തിയിൽ 7 കോടിയോളം രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.2014 ലെ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് 9.4 കോടിയായിരുന്നു രാഹുലിന്റെ ആകെ ആസ്തിയായി കാണിച്ചിരുന്നത്.

72 ലക്ഷം രൂപയുടെ കടബാധ്യത

72 ലക്ഷം രൂപയുടെ കടബാധ്യത


72 ലക്ഷം രൂപയുടെ കടബാധ്യത തനിക്കുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. ഇതിൽ അഞ്ച് ലക്ഷം രൂപ അമ്മയായ സോണിയാ ഗാന്ധിക്ക് നൽകാനുള്ളതാണെന്നാണ് വ്യക്തമാക്കിയിരുന്ന. 2,91,367.00 രൂപ വിലവരുന്ന 333.300 ഗ്രാം സ്വര്‍ണവും കൈവശമുണ്ട്. 2017-18 വർഷത്തെ ആകെ വരുമാനം 1,11,85,570 കോടി രൂപയാണെന്നും തന്റെ പേരിൽ സ്വന്തമായി വാഹനമില്ലെന്നും സത്യവാങ്മൂലത്തിൽ അദ്ദേഹം പറഞ്ഞിരുന്നു

രാഹുലിനും പ്രിയങ്ക ഗാന്ധിക്കും അവകാശമുണ്ട്

രാഹുലിനും പ്രിയങ്ക ഗാന്ധിക്കും അവകാശമുണ്ട്

ദില്ലിയിലെ സുൽത്താൻപൂരിലുള്ള കൃഷിഭൂമിയിൽ രാഹുൽ ഗാന്ധിക്കും സഹോദരി പ്രിയങ്കയ്ക്കും അവകാശമുണ്ട്. ഒരു കോടി 32 ലക്ഷം രൂപ വിപണി വിലയുള്ള ഭൂമിയാണിത്. ഗുരുഗ്രാമിൽ വാണിജ്യാവശ്യത്തിനായുള്ള രണ്ട് കെട്ടിടങ്ങളും രാഹുൽ ഗാന്ധിയുടെ പേരിലുണ്ട്. 8,75,70,000.00 ആണ് ഇതിന്റെ ഇപ്പോഴത്തെ വിലയെന്നപം അദ്ദേഹം വിശദമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+