കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ വീണ്ടും..... യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ മുരളീധരന്‍?

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ വീണ്ടും പുതിയൊരു നീക്കം. ഇത്തവണ യുഡിഎഫിന്റെ കടിഞ്ഞാണ്‍ സ്ഥാനത്താണ് മാറ്റം വരാന്‍ പോകുന്നത്. ബെന്നി ബെഹനാന്‍ തിരിച്ചുവരുമെന്ന് കരുതിയ ഇടത്തേക്ക് കെ മുരളീധരനെ കൊണ്ടുവരാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. ഏറ്റവും അമ്പരിപ്പിക്കുന്ന കാര്യം ഹൈക്കമാന്‍ഡും ഇക്കാര്യത്തില്‍ സജീവമായി ഇടപെട്ടിരിക്കുകയാണ് എന്നതാണ്. അതേസമയം മുരളീധരന്‍ വരുന്നതോടെ സമ്പൂര്‍ണമായും ഗ്രൂപ്പില്‍ നിന്ന് അകന്ന കോണ്‍ഗ്രസിനെയും മുന്നണിയെയും രാഹുല്‍ ഗാന്ധി അവതരിപ്പിക്കാന്‍ പോവുകയാണ്.

pic1

പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ഹൈക്കമാന്‍ഡിനെ ഇഷ്ടപ്രകാരമായിരുന്നു വന്നത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സ്വന്തം ഗ്രൂപ്പുകള്‍ക്കായി ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയോട് ഏറ്റുമുട്ടിയിരുന്നു. രണ്ടിലും ദയനീയമായി തന്നെ ഇവര്‍ തോറ്റു. ഗ്രൂപ്പ് മാനേജര്‍മാരെ ഒന്ന് കൂടി ദുര്‍ബലമാക്കാനാണ് ഹൈക്കമാന്‍ഡ് ഒരുങ്ങുന്നത്. യുഡിഎഫ് കണ്‍വീനര്‍ പദവിയിലും പുതിയമാറ്റം കൊണ്ടുവരും. കെ മുരളീധരന്റെ പേരിനാണ് മുന്‍ഗണന.

pic2

മുരളീധരന്‍ തന്നെ വരണമെന്നതാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. നേതൃത്വം പറഞ്ഞപ്പോള്‍ ഒരു മടിയും കൂടാതെ നേമത്ത് മത്സരിച്ച നേതാവാണ് മുരളീധരന്‍. എല്ലാ പരിമിതകളുണ്ടായിട്ടും നേമത്ത് മുരളീധരന്‍ ഏറ്റവും കൂടുതല്‍ വോട്ട് വര്‍ധിപ്പിച്ചു. കോണ്‍ഗ്രസ് ലക്ഷ്യമിട്ടത് പോലെ ബിജെപിയുടെ അക്കൗണ്ട ക്ലോസ് ചെയ്യാനും സാധിച്ചു. ആ രാഷ്ട്രീയ ലക്ഷ്യം നിറവേറ്റാന്‍ മുരളീധരനാണ് സാധിച്ചിരിക്കുന്നത്. അത്തരമൊരു ധീരതയ്ക്കാണ് രാഹുല്‍ ഇപ്പോള്‍ അര്‍ഹിച്ച അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

pic3

മുസ്ലീം ലീഗിന്റെ മികച്ച പിന്തുണ മുരളീധരനുണ്ട്. അദ്ദേഹത്തിന് ഏറ്റവും സാധ്യത നല്‍കുന്ന വിഷയം ഇതാണ്. നേരത്തെ തിരഞ്ഞെടുപ്പ് സമയത്ത് പ്രചാരണത്തിനായി മുരളിയെ ഇറക്കണമെന്ന് ലീഗായിരുന്നു ആവശ്യപ്പെട്ടത്. യുഡിഎഫ് കണ്‍വീനറായി മുരളീധരന്‍ വരുന്നതിനോട് എതിര്‍പ്പുകളും കോണ്‍ഗ്രസിനില്ല. കേന്ദ്ര നേതൃത്വം അദ്ദേഹത്തെ സമ്മതിക്കാനായി ഒരു ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുരളീധരന്‍ തയ്യാറായില്ലെങ്കില്‍ മാത്രമേ മറ്റേതെങ്കിലും പേരുകള്‍ കോണ്‍ഗ്രസ് പരിഗണിക്കൂ.

pic4

മുരളീധരന്‍ പക്ഷേ ഇതുവരെ സമ്മതം അറിയിച്ചിട്ടില്ല. കോണ്‍ഗ്രസിനെ കരുത്തുറ്റതാക്കാനുള്ള എല്ലാ ശ്രമവും വന്നുവെന്നാണ് രാഹുല്‍ പറയുന്നത്. ഇനി മുന്നണിയെ നിയന്ത്രിക്കുന്ന രീതിയിലേക്ക് കോണ്‍ഗ്രസിനെ മാറ്റുകയാണ് ലക്ഷ്യം. കോണ്‍ഗ്രസില്‍ പുതിയ ഊര്‍ജം കൊണ്ടുവരാന്‍ മുരളീധരന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിന്റെ കേരള ഘടകത്തില്‍ തന്റെ നേതൃത്വത്തിലുള്ള ഒരു പുതിയ ടീമിനാണ് രാഹുല്‍ ഇതോടെ തുടക്കമിട്ടിരുന്നത്. മുരളീധരന്‍ നേരത്തെ തന്നെ രാഹുലുമായി നല്ല അടുപ്പമുള്ള നേതാവാണ്.

pic5

മുരളീധരന് വരുന്നതിന് പിന്നില്‍ രാഹുല്‍ വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കാണുന്നുണ്ട്. കോണ്‍ഗ്രസ് സംസ്ഥാനത്ത് ദുര്‍ബലമാവാന്‍ കാരണം മുന്നണിയില്‍ വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരുന്നതാണ്. പല സീറ്റുകളിലും വോട്ട് ചോര്‍ന്ന് പോയത് കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ മത്സരിക്കാതിരുന്നപ്പോഴാണ്. മലബാര്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ പാര്‍ട്ടി ദുര്‍ബലമായത് ഈ കാരണം കൊണ്ടാണെന്ന് അഭിപ്രായമുണ്ട്. കോണ്‍ഗ്രസിലെ ശക്തനായ ഒരു നേതാവ് വരുന്നതോടെ കോണ്‍ഗ്രസിന്റെ ഉറച്ച ശബ്ദം മുന്നണിയില്‍ കേള്‍ക്കാന്‍ സാധിക്കും. രാഹുലും ഹൈക്കമാന്‍ഡും പ്രതീക്ഷിക്കുന്നതും ഇത് തന്നെയാണ്.

pic6

കെപിസിസി അധ്യക്ഷനായി പ്രവര്‍ത്തിച്ച പരിചയം മുരളീധരനുണ്ട് എന്നതും അനുകൂല ഘടകമാണ്. രാഹുല്‍ ഗാന്ധി പ്രത്യേക താല്‍പര്യമെടുത്തു എന്നാണ് അറിവ്. രാഹുലിന്റെ അഭ്യര്‍ത്ഥനയുണ്ടെങ്കില്‍ മുരളീധരന്‍ പദവി ഏറ്റെടുക്കാനാണ് സാധ്യത. അതാണ് ഹൈക്കമാന്‍ഡിന്റെ ടീം അദ്ദേഹത്തിന്റെ മനസ്സറിയാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. എഐസിസിയുടെ കേരള ചുമതലയുള്ള നേതാവിനെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് മുരളീധരനോടുള്ള വ്യക്തിപരമായ അടുപ്പവും ഇതിന് കാരണമായിട്ടുണ്ട്.

pic7

കെ സുധാകരനും വിഡി സതീശനും ഈ വിഷയത്തില്‍ മുരളീധരനുമായി സംസാരിച്ചേക്കും. ഇരുവരെയും ദില്ലിയലേക്ക് വിളിപ്പിച്ച് കാര്യങ്ങള്‍ സംസാരിക്കാനും രാഹുല്‍ തയ്യാറെടുക്കുന്നുണ്ട്. ഗ്രൂപ്പ് നേതാക്കളായുള്ളവര്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ല എന്നാണ് രാഹുലിന്റെയും നിലപാട്. അതേസമയം മൂന്ന് വര്‍ഷം കഴിഞ്ഞുള്ള പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വമ്പന്‍ നേട്ടമുണ്ടാക്കിയാല്‍ രാഹുലിന്റെ ഈ മാറ്റത്തിന് വലിയ അംഗീകാരം ലഭിക്കും. അല്ലെങ്കില്‍ ഗ്രൂപ്പുകള്‍ വീണ്ടും കോണ്‍ഗ്രസില്‍ പിടിമുറുക്കും.

Recommended Video

cmsvideo
30 ദിവസത്തിനുള്ളില്‍ ഗെലോട്ടിനെ വീഴ്ത്തും, രാഹുലിന് സച്ചിന്റെ മുന്നറിയിപ്പ് | Oneindia Malayalam

English summary
rahul gandhi supports k muraleedharan, he may appointed as udf convenor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X