Get Updates
Get notified of breaking news, exclusive insights, and must-see stories!

റിനി ആന്‍ ജോര്‍ജ് ഡ്രാമ ക്വീന്‍... രാഹുല്‍ റേപ്പ് ചെയ്താണോ ഗര്‍ഭിണിയാക്കിയത്? ലക്ഷ്മി പദ്മയോട് രാഹുല്‍ ഈശ്വര്‍

മാധ്യമപ്രവര്‍ത്തക ലക്ഷ്മി പദ്മയ്‌ക്കെതിരെ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ ലക്ഷ്മി പദ്മ കഴിഞ്ഞ ദിവസം നേരില്‍ പോയി കണ്ടിരുന്നു. ഇതിന് പിന്നാലെ അവര്‍ പങ്ക് വെച്ച ഫേസ്ബുക്ക് പോസ്റ്റിനോട് ചില ചോദ്യങ്ങള്‍ ഉയര്‍ത്തി കൊണ്ടാണ് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഉഭയകക്ഷി സമ്മത പ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെങ്കില്‍ രാഹുല്‍ വേട്ടക്കാരനും പെണ്‍കുട്ടി ഇരയുമാകുന്നത് എങ്ങനെ എന്ന് രാഹുല്‍ ഈശ്വര്‍ ചോദിച്ചു. പെണ്‍കുട്ടി രാഹുലില്‍ നിന്ന് ഗര്‍ഭിണിയായി എന്നതിന് ലക്ഷ്മി പദ്മയുടെ കൈയില്‍ തെളിവുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

Lakshmi Padma

'രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഗര്‍ഭ വാര്‍ത്ത വ്യാജമാണ് എന്ന തരത്തില്‍ വ്യാപകമായി ഒരു ധാരണയുണ്ടാകുന്ന സമയത്താണ് ലക്ഷ്മി പദ്മ അത് അങ്ങനെയല്ല എന്ന ക്ലെയിമുമായി മുന്നോട്ട് വരുന്നത്. ലക്ഷ്മി പദ്മ ഭയങ്കര ക്രെഡിബിലിറ്റിയുള്ള ക്രെഡന്‍ഷ്യല്‍സും റെപ്യൂട്ടേഷനും ക്വാളിറ്റിയുമുള്ള ജേര്‍ണലിസ്റ്റാണ്. അതുകൊണ്ട് തന്നെ അവര്‍ പറയുന്നത് നമുക്കൊന്ന് ശ്രദ്ധിക്കാം. എന്നിട്ട് വളരെ ബഹുമാനപുരസരം ലക്ഷ്മി പദ്മയോട് മൂന്ന് ചോദ്യങ്ങള്‍.

രാഹുല്‍ മാങ്കൂട്ടത്തില്‍ തിരിച്ചുവരാന്‍ ഒരുങ്ങുന്ന ഈ അവസരത്തില്‍ താങ്കളിട്ട ഈ പോസ്റ്റ്, അതായത് ഞാനവളെ കണ്ടു, ആ ഗര്‍ഭിണിയായ കുട്ടിയെ കണ്ടു, അല്ലെങ്കില്‍ ഗര്‍ഭഛിദ്രം നടത്തിയ കുട്ടിയെ കണ്ടു എന്ന് പറഞ്ഞ പോസ്റ്റ് ചെയ്ത താങ്കളോട് ബഹുമാനപുരസരം മൂന്ന് ചോദ്യങ്ങള്‍. വളരെ സെന്‍സിറ്റീവായ വിഷയമാണ്. എല്ലാ ബഹുമാനത്തോടേയും ചോദിക്കുകയാണ്. ലക്ഷ്മി പദ്മാജീ, ഈ പെണ്‍കുട്ടിയുടേയും കൂടി കണ്‍സെന്റോട് കൂടിയല്ലേ അവര്‍ ഫിസിക്കല്‍ റിലേഷനില്‍ ഏര്‍പ്പെട്ടത്.

അങ്ങനെ അല്ലേ ഈ പെണ്‍കുട്ടി ഗര്‍ഭിണി ആയി എന്ന് പറയുന്നതെങ്കില്‍ അത് സംഭവിച്ചത്. ഏതെങ്കിലും ഘട്ടത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ റേപ്പ് ചെയ്യുകയോ ബലാല്‍ക്കാരം ചെയ്യുകയോ നിര്‍ബന്ധിച്ച് എന്തെങ്കിലും കാര്യം ചെയ്യിക്കുകയായിരുന്നോ. ഈ കുട്ടിയുടേയും കണ്‍സെന്റോട് കൂടിയല്ലേ ഇത് സംഭവിച്ചത്. അതിന് ശേഷം ഈ പെണ്‍കുട്ടിയെ മാത്രം എന്തോ വലിയ നിഷ്‌കളങ്കയായ ആകാശത്ത് നിന്ന് വീണ മാലാഖയായും രാഹുല്‍ മാങ്കൂട്ടത്തിലിനെ പഴയ ബാലന്‍ കെ നായരും ഉമ്മറുമായിട്ട് ചിത്രീകരിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്.

ഗര്‍ഭഛിദ്രം നടത്തുകയാണെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ എത്ര ദിവസം നീണ്ടുനില്‍ക്കുന്നു എന്നുള്ളത് നമുക്ക് ധാരാളം ഡോക്ടര്‍മാരോടും മറ്റും ചോദിച്ചാലറിയാം. ഒരാഴ്ച, രണ്ടാഴ്ചയാണ് അതിന്റെ ശാരീരികമായ ആഘാതങ്ങളുണ്ടാകുക. ഈ വാര്‍ത്തകള്‍ തന്നെ വന്നിട്ട് നാലാഴ്ചയില്‍ അധികമായി. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭിണിയാക്കി എന്ന വാര്‍ത്ത ദേശാഭിമാനിയില്‍ വന്നിട്ട് തന്നെ ഏകദേശം നാലാഴ്ചയായി.

ഈ നാലാഴ്ച കൊണ്ട് മുക്തയായില്ലേ ഇതുവരെ. ഇപ്പോഴും ആ ആഘാതമുണ്ട് എന്ന് പറയുന്നത് ആ വ്യക്തിയെ മനപൂര്‍വം വിക്ടിം, ഇര കാര്‍ഡ് എടുക്കാന്‍ വേണ്ടിയല്ലേ. ഭക്ഷണം കഴിക്കുകയോ ഉറങ്ങുകയോ ചെയ്യാത്ത ഒരാളുടെ ശബ്ദത്തില്‍ ഒരു പ്രശ്‌നവും കണ്ടില്ലല്ലോ രാഹുല്‍ മാങ്കൂട്ടത്തിലിനെ കുടുക്കാന്‍ ഒരു ഫോണ്‍ വിളിച്ചതില്‍. ആ ഫോണ്‍ വിളിച്ചതില്‍ വ്യക്തമായി തന്നെ രാഹുലിനെ കുടുക്കാന്‍ ചില കാര്യങ്ങള്‍ പറയിപ്പിക്കുന്നണ്ടല്ലോ.

കൊല്ലും എന്നുള്ള കാര്യങ്ങള്‍ പറയിപ്പിക്കുന്നുണ്ടല്ലോ. അവിടെയൊന്നും ഈ അവശതകള്‍ ഞങ്ങളാരും കണ്ടില്ല. താങ്കളല്ലേ പറഞ്ഞത് അവര്‍ക്കെതിരെ സ്ലട്ട് ഷെയ്മിംഗ് നടക്കുന്നു എന്ന്. അവരുടെ ഐഡന്റിറ്റി വെളിയില്‍ വന്നിട്ടില്ല എന്നിരിക്കെ ആരാണ് അവരെ സ്ലട്ട് ഷെയിം ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അല്ലേ ഈ ഷെയിം ആക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അമ്മയേയും കുടുംബത്തേയും അല്ലേ ഈ സമൂഹം കൊത്തിപ്പറിക്കുന്നത്. ഇതൊന്നും താങ്കള്‍ കാണുന്നില്ലേ.

എന്ത് ഗുരുതര സ്വഭാവമാണ് നിങ്ങള്‍ ഇതില്‍ ആരോപിക്കുന്നത്. ആ പെണ്‍കുട്ടി രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്ന് പ്രെഗ്നന്റ് ആയി എന്നതിന് താങ്കള്‍ക്ക് എന്തെങ്കിലും തെളിവ് തന്നോ എന്നെനിക്കറിയില്ല. വെറുതെ ക്ലെയിം ചെയ്യുന്നതാണോ എന്ന് എനിക്ക അറിയില്ല. അങ്ങനെ പല കേസുകളും ഉണ്ടായിട്ടുണ്ട്. പ്രെഗ്നന്റ് ആണ് എന്ന് പറഞ്ഞിട്ട് പിന്നീട് ഗര്‍ഭഛിദ്രം നടത്തി എന്ന് പറയുകയും ചെയ്യുന്ന നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ട്.

അവസാനം പൊലീസിലും മറ്റും വന്നപ്പോള്‍ താന്‍ പ്രെഗ്നന്റേ ആയിരുന്നില്ല എന്ന് പറയുകയും ചെയ്യുന്ന ധാരാളം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെ 7 വര്‍ഷം ഒരാള്‍ ഇന്ത്യയില്‍ ജയിലില്‍ കിടന്നിട്ടുണ്ട്. ആരാണ് ഈ സോ കോള്‍ഡ് ഇര. കണ്‍സെന്റോട് കൂടി രാഹുല്‍ മാങ്കൂട്ടത്തിലിനോട് ബന്ധപ്പെട്ട പെണ്‍കുട്ടിയല്ലേ. എങ്ങനെയാണ് ഇരയാകുന്നത്. എന്തിനാണ് ഇര അങ്ങനെ നിന്ന് കൊടുക്കുന്നത്.

ലക്ഷ്മി പദ്മയുടെ വ്യക്തിപരമായ അഭിപ്രായത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മാന്യനായ വ്യക്തിയാണ്. ആരാണ് വേട്ടക്കാരന്‍. കണ്‍സെന്റോട് കൂടി ഈ പെണ്‍കുട്ടി പോയെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എങ്ങനെയാണ് വേട്ടക്കാരാനകുന്നത്. അപ്പോള്‍ ഇവളെ എന്ത് വിളിക്കും. ഈ പെണ്‍കുട്ടിയെ എന്ത് വിൡക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ റേപ്പ് ചെയ്തതാണ് എന്ന ക്ലെയിം നിങ്ങള്‍ക്കില്ലല്ലോ.

ഏത് സ്ത്രീകളാണ് ചവിട്ടിമെതിക്കപ്പെട്ടത്. ആ റിനി ആന്‍ ജോര്‍ജ് എന്ന ഡ്രാമ ക്വീനോ. എനിക്ക് അങ്ങനെ ദുരനുഭവം ഒന്നും ഉണ്ടായിട്ടില്ല, അഞ്ച് വര്‍ഷം മുന്‍പ് മെസേജ് അയച്ചു എന്ന് പറഞ്ഞ അവന്തികയോ. ആരാണ് ചവിട്ടി മെതിക്കപ്പെടുന്നത്. ഞങ്ങള്‍ ആണുങ്ങള്‍ക്ക് തലയുയര്‍ത്തി നില്‍ക്കണ്ടേ. നിങ്ങള്‍ സ്ത്രീകളെ ആരും അറിയില്ല. ഈ പെണ്ണ് ആരാണ് എന്ന് ജീവിതകാലം മുഴുവന്‍ ആരും അറിയാന്‍ പോകുന്നില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍ അയാളുടെ, അമ്മ, കുടുംബം, ബന്ധുക്കള്‍. അവര്‍ക്കേറ്റ നാണക്കേട് ആര്‍ക്കും അറിയേണ്ടല്ലോ. ഈ പെണ്‍കുട്ടിയുടെ കണ്‍സെന്റോട് കൂടിയല്ലേ പ്രെഗ്നന്റ് ആയത്. സീമാ ജി നായര്‍ ചോദിച്ചത് പോലെ പെണ്ണിന് അതില്‍ ഉത്തരവാദിത്തമൊന്നുമില്ലേ,' രാഹുല്‍ ഈശ്വര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+