'ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് ജോസഫൈനെ സഹായിച്ചതിനായിരുന്നോ എന്ന് നിശ്ചയമില്ല';പരിഹസിച്ച് രാഹുൽ
തിരുവനന്തപുരം; വ്യാജ ഡോക്ടറേറ്റ് ആരോപണത്തിൽ വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.ഷാഹിദയ്ക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ചത് എം സി ജോസഫൈനെ സാഹായിച്ചതിനായിരുന്നോ എന്ന് നിശ്ചയമില്ലെന്ന് രാഹുല്‍ പരിഹസിച്ചു.'ഷാഹിദാ കമാലിൻ്റെ അവകാശവാദപ്രകാരമാണെങ്കിൽ അവർ ഡി.ലിറ്റ് നേടിയിരിക്കുന്നത് ഇൻ്റർനാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ്, എന്നാൽ അവർ ബിരുദം വാങ്ങി നിൽക്കുന്ന ചിത്രത്തിലെ ഫയലിൻ്റെ മുദ്ര ശ്രദ്ധിച്ചാൽ ആ യൂണിവേഴ്‌സിറ്റി The Open International University for Complementary Medicines എന്ന ശ്രീലങ്ക കേന്ദ്രമായുള്ള സ്ഥാപനമാണെന്ന് മനസിലാക്കാം, ഇതേ പേരിൽ തമിഴ്നാട്ടിലെ ത്രിച്ചിയിൽ ഒരു തട്ടിക്കൂട്ട് സ്ഥാപനവുമുണ്ട്, ഒരു വർഷം മുൻപ് അവിടത്തെ വി.സി എന്ന് സ്വയം അവകാശപ്പെടുന്ന വ്യക്തിയെ പോലീസ് പിടിച്ചിട്ടുമുണ്ട്. അപ്പോൾ ബിരുദം തമിഴ്നാടാണോ?അതോ ശ്രീലങ്കയോ?', ഫേസ്ബുക്കിൽ രാഹുൽ കുറിച്ചു. പോസ്റ്റ് വായിക്കാം

ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് അഥവാ പ്രാഞ്ചി ഡോക്ടറേറ്റ്
വിജ്ഞാനോൽപാദനവും സംവാദാത്മകവുമായ ഇടങ്ങളാണ് യൂണിവേഴ്സിറ്റികളെന്നതാണ് വിവക്ഷ. നമ്മുടെ സംസ്ഥാനത്തും ഇന്ത്യയിലും യൂനിവേഴ്സിറ്റികൾ പൊതുവെ യു.ജി, പി ജി ബിരുദങ്ങൾ നൽകുന്നവയും അത് പോലെ ഗവേഷണ കേന്ദ്രങ്ങളുമാണുള്ളത്. ടെക്നിക്കൽ, കൃഷി, സയൻസ്, സംസ്കാരം, ഭാഷ തുടങ്ങിയവയിലധിഷ്ഠിതമായ ഗവേഷണ കേന്ദ്രങ്ങളും സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളുമുണ്ട്. ഇത് കൂടാതെ സ്വകാര്യ മേഖലയിൽ ഡീംഡ് യൂനിവേഴ്സിറ്റികളും പ്രവർത്തിക്കുന്നുണ്ട് എന്നാൽ എല്ലാ സർവ്വകലാശാലയും യു.ജി.സി മാനദണ്ഡ പ്രകാരമാണ് പ്രവർത്തിക്കുന്നത്.
ഈ യൂണിവേഴ്സിറ്റികൾ ഗവേഷണ ബിരുദത്തിന് പുറമേ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരും അവർ രാഷ്ട്രത്തിനും സമൂഹത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചുമാണ് നൽകിയിട്ടുള്ളത്. കാലിക്കറ്റ് സർവ്വകലാശാല കൊടുത്തിട്ടുള്ള ഡി.ലിറ്റ് ബിരുദത്തിന് അർഹരായിട്ടുള്ള ഏതാനും പേരുകൾ പറയാം, അപ്പോഴറിയാം അതിന്റെ യോഗ്യത എന്തായിരിക്കുമെന്ന് വൈക്കം മുഹമ്മദ് ബഷീർ, സച്ചിൻ ടെണ്ടുൽക്കർ, മമ്മൂട്ടി, മോഹൻലാൽ, യു.എ.ഇ ഭരണാധികാരി ശൈഖ് സായിദ്... ഈ ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ ആർക്കെങ്കിലും അതിനർഹതയില്ല എന്ന് നിങ്ങൾ പറയുമോയെന്നറിയില്ല...
ഷാഹിദ കമാലിന്റെ അവകാശവാദം ശരിവെക്കുകയാണെങ്കിൽ 3 വസ്തുതകൾ ചൂണ്ടിക്കാണിക്കുവാനുണ്ട്..
1. ഷാഹിദാ കമാലിൻ്റെ അവകാശവാദപ്രകാരമാണെങ്കിൽ അവർ ഡി.ലിറ്റ് നേടിയിരിക്കുന്നത് ഇൻ്റർനാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ്, എന്നാൽ അവർ ബിരുദം വാങ്ങി നിൽക്കുന്ന ചിത്രത്തിലെ ഫയലിൻ്റെ മുദ്ര ശ്രദ്ധിച്ചാൽ ആ യൂണിവേഴ്‌സിറ്റി The Open International University for Complementary Medicines എന്ന ശ്രീലങ്ക കേന്ദ്രമായുള്ള സ്ഥാപനമാണെന്ന് മനസിലാക്കാം, ഇതേ പേരിൽ തമിഴ്നാട്ടിലെ ത്രിച്ചിയിൽ ഒരു തട്ടിക്കൂട്ട് സ്ഥാപനവുമുണ്ട്, ഒരു വർഷം മുൻപ് അവിടത്തെ വി.സി എന്ന് സ്വയം അവകാശപ്പെടുന്ന വ്യക്തിയെ പോലീസ് പിടിച്ചിട്ടുമുണ്ട്. അപ്പോൾ ബിരുദം തമിഴ്നാടാണോ?അതോ ശ്രീലങ്കയോ?
2. ഷാഹിദ കമാൽ 2018 ൽ ഫേസ്ബുക്ക് വഴി സ്വയം വെളിപ്പെടുത്തിയത് അവർക്ക് Social commitment & Empowerment of Women എന്ന വിഭാഗത്തിലാണ് "PhD" എന്നാണ്, പിന്നീട് വിവാദമായപ്പോൾ അത് ഡി.ലിറ്റ് എന്ന് തിരുത്തി, P.hD ഒരു അംഗീകൃത ഗൈഡിന്റെ കീഴിൽ കഠിനമായ ഗവേഷണ മുറകളിലൂടെ കടന്ന് പോകുന്ന ഒരു പ്രക്രിയയും ഡി.ലിറ്റ് ഏതെങ്കിലും മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്ക് യൂണിവേഴ്‌സിറ്റി വച്ചുവാഴിച്ചു നൽകുന്നതാണ്, അതിനാകട്ടെ ഒരു പാട് കടമ്പകളുമുണ്ട്, ഒരാൾക്ക് ഡി.ലിറ്റ് അനുവദിക്കണമെങ്കിൽ ആ യൂണിവേഴ്‌സിറ്റിയുടെ Subject Expert Committee അംഗീകരിക്കണം, പിന്നീട് ഈ തീരുമാനം Academic Council, പിന്നീട് സർവകലാശാലയുടെ ഉന്നതാധികാര സമിതിയായ Executive Council, Senate, Syndicate ഇവയിലേതെങ്കിലും സമിതി അംഗീകാരം നൽകണം, അതുകഴിഞ്ഞാൽ ഡി.ലിറ്റ് ഔദ്യോഗികമായി അനുവദിക്കും മാത്രവുമല്ല അപൂർവ്വം പേർക്ക് മാത്രമേ ഡി.ലിറ്റ് അനുവദിക്കാറുമുള്ളൂ, ഇനി ഡി.ലിറ്റ് അല്ല Ph.D ആണെങ്കിൽ അവരുടെ ഗൈഡിൻ്റെ പേര് വെളിപ്പെടുത്തട്ടെ, ഒപ്പം മേൽപറഞ്ഞ വിഷയത്തിൽ എങ്ങനെയാണ് ഒരു മെഡിക്കൽ യൂണിവേഴ്‌സിറ്റി എന്ന് സ്വയം അവകാശപ്പെടുന്ന സ്ഥാപനത്തിൽ നിന്നും Ph.D ലഭിക്കുക?
3. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 18 പ്രകാരം സൈനികവും അക്കാദമികവുമായ സ്ഥാനപ്പേരുകൾ ഒഴികെ മറ്റെല്ലാ സ്ഥാനപ്പേരുകളും നിർത്തിയതാണ്, അങ്ങനെയെങ്കിൽ നടപടിക്രമങ്ങൾ പാലിച്ചു അംഗീകൃത സർവകലാശാലകൾ നൽകുന്ന ഡോക്ടറേറ്റ് സ്ഥാനപ്പേരുകൾ മാത്രമേ പേരിനൊപ്പം ചേർക്കാൻ സാധിക്കുകയുള്ളൂ, അങ്ങനെയാണെങ്കിൽ തട്ടിക്കൂട്ട് സ്ഥാപനം വഴി നേടുന്ന ഡി.ലിറ്റ് സ്ഥാനപ്പേരുകൾ ഉപയോഗിക്കാൻ പാടില്ല
കടലാസ് യൂനിവേഴ്സിറ്റിയിൽ നിന്ന് ഡി.ലിറ്റും, പി.ച്ച് ഡി യും നേടിയിട്ടുള്ളവരുടെ പട്ടിക പരിശോധിച്ചാൽ അവരെല്ലാം പ്രാഞ്ചിമാരായിരുന്നുവെന്ന് പറയേണ്ടി വരും.
നമ്മള് കൊയ്യും വയലെല്ലാം... കണ്ണൂർ പട്ടുവത്തെ വയലുകളിലെ ചില ഞാറു നടൽ കാഴ്ചകൾ
പത്താം ക്ലാസ് പാസ്സാകാതെ സ്വപ്ന സുരേഷിന് ഐ ടി വകുപ്പിന്റെ തലപ്പത്ത് ജോലി നൽകിയതിന്റെ ഖ്യാതി മാറും മുമ്പേയാണ് ഷാഹിദ കമാലിന്റെ ഡി.ലിറ്റ് ചർച്ചയായിരിക്കുന്നത്, അവർക്ക് ഡോക്ടറേറ്റ് നൽകി ആദരിച്ചത് ജോസഫൈനെ സഹിച്ചതിനായിരുന്നോയെന്ന് എന്നും നിശ്ചയമില്ല... എല്ലാം മായയാകുന്ന ലോകത്ത് വനിത കമ്മിഷനംഗം ഈ ഡി.ലിറ്റ് ബിരുദത്തിന് സഹിക്കേണ്ടി വരും...
ബിക്കിനി ലുക്കില്‍ ഹോട്ടായി തൃധ ചൗധരി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications