കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിറ്റക്‌സ് കമ്പനിയില്‍ വീണ്ടും പരിശോധന, പിടി തോമസിന്റെ പരാതി പ്രകാരമെന്ന്

Google Oneindia Malayalam News

കൊച്ചി: കിഴക്കമ്പലത്തെ കിറ്റക്‌സ് കമ്പനിയില്‍ വീണ്ടും പരിശോധന. ഭൂഗര്‍ഭ ജന അതോറിറ്റിയിലെ ഉദ്യോഗസ്ഥരാണ് ഇന്ന് രാവിലെ കിറ്റക്‌സില്‍ പരിശോധന നടത്തിയത്. ഇത് പന്ത്രണ്ടാം തവണയാണ് കിറ്റക്‌സില്‍ പരിശോധന നടക്കുന്നതെന്ന് എംഡി സാബു എം ജേക്കബ് പ്രതികരിച്ചു. പിടി തോമസ് എംഎല്‍എ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന എന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത് എന്നും സാബു എം ജേക്കബ് വ്യക്തമാക്കി.

വ്യവസായ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തില്ലെന്ന് രണ്ടാഴ്ചയ്ക്ക് മുന്‍പ് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞതാണ് അട്ടിമറിക്കപ്പെട്ടത് എന്നും സാബു എം ജേക്കബ് പറഞ്ഞു. സര്‍ക്കാരും മന്ത്രിയും പറയുന്നതൊന്നുമല്ല നടപ്പിലാകുന്നത് എന്നും സാബു എം ജേക്കബ് കുറ്റപ്പെടുത്തി. കിറ്റക്‌സില്‍ തുടര്‍ച്ചയായി പരിശോധനകള്‍ നടത്തുന്നു എന്നാരോപിച്ച് നേരത്തെ സാബു എം ജേക്കബ് രംഗത്ത് വന്നിരുന്നു.

66

Recommended Video

cmsvideo
കിറ്റക്സിന് ഓഹരിവിപണിയിൽ വൻ കുതിച്ചുചാട്ടം..കാരണം കേരളം വിട്ടു | Oneindia Malayalam

വ്യവസായ സൗഹൃദപരമല്ല കേരളം എന്നാരോപിച്ച് 3000 കോടിയുടെ നിക്ഷേപം സംസ്ഥാനത്ത് നിന്ന് കിറ്റക്‌സ് പിന്‍വലിക്കുന്നതായും സാബു എം ജേക്കബ് പ്രഖ്യാപിച്ചു. പിന്നാലെ തെലങ്കാനയും കര്‍ണാടകയും അടക്കമുളള സംസ്ഥാനങ്ങള്‍ കിറ്റക്‌സിനെ സ്വാഗതം ചെയ്ത് മുന്നോട്ട് വന്നിരുന്നു. തെലങ്കാനയില്‍ ആയിരം കോടിയുടെ നിക്ഷേപത്തിനാണ് കിറ്റക്‌സ് നീക്കം. സാബു എം ജേക്കബ് തെലങ്കാനയില്‍ പോയി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു കേരളത്തില്‍ ഒരു രൂപ പോലും മുടക്കാനുളള സാഹചര്യം നിലവിലില്ലെന്നും സംസ്ഥാനത്തെ വ്യവസായങ്ങള്‍ തുടരണമോ എന്ന കാര്യം ആലോചിക്കുമെന്നും സാബു എം ജേക്കബ് പ്രതികരിച്ചിരുന്നു.

English summary
Raid in Kitex office at Kizhakkambalam due to PT Thomas MLAs complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X