കൊച്ചിയിലും തിരുവനന്തപുരത്തും അതിതീവ്ര മഴ, തമ്പാനൂരും കളമശ്ശേരിയിലും വെള്ളക്കെട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും വെള്ളക്കെട്ടും ഗതാഗത തടസ്സവും രൂക്ഷമായിരിക്കുകയാണ്. കാക്കനാട് പടമുകളില്‍ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്ന് കാര്‍ താഴെയുള്ള ചിറയിലേക്ക് മറിഞ്ഞു. വീടിന്റെ മുന്നിലിട്ടിരിക്കുന്ന വാഹനമാണ് മതില്‍ക്കെട്ടും ചിറയും ചുറ്റുമതിലും തകര്‍ത്ത് താഴേക്ക് പതിച്ചത്.
അതേസമയം ഇന്ന് ഉച്ചയോടെ ആരംഭിച്ച മഴ ഇപ്പോഴും ശമനമില്ലാതെ ശക്തമായി പെയ്ത് കൊണ്ടിരിക്കുകയാണ്. ഒരൊറ്റ മഴയില്‍ പരിസരമാകെ വെള്ളക്കെട്ടാകുന്ന സ്ഥിതിയാണ് കാക്കനാട് നിലവിലുള്ളത്. കഴിഞ്ഞ ദിവസം പെയ്ത മഴയിലം ഇവിടെ വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇന്‍ഫോപാര്‍ക്ക് ക്യാമ്പസാകെ ചൊവ്വാഴ്ച്ചത്തെ മഴയിലായിരുന്നു.

കൊച്ചി നഗരത്തില്‍ കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കടകളിലും വീടുകളിലുമെല്ലാം വെള്ളം കയറിയിരിക്കുകയാണ്. കളമശ്ശേരിയില്‍ വീണ്ടും വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. ഇന്നലെ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മഴയില്‍ ഇവിടെ വെള്ളം കയറിയിരുന്നു. ഫയര്‍ഫോഴ്സിന്റെ ബോട്ടുകളില്‍ നിന്ന് ആളുകളെ ഇവിടെ നിന്ന് ഒഴിപ്പിക്കുകയാണ്.
അതേസമയം തിരുവനന്തപുരം നഗരത്തിലും വെള്ളം കയറിയിരിക്കുകയാണ്. നഗരത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറുകളായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ വെള്ളക്കെട്ടാണ് നഗരത്തില്‍ രൂപപ്പെട്ടിരിക്കുന്നത്. നഗരത്തില്‍ ആമയിഴഞ്ചാന്‍ തോട് കരകവിഞ്ഞതോടെയാണ് വിവിധയിടങ്ങളില്‍ വെള്ളം കയറിയത്.
കിഴക്കേകോട്ട, തമ്പാനൂര്‍, ഗൗരീശപട്ടം എന്നിങ്ങനെ നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വീടുകളിലും കടകളില്‍ അടക്കം വെള്ളക്കെട്ടുണ്ടായിരിക്കുകയാണ്. അതേസമയം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്റെ പ്രധാന കവാടത്തിന് മുന്നില്‍ കനത്ത വെള്ളക്കെട്ടില്‍ ഗതാഗത സ്തംഭനമുണ്ടായി.
അതേസമയം തമ്പാനൂര്‍ എസ്എസ് കോവില്‍ റോഡിലും വെള്ളം നിറഞ്ഞിരിക്കുകയാണ്. മണിക്കൂറുകളായി പെയ്ത മഴയില്‍ ആമയിഴഞ്ചാന്‍ തോട് നിറഞ്ഞതോടെ ഗൗരീശപട്ടം, തേക്കൂംമൂട് എന്നിവിടങ്ങളിലും വെള്ളം കയറി. മിക്കയിടത്തും വെള്ളം കയറിയതോടെ ആളുകള്‍ വീടുവിട്ട് പുറത്തിറങ്ങി.
അതേസമയം കാക്കനാട് ഇന്‍ഫോപാര്‍ക്ക് വിസ്മയ, തപസ്യ, വേള്‍ഡ് ട്രേഡ് സെന്റര്‍, ലുലു സൈബര്‍ ടവര്‍ തുടങ്ങിയ ഓഫീസ് സമുച്ചയങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും നിലവില്‍ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. തീരദേശ മേഖലയില്‍ മഴ ശക്തമാകും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറയിപ്പുണ്ട്.
വെള്ളപ്പൊക്ക ഭീതിയെ തുടര്‍ന്ന് പത്തനംതിട്ട തിരുവല്ല താലൂക്കിലെ തിരുമൂലപുരം, കവിയൂര്‍, എന്നിവിടങ്ങളില്‍ ഓരോ ദുരിതാശ്വാസ ക്യാമ്പ് തുറന്നിരിക്കുകയാണ്. ആലപ്പുഴ ഹരിപ്പാട് മുട്ടത്ത് വെള്ളക്കെട്ടില്‍ വീണ് വയോധികന് മരിച്ചു. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴ ശക്തം. വെള്ളക്കെട്ടും മണ്ണിടിച്ചിലും പലയിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം തൃശൂര്‍ അശ്വിനി ആശുപത്രിയിലും അക്വാട്ടിക് ലൈനിലും വെള്ളം കയറി. നേരത്തെ പെയ്ത മഴയില്‍ ഇവിടെയുള്ള കാഷ്വാലിറ്റിയില്‍ വെള്ളം കയറിയിരുന്നു. ഇത്തവണ ആശുപത്രിയുടെ മുന്‍ ഭാഗവും റിസപ്ഷനുമാണ് വെള്ളത്തിലായത്. അതിരപ്പിള്ളി ആനമല പാതയില്‍ കൂറ്റന്‍ മുളങ്കാട് റോഡിലേക്ക് മറിഞ്ഞ് വീണ ഗതാഗത തടസ്സമുണ്ടായിട്ടുണ്ട്.
-
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍












Click it and Unblock the Notifications