India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ: മലമ്പുഴ ഡാം തുറന്നേക്കും; മുല്ലപ്പെരിയാറിൽ ആശങ്ക വേണ്ടെന്ന് മന്ത്രി, സംസ്ഥാനം സജ്ജം

Google Oneindia Malayalam News

തിരുവനന്തപുരം; മഴ തുരുന്ന സാഹചര്യത്തിൽ ജനം അതീവ ജാഗ്രത തുടരണമെന്നും ആശങ്ക വേണ്ടെന്നും റവന്യൂമന്ത്രി കെ രാജന്‍. ഇന്നലെ രാത്രി ആശങ്കപ്പെട്ട രീതിയിൽ മഴ പെയ്തിട്ടില്ല. അത് ആശ്വാസമാണ്. മഴ കൂടുന്ന സാഹചര്യം ഉണ്ടായാൽ മലമ്പുഴ ഡാം തുറക്കേണ്ടി വരും. മുല്ലപ്പെരിയാറിൽ രണ്ടാമത്തെ മുന്നറിയിപ്പ് ഇതുവരെ വന്നിട്ടില്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

'ചെരിപ്പ് പോയി',ദുരിതാശ്വാസ ക്യാമ്പില്‍ ഒന്നാം ക്ലാസുകാരന്റെ പരാതി;പുതിയത് വാങ്ങി നല്‍കി വിഡി സതീശൻ'ചെരിപ്പ് പോയി',ദുരിതാശ്വാസ ക്യാമ്പില്‍ ഒന്നാം ക്ലാസുകാരന്റെ പരാതി;പുതിയത് വാങ്ങി നല്‍കി വിഡി സതീശൻ

1


ചാലക്കുടി പുഴയിലെ ജലനിരപ്പ് 7.27 ആയി ജലനിരപ്പ് തുടരുകയാണ്. പെരിങ്ങൽക്കുത്തിൽ നിന്നുള്ള ഇൻഫ്‌ളോ 35,000 ക്യുസെക്‌സ് ആയി തന്നെ തുടരുകയാണ്.പതിമൂവായിരം ഘനയടി വെള്ളമാണ് പറമ്പിക്കുളത്ത് നിന്ന് പുറത്തേക്ക് ഒഴുക്കിയിരുന്നത്. അത് പതിനായിരം ഘനയടിയായി കുറച്ചിട്ടുണ്ട്. പാലക്കാട് ,തൃശ്ശൂർ ജില്ലകളിൽ ആശങ്കപ്പെട്ട രീതിയിൽ മഴ ഉണ്ടായില്ലെന്നത് ആശ്വാസമാണ്. ആകാശം ഇപ്പോഴും മേഘാവൃതമാണ്. ഇന്നലെ ഏറ്റവും കൂടുതൽ രാത്രി മഴ ഉണ്ടായത് ഇടുക്കിയിലാണ്. എന്നാൽ രാത്രിയോടെ വയനാട് ,കണ്ണൂർ ജില്ലകളിൽ മഴ കനത്ത സാഹചര്യം ഉണ്ടായിരുന്നു.

2


മുല്ലപ്പെരിയാറിൽ ജലനിരപ്പ് റൂൾ കർവ് പരിധിയായ 137.05 അടിയിലേക്ക് ഉയർന്നതോടെ ഇന്നലെ ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. ഡാമിലേക്കുള്ള നീരൊഴുക്കും വർധിച്ചിട്ടുണ്ട്. സെക്കൻഡിൽ ശരാശരി ഒൻപതിനായിരത്തി പതിനാറ് ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്.2,166 ക്യുസെക്സ് വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരിക്കിയിട്ടുണ്ട് . ജനപ്രതിനിധികളുടെ യോഗം വിളിച്ച് ചേർത്തിരുന്നു. ആവശ്യമെങ്കിൽ ക്യാമ്പുകൾ തുറക്കാൻ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്. ഇടുക്കിയിൽ നിന്നുള്ള എൻഡിആർഎഫ് സംഘത്തെ മുല്ലപ്പെരിയാറിലേക്ക് അയച്ചിട്ടുണ്ട്.

3


മുല്ലപ്പെരിയാറിൽ നിന്ന് പരമാവധി ജലം സ്വീകരിക്കണമെന്ന് തമിഴ്നാട് സർക്കാരിനോട് ഉദ്യോഗസ്ഥ തലത്തിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.ആദ്യ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഇന്നലെ മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നിരുന്നു.വൃഷ്ടി പ്രദേശങ്ങളില്‍ അതിശക്തമായ മഴയെ തുടര്‍ന്നാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് അതിവേഗം ഉയരുന്ന പശ്ചാത്തലത്തില്‍ ജലനിരപ്പ് പരമാവധി കുറച്ച് നിലനിര്‍ത്തണം എന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകന് മന്ത്രി റോഷി അഗസ്റ്റിന്‍ കത്തയച്ചിരുന്നു. തമിഴ്നാട്ടിൽ നിന്നും അനുകൂല പ്രതികരണമാണ് ഉണ്ടായതെന്ന് മന്ത്രി അറിയിച്ചു. ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നത്. അലർട്ടുകൾ എന്ത് തന്നെയായാലും ജാഗ്രത തുടരണമെന്നും മന്ത്രി ആവർത്തിച്ചു.

4

മലമ്പുഴ ഡാമിൻറെ റൂൾകർവ് 112.29 എഎം ആണ് . ഭീതികരമായൊരു അവസ്ഥയിലേക്ക് എത്തിയിട്ടില്ലേങ്കിലും ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടാകും. കേരളത്തിൽ ഇന്നലെ 4 മുതൽ 17 സെമി വരെ മഴ പെയ്തിട്ടുണ്ട്. സമീപകാലത്തെ റെക്കോഡ് ആണിത്. ജനങ്ങൾ ആരും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സർക്കാർ സജ്ജമാണ്. ഫ്ലഡ് ടൂറിസം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

5

അതേസമയം അടുത്ത ആഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ രൂപീകരണ സാധ്യത റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വീണ്ടും മഴ ശക്തിപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് കാലവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങളെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, തൃശൂർ എറണാകുളം ജില്ലകളിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്. കനത്ത മഴയിൽ ഇതുവരെ 20 മരണങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. വിവിധ ജില്ലകളിലായി 212 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് പ്രവർത്തിച്ചു വരുന്നത്. 6285 ആൾക്കാരാണ് ക്യാമ്പുകളിൽ താമസിച്ചു വരുന്നത്.

സാധിക ഇത് തകർത്തൂ!! ആ മുഖത്തെ ചിരിയും കോൺഫിഡൻസും നോക്കൂ..വൈറൽ ചിത്രങ്ങൾ

cmsvideo
  കേരളത്തിലെ ഡാമുകൾ നിറഞ്ഞ് കവിയുന്നു. ആളുകളെ മാറ്റിപ്പാർപ്പിച്ചു
  English summary
  rain updates; Malampuzha dam may open, high alert in mullapperiyar says minister k rajan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X