• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നതിനെതിരെ ലീഗ്: പാർലമെന്റില്‍ നോട്ടീസ് നല്‍കി

Google Oneindia Malayalam News

ദില്ലി: പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നതിനെതിരെ പാർലമെന്റില്‍ പ്രതിഷേധവുമായി മുസ്ലിം ലീഗ്. ഇത് സംബന്ധിച്ച് പാർലമെന്റിന്റെ ഇരു സഭകളിലും ചർച്ച ആവശ്യപ്പെട്ട് പാർട്ടി അടിയന്തരപ്രമേയ നോട്ടീസ് നൽകി. ഇത്തരമൊരു നീക്കത്തില്‍ നിന്നും കേന്ദ്ര സർക്കാർ പിന്നോട്ട് പോവണമെന്നാണ് മുസ്ലിം ലീഗ് ആവശ്യപ്പെടുന്നത്. വിവാഹ പ്രായം 21 ആക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കം ഭരണഘടനാ അവകാശങ്ങലുടെ മേലുള്ള കടന്ന് കയറ്റമാണെന്നും പാർട്ടി ആരോപിക്കുന്നു.

വ്യാജ അക്കൗണ്ടുകള്‍ക്ക് പൂട്ട് വീഴും: ഡാറ്റാ സംരക്ഷ ബില്ലിലെ ജെപിസി റിപ്പോർട്ട് പാർലമെന്റില്‍വ്യാജ അക്കൗണ്ടുകള്‍ക്ക് പൂട്ട് വീഴും: ഡാറ്റാ സംരക്ഷ ബില്ലിലെ ജെപിസി റിപ്പോർട്ട് പാർലമെന്റില്‍

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതം

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതിന് ഇടയാക്കും. ഇങ്ങനെ ഒരു മാറ്റം കൊണ്ടുവരുമ്പോള്‍ കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്നും വേണ്ടത്ര കൂടിയാലോചനകള്‍ ഉണ്ടായിട്ടില്ല. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനുള്ള കാല്‍വെയ്പ്പായിട്ട് വേണമെങ്കില്‍ ഈ ഒരു നീക്കത്തെ സംശയിക്കാമെന്നുമാണ് ഇടി മുഹമ്മദ് ബഷീർ എംപി അഭിപ്രായപ്പെട്ടത്.

മഞ്ജു വാര്യർ ഇതെന്ത് ഉദ്ദേശിച്ചാണ്: തരംഗമായി പുതിയ ചിത്രവും

മുസ്ലിം വ്യക്തി നിയമത്തിലേക്കുള്ള കടന്നുകയറ്റമാണ് ഇത്.

കേന്ദ്ര സർക്കാറിന്റെ നീക്കം യുക്തിഭദ്രമല്ല. മുസ്ലിം വ്യക്തി നിയമത്തിലേക്കുള്ള കടന്നുകയറ്റമാണ് ഇത്. അതുകൊണ്ട് തന്നെ പാർട്ടി ഈ നീക്കത്തെ എതിർക്കും. വിവാഹം കഴിക്കാതെ തന്നെ പ്രായപൂർത്തിയായവർക്ക് കൂടെ ജീവിക്കാന്‍ നിയമമുള്ള ഒരു രാജ്യമാണ് ഇത്. അങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ ഇത്തരമൊരു അജണ്ടയുമായി വരുന്നത് എന്ത് അടിസ്ഥാനത്തിലാണ്. ഇതിന് പിന്നില്‍ സദുദ്ദേശപരമായ കാര്യമല്ലെന്നും മുഹമ്മദ് ബഷീർ പറയുന്നു.

വിവാഹ പ്രായം കൂട്ടിയാല്‍ പഠനം കൂടുമെന്നാണ് പറയുന്നത്.

വിവാഹ പ്രായം കൂട്ടിയാല്‍ പഠനം കൂടുമെന്നാണ് പറയുന്നത്. എന്നാല്‍ അതിലൊന്നും കാര്യമില്ല. നമ്മുടെ നാട്ടില്‍ പഠനം കഴിഞ്ഞിട്ടും എത്ര കുട്ടികള്‍ പഠിക്കുന്നുണ്ട്. വിവാഹം കഴിച്ചാലുടന്‍ പഠനം നില്‍ക്കുന്ന നാടല്ല നമ്മുടേത്. അതുകൊണ്ട് തന്നെയാണ് ഇതിന് പിന്നില്‍ വലിയ അജണ്ടയുണ്ടെന്ന് സംശയിക്കുന്നത്. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം തുടങ്ങിയ കാര്യങ്ങള്‍ ശരീഅത്തുമായി ബന്ധമുള്ളതാണ്.

ഇക്കാര്യങ്ങളെല്ലാം മുസ്ലിം വ്യക്തി നിയമത്തില്‍ പറഞ്ഞിട്ടുള്ളതാണ്

ഇക്കാര്യങ്ങളെല്ലാം മുസ്ലിം വ്യക്തി നിയമത്തില്‍ പറഞ്ഞിട്ടുള്ളതാണ്. മുസ്ലിം പേഴ്സണല്‍ ലോയ്ക്ക് ഭരണഘടനാപരമായ പ്രൊട്ടക്ഷന് ഉണ്ട്. വിവാഹപ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ഒപ്പീനിയനോ ഒന്നും തേടിയിട്ടില്ല. വിവാഹ പ്രായം ഉയർത്താനുള്ള ഈ നീക്കത്തിന് പിന്നില്‍ കേന്ദ്രത്തിന്റെ സംശയകരമായ അജണ്ടയുണ്ടെന്നും ഇടി മുഹമ്മദ് ബഷീർ കൂട്ടിച്ചേർത്തു.

വിഷയത്തിൽ പ്രതികരിച്ച് എം എസ് എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ

പെൺകുട്ടികളുടെ വിവാഹ പ്രായം 18 ൽ നിന്നും 21 ആക്കി ഉയർത്താനുള്ള കേന്ദ്ര മന്ത്രിസഭ തിരുമാനത്തിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് എം എസ് എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ ഉള്‍പ്പടേയുള്ളവരും രംഗത്ത് വന്നിരുന്നു. .18 നും 20 നും ഇടയിലുള്ള പെൺകുട്ടികളുടെ വിവാഹം നിരോധിക്കുന്ന നടപടി സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്. പ്രായപൂർത്തിയായ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളാണ് അവളുടെ ജീവിതം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്. ഭരണകൂടമോ സമൂഹമോ അല്ല. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് ഗുണത്തേക്കാളേറെ സ്ത്രീക്ക് ദോഷമാണ് ചെയ്യുകയെന്നുമായിരുന്നു തെഹ്ലിയ അഭിപ്രായപ്പെട്ടത്.

സ്ത്രീകളുടെ വിവാഹ പ്രായം 18 ൽ നിന്ന് 21 ആക്കാനുള്ള തീരുമാന

സ്ത്രീകളുടെ വിവാഹ പ്രായം 18 ൽ നിന്ന് 21 ആക്കാനുള്ള തീരുമാനത്തിന് കഴിഞ്ഞ ദിവസമായിരുന്നു കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് സംബന്ധിച്ച് 2020ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു പിന്നാലെ ജയ ജയ്റ്റ്ലി അധ്യക്ഷയായ ഒരു സമിതിയേയും സർക്കാർ നിയോഗച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തിരുമാനം

cmsvideo
  21 വയസ്സ് കൂടുതലോ ? കേരളത്തിലെ പെൺകുട്ടികൾ പറയുന്ന കേട്ടോ | Oneindia Malayalam
  English summary
  raise women’s marriage age to 21: The League has issued a notice to Parliament in protest
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X