വിടി ബൽറാമിന്റേത് വെറും നാക്ക് പിഴ;അതിനെന്തിന് മാപ്പ് പറയണം,ചരിത്രത്തിലില്ലാത്തതൊന്നും പറഞ്ഞിട്ടില്ല

  • Posted By:
Subscribe to Oneindia Malayalam

കൊല്ലം: വിടി ബൽ‌റാമിന് പിന്തുണയുമായി രാജ്മോഹൻ ഉണ്ണിത്താനും രംഗത്ത്. ബാലപീഡനം എന്ന പരാമര്‍ശം നാക്കു പിഴ ആയി കണക്കാക്കാമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഇല്ലാത്തതൊന്നും ബല്‍റാം പറഞ്ഞിട്ടില്ലെന്നും ബല്‍റാം മാപ്പു പറയേണ്ടതില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ചരിത്രത്തിലില്ലാത്തതൊന്നും വിടി ബൽറാം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

കാൾ മാർകിസിന്റെ ചരിത്രം പഠിച്ചാൽ പിന്നെ സദാചാരത്തെപ്പറ്റി പറയാൻ ഒരു കമ്മ്യൂണിസ്റ്റ്കാരനും ഉണ്ടാവില്ല. ലൈംഗീക ദാരിദ്ര്യമുള്ള ഒട്ടേറെ മാർക്സിസ്റ്റുകാർ നാട്ടിലുണ്ടെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി. വിടി ബൽറാമിന് പിന്തുണയുമായി മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ കെഎം ഷാജിയും രംഗത്ത് എത്തിയിരുന്നു. നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തിയിരിക്കുന്നത്.

ആവിഷ്ക്കാര സ്വാതന്ത്ര്യം

ആവിഷ്ക്കാര സ്വാതന്ത്ര്യം

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞതും, മൻമോഹനെ ആക്ഷേപിച്ചതും ആവിഷ്കാരമാണ്. എന്നാൽ എകെജിയെ തൊട്ടു കളിക്കരുത്. ആത്മകഥ പോലും വിമർശനാത്മകമായി വായിക്കരുത്. വായിച്ചാൽ ഓഫിസ് തല്ലിത്തകർക്കും, കിട്ടിയാൽ കൈകാര്യം ചെയ്യും. എകെജിയെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ ത്യാഗോ ജ്വല രാഷ്ട്രീയ ജീവിതത്തിന്റെ അടിസ്ഥാനത്തിലാണ്. അദ്ദേഹത്തിന്റെ പ്രണയത്തിന്റെയോ, വിവാഹ മോചനത്തിന്റെയോ അടിസ്ഥാനത്തിലല്ല. പരിദേവനം കൊള്ളാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

ഒരു അൽപ്പൻ

ഒരു അൽപ്പൻ

അതേസമയം സിപിഎം നേതാവും എംഎൽഎയുമായ എം സ്വരാജ് രൂക്ഷമായ ഭാഷയിലാണ് വിടി ബൽറാമിനെ വിമർശിച്ചത്. മസ്തിഷ്‌കത്തില്‍ മാലിന്യം പേറി നടക്കുന്ന ഒരു അല്‍പന്‍ എന്നായിരുന്നു വിടി ബല്‍റാമിനെ എം സ്വരാജ് വിശേഷിപ്പിച്ചത്. മഹാരഥനായ ഒരു നേതാവിനെതിരെ ഒരു ആരോപണം ഉന്നയിക്കുകയല്ല ബല്‍റാം ചെയ്തത് എന്നും സ്വരാജ് പറയുന്നു.

രാഷ്ട്രീയ ചരിത്രമില്ലാത്ത നേതാവ്

രാഷ്ട്രീയ ചരിത്രമില്ലാത്ത നേതാവ്

എകെജി ബാലപീഡനം നടത്തി എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്നും ബല്‍റാം ചോദിക്കുന്നു. കള്ളം പറയാന്‍ മടിയില്ലാത്ത കാലത്ത്, നിരോധിക്കേണ്ട മനുഷ്യനാണ് വിടി ബല്‍റാം എന്ന അതി രൂക്ഷമായ പ്രതികരണമാണ് എം സ്വരാജ് നടത്തിയിരിക്കുന്നത്. ഫേസ്ബുക്കില്‍ മാത്രം പിച്ചവച്ച് നടന്ന ആളാണ് വിടി ബല്‍റാം എന്നും എം സ്വരാജ് പറയുന്നു. കേരളത്തിലെ മറ്റ് യുവ കോണ്‍ഗ്രസ് എംഎല്‍എ മാരെ പോലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തന ചരിത്രം ബല്‍റാമിനില്ല. പാര്‍ട്ടിയുടെ നിഴലായി നിന്നാണ് ബല്‍റാം രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത് എന്നും സ്വരാജ് ആരോപിക്കുന്നുണ്ട്.

പ്രധാന നേതാക്കൾ തള്ളിപ്പറഞ്ഞു

പ്രധാന നേതാക്കൾ തള്ളിപ്പറഞ്ഞു

കോണ്‍ഗ്രസ്സിലെ നാലാള്‍ അറിയുന്ന നേതാക്കളെല്ലാം തന്നെ ബല്‍റാമിനെ തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്രയും ഹീനമായ ഒരു ആരോപണം ഉന്നയിച്ച ആള്‍ മാത്രം ഇതുവരെ അതിന് തയ്യാറായിട്ടില്ല എന്നും ബല്‍റാം പറയുന്നു. ബല്‍റാമിനെ പിന്തുണക്കാന്‍ മാത്രം അസാധാരണമായ ചര്‍മബലം ഉള്ളവര്‍ കോണ്‍ഗ്രസ്സില്‍ ഇല്ല എന്നത് സ്വാഗതാര്‍ഹമാണെന്നും സ്വരാജ് പറയുന്നു.

കോൺഗ്രസിൽ ഒറ്റപ്പെട്ടോ?

കോൺഗ്രസിൽ ഒറ്റപ്പെട്ടോ?

എകെ ഗോപാലനെ അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ട വിടി ബല്‍റാം കോണ്‍ഗ്രസ്സില്‍ ഒറ്റപ്പെട്ട സ്ഥിതിയാണുള്ളത്. കോണ്‍ഗ്രസ്സിന്റെ പ്രധാനപ്പെട്ട നേതാക്കളെല്ലാം ബല്‍റാമിനെ തള്ളിപ്പറഞ്ഞെങ്കിലും യൂത്ത് കോണ്‍ഗ്രസ്സിന്റേയും കെഎസ്യുവിന്റേയും പിന്തുണ ഇപ്പോഴും ബല്‍റാമിനുണ്ട്. കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ ടി സിദ്ദിഖും ബല്‍റാമിനെ പിന്തുണച്ച് രംഗത്തെത്തി. അപ്രതീക്ഷിത കോണില്‍ നിന്ന്, കെ സുരേന്ദ്രന്റെ വക പിന്തുണയും ലഭിച്ചിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Rajmohan Unnithan supports VT Balram for controversial statement

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്